Get Updates
Get notified of breaking news, exclusive insights, and must-see stories!

കഠിനംകുളം പീഡനം: ഭർത്താവിന്റെ സുഹൃത്തുക്കൾ ക്രൂരമായി ആക്രമിച്ചു, സിഗരറ്റുകൊണ്ട് കാലിൽ പൊള്ളിച്ചെന്ന്

തിരുവനന്തപുരം: വ്യാഴാഴ്ചയാണ് കേരളത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗം തലസ്ഥാനത്ത് അരങ്ങേറുന്നത്. മദ്യം നൽകി അവശയാക്കിയ ശേഷം ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. വഴിയരികിൽ കിടക്കുന്നത് കണ്ട യുവതിയെ ചില യുവാക്കളാണ് വീട്ടിലെത്തിച്ചത്. പോത്തൻകോട്ടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് പുതുക്കുറിച്ചി കടപ്പുറത്ത് എത്തിച്ചാണ് അതിക്രമത്തിന് ഇരയാക്കിയത്. നാട്ടുകാരുടെ സഹായത്തോടെ സ്വന്തം വീട്ടിലെത്തിയ യുവതിയെ പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്.

 മദ്യം നൽകിയത് ഭർത്താവ്

മദ്യം നൽകിയത് ഭർത്താവ്


ഭർത്താവാണ് തനിക്ക് മദ്യം നൽകിയതെന്നാണ് യുവതി നൽകുന്ന വിവരം. വീട്ടിലിരുന്ന് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷം ഭർത്താവുമായി ഇവർ വാക്ക് തർക്കത്തിലേർപ്പെട്ടുവെന്നും ഇതേ തുടർന്ന് ഭർത്താവ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും ഭർത്താവ് പറയുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്നുമാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

 ഭർത്താവ് ഭീഷണിപ്പെടുത്തി

ഭർത്താവ് ഭീഷണിപ്പെടുത്തി


മദ്യം നൽകി അവശയാക്കിയെന്നും സംഭവത്തെക്കുറിച്ച് കൂടുതലൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം അമിതമായി മദ്യപിച്ചെത്തിയ ഭർത്താവ് ഇക്കാര്യം പോലീസിന് പറയെന്ന് ആവശ്യപ്പെട്ടതായും ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നുണ്ട്.

സിഗരറ്റ് കൊണ്ട് പൊള്ളിച്ചു

സിഗരറ്റ് കൊണ്ട് പൊള്ളിച്ചു


ഭർത്താവിന്റെ സുഹൃത്തുക്കൾ വളരെ ക്രൂരമായി ആക്രമിച്ചെന്നും പൊള്ളിച്ചെന്നും യുവതി മാതൃഭൂമിയോട് പ്രതികരിച്ചിരുന്നു. നിർബന്ധിച്ച് മദ്യം നൽകിയത് ഭർത്താവ് ആയിരുന്നുവെന്നും ഇത് തടയാൻ ശ്രമിച്ച മകനെ മർദ്ദിച്ചെന്നും യുവതി വ്യക്തമാക്കി. ഇതിന് പുറമേ ഭർത്താവിന്റെ സുഹൃത്തുക്കൾ സിഗരറ്റ് കൊണ്ട് തുടയിലും പൊള്ളലേൽപ്പിച്ചെന്നും യുവതി പറയുന്നുണ്ട്.

 മകനെയും യുവതിയെയും ഉപദ്രവിച്ചു

മകനെയും യുവതിയെയും ഉപദ്രവിച്ചു

മദ്യപിച്ച ശേഷം ഭർത്താവും സുഹൃത്തുക്കളും ഇളയമകനൊപ്പം പുറത്തുപോയെന്നും ഈ സമയത്ത് സുഹൃത്തുക്കളിൽ ഒരാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും യുവതി സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ വീട്ടിൽ നിന്ന് യുവതി ഇറങ്ങി ഓടിയെന്നും പിന്നീട് ഓട്ടോയിലെത്തിയ പയ്യൻ തന്നെയും മകനെയും ഓട്ടോയിൽ വലിച്ചു കയറ്റുകയും കാട്ടിലെത്തിച്ച് ഉപദ്രവിക്കുകയും ചെയ്തതായും യുവതി മാതൃഭൂമിയോട് പ്രതികരിച്ചു. ഇവിടെ നിന്ന് രക്ഷപ്പെട്ടോടിയ യുവതിയാണ് വഴിയിൽ കണ്ട യുവാക്കളുടെ അടുത്ത് അഭയം തേടിയത്.

 വീണ്ടും മൊഴി രേഖപ്പെടുത്തും

വീണ്ടും മൊഴി രേഖപ്പെടുത്തും


കൂട്ടബലാത്സംഗത്തിനിരയായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത കഠിനംകുളത്തെ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ ഇവരെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കും. ഇവരിൽ നിന്ന് വിശദമായ മൊഴിയെടുത്ത ശേഷമാണ് കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയെന്നാണ് പോലീസ് പറയുന്നത്.

അഞ്ച് പേർ കസ്റ്റഡിയിൽ

അഞ്ച് പേർ കസ്റ്റഡിയിൽ

കഠിനംകുളത്ത് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർത്താവുൾപ്പെടെ നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്നാണ് റൂറൽ എസ്പി നൽകുന്ന വിവരം. യുവതിയ്ക്ക മദ്യം നൽകിയ ശേഷം ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതായി റൂറൽ എസ്പി പി ബി അശോക് അറിയിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+