തിരുവനന്തപുരം രാജീവ് ചന്ദ്രശേഖറിലേക്ക്? വന്‍ മുന്നേറ്റം, ശക്തികേന്ദ്രങ്ങളില്‍ തരൂരിന് ലീഡ് കുറഞ്ഞു
തിരുവനന്തപുരം: കേരളത്തില്‍ ഒരു ലോക്സഭ സീറ്റ് എന്നുള്ളത് പതിറ്റാണ്ടുകളായി ബി ജെ പി കാണുന്ന സ്വപ്നമാണ്. ആ സ്വപ്നം ഇത്തവണ ഫലിക്കുമെന്നാണ് നിലവിലെ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഒരിടത്ത് അല്ല രണ്ടിടത്താണ് വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ എന്‍ ഡി എ മുന്നിട്ട് നില്‍ക്കുന്നത്. പ്രതീക്ഷ വെച്ചത് പോലെ തിരുവനന്തപുരത്തും തൃശൂരിലൂമാണ് മുന്നേറ്റം.
തിരുവനന്തപുരത്ത് തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ ഘട്ടം മുതല്‍ കണ്ടത്. ശശി തരൂരും രാജീവ് ചന്ദ്രശേഖറും മാറി മാറി ലീഡ് പിടിച്ചു. എന്നാല്‍ കഴിഞ്ഞ ഏതാനും മിനുറ്റുകളിലായി എന്‍ ഡി എ പടി പടിയായി ലീഡ് ഉയർത്തുകയാണ്. ഒരു ഘട്ടത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് അയ്യായിരത്തിന് മുകളില്‍ പോയിരുന്നു. എന്നാല്‍ നിലവില്‍ അത് 4301 - ആണ്. ബി ജെ പി സ്ഥാനാർത്ഥിക്ക് 87022 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരിന് ലഭിച്ചത് 82721.

ജനകീയനായ പന്ന്യന്‍ രവീന്ദ്രനെ ഇറക്കി മണ്ഡലത്തിലെ നഷ്ടപ്രതാപം തിരിച്ച് പിടിക്കാന്‍ എല്‍ ഡി എഫ് ശ്രമിച്ചെങ്കിലും നിലവില്‍ 61758 വോട്ടുകള്‍ മാത്രമാണ് ഇടത് സ്ഥാനാർത്ഥിക്ക് ഇതുവരെ നേടാന്‍ സാധിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാർത്ഥി മുന്നേറ്റമുണ്ടാക്കിയ ഇടങ്ങളില്‍ എന്‍ ഡി എയ്ക്ക് കടന്ന് കയറാന്‍ സാധിച്ചു എന്നുള്ളതാണ് ശ്രദ്ധേയം.
അതേസമയം, നിലവില്‍ പിന്നോട്ട് പോയെങ്കിലും അടുത്ത ഘട്ടങ്ങളില്‍ ശശി തരൂർ ലീഡ് പിടിക്കാന്‍ സാധിക്കുമെന്നാണ് യു ഡി എഫ് നേതാക്കളും പ്രവർത്തകരും വിലയിരുത്തുന്നത്. എന്നാല്‍ നിലവിലെ ലീഡ് ഉയർത്തി രാജീവ് ചന്ദ്രശേഖർ വിജയം പിടിച്ചെടുക്കുമെന്നാണ് എന്‍ ഡി എയുടെ ആത്മവിശ്വാസം.
തൃശൂരില്‍ സുരേഷ് ഗോപിക്കും രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു എന്നുള്ളതാണ് ശ്രദ്ധേയം. സുരേഷ് ഗോപി ഏകദേശം വിജയം ഉറപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. 330000 ത്തിലേറെ വോട്ടുകളുടെ ലീഡാണ് നിലവില്‍ അദ്ദേഹത്തിനുള്ളത്. രണ്ടാം സ്ഥാനുള്ളത്ത് എല്‍ ഡി എഫ് സ്ഥാനാർത്ഥി വിഎസ് സുനില്‍കുമാറാണ് എന്നതാണ് ശ്രദ്ധേയം. യു ഡി എഫിലെ കരുത്തനായി കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.












Click it and Unblock the Notifications