Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യം നല്‍കിയത് ഭര്‍ത്താവ്, പീഡിപ്പിച്ച് സുഹൃത്തുക്കള്‍; തിരുവനന്തപുരത്തെ ഞെട്ടിച്ച് കൂട്ട ബലാത്സംഗം

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ കൂട്ടബലാല്‍ത്സംഗ കേസില്‍ പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം കണിയാപുരത്ത് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. ഭാര്‍ത്താവ് ഉള്‍പ്പടേയുള്ള പ്രതികളെയാണ് കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുത്തത്. ഭര്‍ത്താവടക്കം ആറു പേരാണു കസ്റ്റഡയിലുള്ളതെന്നാണു സൂചന. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയത വീട്ടമ്മയുടെ ആരോഹ്യ നില തൃപ്തികരാണ്. ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ഇന്നലെ രാത്രിയോടെ

ഇന്നലെ രാത്രിയോടെ

ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും 4 മണിയോട് കൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ ഒരു വീട്ടില്‍ എത്തിക്കുകയായിരുന്നു. മുന്‍പും പല ദിവസങ്ങളിലും യുവതി ഭര്‍ത്താവിനൊപ്പം പുതുക്കുറിച്ചിയിലെ ബീച്ചില്‍ പോയിരുന്നു.

മദ്യം കുടുപ്പിച്ചു

മദ്യം കുടുപ്പിച്ചു

വ്യാഴാഴ്ച വൈകീട്ട് യുവതിയെ ബീച്ചിന് സമീപത്തെ വീട്ടില്‍ എത്തിച്ചതിന് ശേഷം അവിടെ വെച്ച് തന്നെ ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. ഇവരുടെ രണ്ട് മക്കളും കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് യുവതിയേയും മദ്യം കുടുപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പരാതി. മകന് നേരേയും ആക്രമണം ഉണ്ടായി. ഇതിനിടെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചതോടെയാണ് വിവരം നാട്ടുകാര്‍ അറിയുന്നത്.

അറസ്റ്റ് ഉച്ചയോടെ

അറസ്റ്റ് ഉച്ചയോടെ

അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയന്‍ കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ദേഹത്ത് മുറിവുകളും പാടുകളുമുണ്ട്. പ്രതികളുടെ അറസ്റ്റ് ഉച്ചയോടെ തന്നെയുണ്ടാകുമെന്നാണ് സൂചന. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് ശേഷം മാത്രമായിരിക്കും കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.

ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല

ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല

യുവതിയെ വിശദമായ വൈദ്യപരിശേധനക്കും വിധേയയാക്കും. രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ പ്രതികള്‍ മദ്യം നല്‍കി അവശയാക്കിയെന്നും കൂടുതലൊന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് യുവതി പറഞ്ഞത്.

ബലാംത്സംഗം നടന്നത്

ബലാംത്സംഗം നടന്നത്

ഭര്‍ത്താവാണ് തനിക്ക് മദ്യം നല്‍കിയതെന്നാണ് വീട്ടമ്മ പറയുന്നത്. ഇതിന് ശേഷം ഭര്‍ത്താവും സുഹൃത്തുക്കളുമായി വാക്ക് തര്‍ക്കം ഉണ്ടായെന്നും പിന്നീട് ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വിവരം. ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ സമയത്താണ് ബലാംത്സംഗം നടന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദേഹത്ത് സിഗരറ്റ് കൊണ്ട് കുത്തിയതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

സംശയം

സംശയം

നേരത്തേയുള്ള ആസൂത്രണത്തിന്‍റെ ഭാഗമായി വാക്ക് തര്‍ക്കം ഉണ്ടാക്കിയതിന് ശേഷം ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണോയെന്ന സംശയം പോലീസിനുണ്ട്. ഇക്കാര്യത്തിലടക്കം വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വനിതാ എസ്ഐയുടെ നേതൃത്വത്തിലാവും യുവതിയുടെ മൊഴി രേഖപ്പെടുത്തുക.

പ്രതികളെ തിരിച്ചറിഞ്ഞു

പ്രതികളെ തിരിച്ചറിഞ്ഞു

അക്രമത്തിന് നേതൃത്വം നൽകിയ സുഹൃത്തുക്കളും ഭര്‍ത്താവുമാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. പ്രതികളെ തിരിച്ചറിഞ്ഞതായി റൂറൽ എസ് പി ബി അശോക് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ കസ്റ്റഡ‍ിയും അറസ്റ്റും ഉണ്ടാവുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. യുവതിയും ഭര്‍ത്താവും തമ്മില്‍ നേരത്തേയും ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

Recommended Video

cmsvideo
    7-06-2020, സിറ്റി റൗണ്ടപ്പ്; കഠിനംകുളം മാനഭംഗക്കേസിൽ ഒരാൾ കൂടി പിടിയിൽ; കൂടുതൽ വാർത്തകൾ.....

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+