കോൺഗ്രസ് നേതാവിന് ക്രൂര മർദ്ദനം; പൊതുസ്ഥലത്ത് വച്ച് പോലീസ് പൊതിരെ തല്ലി... ആശുപത്രിയിൽ!
കല്ലറ: ഡിസിസി അംഗത്തെ പോലീസ് പൊതുസ്ഥലത്തുവച്ച് ലാത്തികൊണ്ട്ക്രൂ രമായി മർദ്ദിച്ചതായി പരാതി. കല്ലറ സൗപർണിക വില്ലയിൽ രാജീവാണ് (42) പൊലീസ് മേധാവികൾക്ക് പരാതി നൽകിയത്. ഞായറാഴ്ച രാത്രി 11ന് കല്ലറ തുമ്പോട് ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിൽ വച്ചാണ് സംഭവം.
അവിടെ പോലീസ് ഒരാളെ മർദ്ദിക്കുന്നതു കണ്ട് സംഭവം എന്താണെന്ന് ചോദിക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന എസ്.ഐ ഓടി വന്ന് ലാത്തി കൊണ്ട് മുതുകിലും നെഞ്ചിലും തോളിലും ക്രൂരമായി മർദ്ദിക്കുകയും ചവിട്ടി തള്ളിയിടുകയും ചെയ്തെന്നാണ്പരാതി. പരിക്കേറ്റ രാജീവിനെ കല്ലറ ഗവ. ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രണ്ടാഴ്ച മുമ്പ് കല്ലറ പുലിപ്പാറയിൽ വിവാഹ നിശ്ചയ സംഘം യാത്ര ചെയ്തിരുന്ന ബസ് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പാങ്ങോട് പൊലീസ് അന്വേഷണം നേരിടുന്നതിനിടയിലാണ് പുതിയ സംഭവം. അതേസമയം, ഗാനമേളയ്ക്കിടയിൽ ഡാൻസ് ചെയ്തുകൊണ്ടിരുന്ന ഒരു സംഘം തമ്മിൽ തല്ലുകൂടിയപ്പോൾ ലാത്തി വീശി വിരട്ടി ഓടിച്ചു വിടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications