Get Updates
Get notified of breaking news, exclusive insights, and must-see stories!

നെയ്യാറിൽ ദമ്പതികളുടെ മൃതദേഹം; കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ, ആത്മഹത്യക്കുറിപ്പ് കാറിൽ

തിരുവനന്തപുരം: നെയ്യാറിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. മുട്ടട സ്വദേശികളായ സ്നേഹ് ദേവ്, ശ്രീകല എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നെയ്യാറിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരുടെയും കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.

കരയിൽ രണ്ട് പേരുടെയും ചെരുപ്പുകളും കുടിച്ച് ബാക്കി വെച്ച ജ്യൂസ് ബോട്ടിലും കാറിൽ നിന്നും നാല് പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ശ്രീകലയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് സമീപത്ത് നിന്നും സ്നേഹ ദേവിന്റെ മൃതദേഹവും കണ്ടെത്തി. ഇരുവരും കാറിലാണ് നെയ്യാർ തീരത്ത് എത്തിയത്. തൊഴിലുറപ്പ് താെഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

death

തുടർന്ന് പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മകന്റെ വേർപാട് താങ്ങാനാവാതെയാണ് ദമ്പതികൾ ആത്മഹത്യ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+