കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തില്ല;നൂറ് എംബിബിഎസ് സീറ്റുകള്‍ നഷ്ടമാകും

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ മെഡിക്കല്‍കോളേജാക്കി ഉയര്‍ത്താനാകില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തിയാല്‍ ചെയ്യേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിന് നല്‍കിയ പ്രൊപ്പോസല്‍ വേണ്ടെന്ന് വയ്ക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

Thiruvananthapuram General Hospital

മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തിയാല്‍ 100 എംബിബിഎസ് സീറ്റുകള്‍ കൂടി സംസ്ഥാനത്തിന് ലഭിക്കും. പ്രൊപ്പോസല്‍ ഉപേക്ഷിക്കുന്നതോടെ ഈ സീറ്റുകള്‍ നഷ്ടമാകും. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് തിടുക്കപ്പെടുത്ത തീരുമാനങ്ങളിലൊന്നാണ് ജനറല്‍ ആശുപത്രികളെ മെഡിക്കല്‍ കോളേജുകളാക്കി ഉയര്‍ത്തുക എന്നത്. എന്നാല്‍ ഇത് വെറും പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു.

മലപ്പുറത്ത് മഞ്ചേരി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി സര്‍ക്കാര്‍ ഉയര്‍ത്തിയെങ്കിലും ഇതുവരെയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നേ നടത്തിയ ഇലക്ഷന്‍ ഗിമ്മിക്കായി ഇത് ഒതുങ്ങി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ പഠിക്കുന്നത് തകര ഷെഡ്ഡ് കെട്ടി അതിലിരുന്നാണ്. നല്ലൊരു മഴ പെയ്താല്‍ ഭാവി ഡോക്ടര്‍മാര്‍ പനിപിടിച്ച് കിടപ്പിലാകും. അത്യാവശ്യം വേണ്ട ലാബുകള്‍ പോലും യുഡിഎഫ് സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുക്കിയിരുന്നില്ല.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം എംഎല്‍എയും ആരോഗ്യമന്ത്രിയുമായിരുന്ന വിഎസ് ശിവകുമാര്‍ ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തുമെന്നും അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ആരോഗ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കായി. ജനറല്‍ ആശുപത്രിക്ക് പ്രവര്‍ത്തിക്കാന്‍ പോലും സൗകര്യങ്ങള്‍ ഇല്ലാത്തപ്പോള്‍ എങ്ങിനെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തുമെന്നാണ് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ചോദിക്കുന്നത്.

എംബിബിഎസ് അഡ്മിഷന്‍ ആരംഭിക്കാന്‍ ഇനി കുറച്ചു ദിവസങ്ങളാണുള്ളത്. മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തിയാല്‍ സര്‍ക്കാരിന് കയ്യടി കിട്ടും. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യം ഒരുക്കാതെ കഷ്ടപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഈ സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കാന്‍ തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം.

English summary
LDF government not ready to upgrade Thiruvananthapuram General hospital. Cabinet object the proposal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X