Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ഓഫീസുകളില്‍ അവധിദിവസം ഓണം ആഘോഷിച്ചു; ഗംഭീരമെന്ന് ജീവനക്കാര്‍

തിരുവനന്തപുരം: ജോലി സമയത്തുള്ള ഓണാഘോഷം വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് അവധിദിവസം ഓണം ആഘോഷിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍. അവധി ദിവസമായ ഞായറാഴ്ച ഓണം ആഘോഷിക്കാനായി തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ സമുച്ചയമായ പബ്ലിക് ഓഫീസിന്റെ മുറ്റത്ത് വലിയ പൂക്കളമൊരുങ്ങി.

അവധിദിവസമായതിനാല്‍ മിക്ക ജീവനക്കാരും കുടുംബസമേതമാണ് ഓണം ആഘോഷിക്കാനെത്തിയതെന്നതിനാല്‍ പരിപാടി പതിവിലും ഗംഭീരമായെന്ന് പലരും അഭിപ്രായപ്പെട്ടു. ജോലിസമയത്ത് ഓണാഘോഷം വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയാണ് ജീവനക്കാര്‍ക്ക് സര്‍ക്കുലറിലൂടെ ഓണാഘോഷം ഒഴിവുവേളയിലാക്കാന്‍ നിര്‍ദ്ദേശിച്ചത്.

onam

ഓണത്തിനു മുന്‍പുള്ള രണ്ടാം ശനിയാഴ്ചയായ 10ാം തീയതിയും, 11ാം തീയതി ഞായറാഴ്ചയും സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. ഓഫീസ് സമയത്തെ ഓണാഘോഷം സര്‍ക്കാര്‍ വിലക്കിയത് തുടക്കത്തില്‍ ജീവനക്കാരുടെ പ്രതിഷേധത്തിനിടയാക്കിയെങ്കിലും കുടുംബസമേതം ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുങ്ങിയത് പലര്‍ക്കും പുതിയ അനുഭവമായി.

അതിനിടെ ഓണം വാരാഘോഷം വെട്ടിച്ചുരുക്കാനുള്ള തീരുമാനം വിവാദങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് ഓണം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. ഇതോടെ 12 മുതല്‍ 18വരെ വിപുലമായ രീതിയില്‍ ഓണം ആഘോഷിക്കപ്പെടും. 28 വേദികളില്‍ കലാപരിപാടികള്‍, ട്രേഡ് ഫെയറുകള്‍ ഭക്ഷ്യമേള തുടങ്ങിയ വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+