താജ്മഹലിനെക്കാള്‍ വിദേശികള്‍ക്കിഷ്ടം തിരുവനന്തപുരം
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയില്‍ ആഗ്രഹയെ പിന്തളി തിരുവനന്തപുരം എട്ടാം സ്ഥാനത്ത്. വിദേശ വിനോദസഞ്ചാരികളുടെ ഇന്ത്യയിലെ ഇഷ്ടനഗരങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം ആഗ്രയെ പിന്തള്ളിയത്.
ദില്ലി, മുംബൈ, ഗോവ, ബാംഗ്ലൂര്‍, ചെന്നൈ, ജയ്പ്പൂര്‍, ഹൈദരാബാദ് എന്നിവയാണ് വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഇഷ്ടപെട്ട മറ്റ് ആറ് ഇന്ത്യന്‍ നഗരങ്ങള്‍. മുന്‍പ് ഏഴാം സ്ഥാനത്തായിരുന്ന ആഗ്ര കഴിഞ്ഞ വര്‍ഷം ഒന്‍പതാ സ്ഥാനത്തായിരുന്നു.

വിദേശ വിനോദ സഞ്ചരികളുടെ ഇന്ത്യയിലെ ഹോട്ടല്‍ചെലവുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന ഹോട്ടല്‍സ് ഡോട്‌കോം എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. ടൂറിസം മേഖലയിലേയ്ക്ക് കൂടുതല്‍ വിദേശികളെ ആകര്‍ഷിയ്ക്കുന്നതിനായി ഒട്ടേറെ പദ്ധതികള്‍ കേരള ടൂറിസം വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്.
വിദേശ വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട എട്ടാമത്തെ നഗരമായിട്ടാണ് തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരത്തെ കോവളം, വര്‍ക്കല ബീച്ചുകള്‍ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബീച്ചുകളാണ്. ഇതിന് പുിറെമ തിരുവനന്തപുരത്ത് വിദേശികളെ ആകര്‍ഷിയ്ക്കുന്ന ഒട്ടേടെ സ്ഥലങ്ങള്‍ വേറെയും ഉണ്ട്.












Click it and Unblock the Notifications