എട മോനേ.. തിരുവനന്തപുരം അങ്ങനെ ശശി തരൂരിനെ കൈവിടുമോ: പതിവ്പോലെ അവസാന ചിരി യുഡിഎഫ്
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ മൂന്നാം തവണയും ബി ജെ പിയുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി ശശി തരൂർ. എന്‍ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായി തുടക്കം മുതല്‍ തന്നെ ശക്തമായ മത്സരം നേരിട്ടെങ്കിലും വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 15879 വോട്ടിന് യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂർ വിജയിക്കുകയായിരുന്നു. വോട്ടെണ്ണലിന്റെ വിവിധ ഘട്ടത്തില്‍ ശശി തരൂരിനെ പിന്തള്ളി എന്‍ ഡി എ സ്ഥാനാർത്ഥി മുന്നിലേക്ക് വന്നിരുന്നു.
ഒരു ഘട്ടത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 23288 ആയിരുന്നു. ഇതോടെ ഒരു വിഭാഗം ബി ജെ പി പ്രവർത്തകർ മണ്ഡലത്തില്‍ 2014 ലേത് പോലെ ആഹ്ളാദ പ്രകടനത്തിലേക്കും കടന്നിരുന്നു. എന്നാല്‍ അന്ന് രാജഗോപാല്‍ നേരിട്ടതിന് സമാനമായ രീതിയില്‍ അവസാന നിമിഷം ഇത്തവണ രാജീവ് ചന്ദ്രശേഖറും തിരുവനന്തപുരത്ത് പരാജയത്തിലേക്ക് പോകുകയായിരുന്നു.

തീരം തഴുകി തരൂർ
പതിവ് വോലെ അവസാന നിമിഷം വോട്ട് എണ്ണിയ തീരദേശ മേഖലകളാണ് ശശി തരൂരിനെ പിന്തുണച്ചത്. നഗര മേഖലകളിലെ മണ്ഡലങ്ങളില്‍ രാജീവ് ചന്ദ്രശേഖർ ലീഡ് പിടിച്ചപ്പോഴും മണ്ഡലം കൈവിടില്ലെന്ന യു ഡി എഫ് ആത്മവിശ്വാസത്തിന് പിന്നില്‍ തീരദേശത്തെ ഉറച്ച വോട്ട് ബാങ്കായിരുന്നു. ആ വിശ്വാസം തീരദേശം കാക്കുകയും ശശി തരൂരിന് നാലാം വിജയം നല്‍കുകയായിരുന്നു.
പ്രതീക്ഷ കാത്തില്ല
നഗരമേഖലകളില്‍ രാജീവ് ചന്ദ്രശേഖർ മുന്നിട്ട് നിന്നെങ്കിലും പ്രതീക്ഷിച്ച ലീഡ് പിടിക്കാന്‍ സാധിക്കാതിരുന്നതാണ് എന്‍ ഡി എയ്ക്ക് വലിയ തിരിച്ചടിയായി മാറിയത്. വട്ടിയൂർക്കാവ്, നേമം, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലെല്ലാം വലിയ ലീഡ് ബി ജെ പി പ്രതീക്ഷിച്ചിരുന്നു. നഗര മണ്ഡലങ്ങളില്‍ നിന്നായി അറുപതിനായിരം മുതല്‍ എഴുപതിനായിരം വരെ ലീഡ് ലഭിക്കുമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല.
15000 ത്തിന് മുകളില്‍ ലീഡ് പ്രതീക്ഷിച്ച വട്ടിയൂർക്കാവില്‍ ഏഴായിരത്തിന് മുകളില്‍ മാത്രമാണ് ലീഡ് നേടാനായത്. നേമത്ത് 300000 ത്തിന് മുകളിലായിരുന്നു പ്രതീക്ഷ എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല, തിരുവനന്തപുരം സെന്‍ട്രലില്‍ ശശി തരൂർ ലീഡ് പിടിക്കുകയും ചെയ്തു. നഗര മണ്ഡലത്തിലെ ഈ ലീഡ് പിടുത്തം ബി ജെ പിയെ ഞെട്ടിക്കുന്നതായിരുന്നു.
ചലനമുണ്ടാക്കാതെ പന്ന്യന്‍
എല്‍ ഡി എഫിനെ സംബന്ധിച്ച് ഇത്തവണയും യാതൊരു ചലനവും ഉണ്ടാക്കാന്‍ സാധിച്ചില്ല. പന്ന്യന്‍ രവീന്ദ്രനെന്ന ജനകീയ സ്ഥാനാർത്ഥി മത്സരത്തിന് ഇറങ്ങിയതോടെ വിജയിച്ചില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷ കാക്കാന്‍ പന്ന്യന്‍ രവീന്ദ്രന് സാധിച്ചില്ല.
വോട്ടുകള്‍
വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ തിരുവനന്തപുരം മണ്ഡലത്തില്‍ 352939 വോട്ടുകള്‍ നേടാന്‍ യു ഡി എഫിന് സാധിച്ചു. എന്‍ ഡി എ സ്ഥാനാർത്ഥിക്ക് 336965 വോട്ട് ലഭിച്ചപ്പോള്‍ ഇടതിന്റെ പെട്ടിയില്‍ വീണത് 243900 വോട്ടാണ്. 2019 ല്‍ 99989 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ശശി തരൂരിന്റെ വിജയം. തരൂരിന് 416,131 വോട്ട് ലഭിച്ചപ്പോള്‍ ബി ജെ പി സ്ഥാനാർത്ഥിയായ കുമ്മനം രാജേശഖരന് 3,16,142 വോട്ടും സി പി ഐ സ്ഥാനാർത്ഥി സി ദിവാകരന് 2,58,556 വോട്ടും ലഭിച്ചിരുന്നു. ഈ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാർത്ഥികളുടെ വോട്ടുകളില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications