സെക്രട്ടേറിയേറ്റിന് മുന്നിലെ ഫ്ളക്സുകള്‍ നീക്കുന്നു; ബിജെപി പ്രവര്‍ത്തകരുമായി തര്‍ക്കം
തിരുവനന്തപുരം: തലസ്ഥാനത്തെ സെക്രട്ടേറിയേറ്റിന് മുന്നിലെ ഫ്ളക്സുകള്‍ നീക്കം ചെയ്യുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് നടപടി. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലുകളിലെ ഫ്ളക്സുകളും നീക്കം ചെയ്യുന്നുണ്ട്. ഇന്ന് രാത്രി തന്നെ എല്ലാ ഫ്ളക്സുകളും നീക്കം ചെയ്യണമെന്നാണ് ജില്ല കലക്ടര്‍ നവജ്യോത് ഖോസയുടെ നിര്‍ദേശം. ഫ്ളക്സുകള്‍ മാറ്റിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്കി.
ജനമധ്യത്തില്‍ രാഹുല്‍ ഗാന്ധി: തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍
അതിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ ഫ്ളക്സ് മാറ്റുന്നതിനെ ചൊല്ലി ബിജെപി പ്രവര്‍ത്തകരും തഹസില്‍ദാരും തമ്മില്‍ തര്‍ക്കമുണ്ടായി. വിവി രാജേഷ് അടക്കമുള്ള ബിജെപി നേതാക്കള്‍ സ്ഥലത്തെത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ നീക്കം ചെയ്യുന്ന ഫ്ളക്സുകളെച്ചൊല്ലിയാണ തര്‍ക്കം.
മുന്‍കൂട്ടി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഏകപക്ഷിയമായാണ് ഫ്ളക്സ് മാറ്റുന്നതെന്നുമാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. സബി കലക്ടര്‍ മാധവിക്കുട്ടി സ്ഥലത്തെത്തി. ജോലി തടസപ്പെടുത്തിയാല്‍ തടസപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് സബ്കലക്ടര്‍ അറിയിച്ചു.
വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം