ശശി തരൂര്‍ ജയിക്കും; പക്ഷേ വിയര്‍ക്കും... ഇഞ്ചോടിഞ്ച് എന്ന് മനോരമ എക്സിറ്റ് പോള്‍ ഫലം
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനത്തെ ലോക്സഭാ മണ്ഡലത്തില്‍ വാശിയേറിയ പോരാട്ടമായിരുന്നു എന്ന് മനോരമ-വിഎംആര്‍ എക്സിറ്റ് പോള്‍ ഫലം. ശക്തമായ മല്‍സരത്തില്‍ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖരന് വന്‍ മുന്നേറ്റം നടത്തുമെങ്കിലും ജയം ശശി തരൂരിന് തന്നെയാകുമെന്നാണ് സര്‍വ്വെ. എല്‍ഡിഎഫിന് വേണ്ടി മല്‍സരിച്ച സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് മൂന്നാം സ്ഥാനത്തെത്തും.
2019ല്‍ വലിയ ഭൂരിപക്ഷത്തിലാണ് ശശി തരൂര്‍ ജയിച്ചത്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് മങ്ങിയ വിജയമാണ് ലഭിക്കുകയത്രെ. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ മല്‍സരമാണ് നടന്നതെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു. ശശി തരൂരിന് 2.61 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിക്കുക എന്നും സര്‍വ്വെയിലുണ്ട്.

സര്‍വെയില്‍ ഭാഗമായ 37.86 ശതമാനം പേരും ശശി തരൂരിനാണ് വോട്ട് ചെയ്തത്. തൊട്ടുപിന്നിലായി രാജീവ് ചന്ദ്രശേഖറുണ്ട്. അദ്ദേഹത്തിന് 35.25 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വ്വെയിലുള്ളത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന പന്ന്യന്‍ രവീന്ദ്രന് 25.58 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും സര്‍വ്വെ പറയുന്നു. ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മില്‍ നേരിയ വോട്ട് വ്യത്യാസമാണുണ്ടാകുക.
2019ല്‍ ശശി തരൂരിന് കിട്ടിയ വോട്ടിനേക്കാള്‍ 3.28 ശതമാനം ഇടിവ് ഇത്തവണയുണ്ടാകും. അതേസമയം, ബിജെപിക്ക് 3.99 ശതമാനം വോട്ട് വര്‍ധിക്കും. എല്‍ഡിഎഫിന് വോട്ട് വര്‍ധിക്കുമെങ്കിലും 0.02 ശതമാനം മാത്രമാകും. അതായത്, തലസ്ഥാനത്തെ മണ്ഡലത്തില്‍ വോട്ട് വിഹിതത്തില്‍ നേട്ടം കൊയ്യുന്നത് ബിജെപിയാണെന്ന് ചുരുക്കം. യുഡിഎഫിന് നഷ്ടമാകുന്ന വോട്ട് ബിജെപിയുടെ പെട്ടിയിലാണ് വീണതെന്ന് കണക്ക് സൂചിപ്പിക്കുന്നു.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് തന്നെ
2019ല്‍ ശശി തരൂരിന് 416131 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കുമ്മനം രാജശേഖരന് 316142 വോട്ടുകളും സി ദിവാകരന് 258556 വോട്ടും ലഭിച്ചു. 99989 ആയിരുന്നു തരൂരിന്റെ ഭൂരിപക്ഷം. കേരളത്തിലെ മറ്റു മണ്ഡലങ്ങളിലെ ഫലങ്ങള്‍ സംബന്ധിച്ച എക്സിറ്റ് പോള്‍ വിവരങ്ങളും മനോരമ പുറത്തുവിട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മറ്റൊരു മണ്ഡലമായ ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് നിലനിര്‍ത്തുമെന്നാണ് സര്‍വ്വെയിലുള്ളത്.
അടൂര്‍ പ്രകാശിന് കഴിഞ്ഞ തവണ ലഭിച്ച അത്ര വോട്ട് കിട്ടില്ല. വി മുരളീധരനിലൂടെ ബിജെപി വോട്ട് വര്‍ധിപ്പിക്കും. എങ്കിലും ഇടതുസ്ഥാനാര്‍ഥി വിഎസ് ജോയിക്കും പിന്നിലാകും മുരളീധരന്. 2019നേക്കാള്‍ 3.12 ശതമാനം വോട്ട് എല്‍ഡിഎഫിന് കുറയും. ബിജെപിക്ക് 4.08 ശതമാനം വോട്ട് വര്‍ധിക്കും. യുഡിഎഫിന് 6.54 ശതമാനത്തിന്റെ ലീഡാണ് ഉണ്ടാകുക എന്നും സര്‍വ്വെയില്‍ വ്യക്തമാക്കുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications