തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽ;560 പേർക്ക് യാത്ര ചെയ്യാം, 22 സ്റ്റേഷൻ;200 കിമി വേഗത, വിശദീകരിച്ച് ഇ ശ്രീധരൻ
കേരളത്തിൽ അതിവേഗ റെയിൽപദ്ധതി യാഥാർത്ഥ്യമാകുമെന്നും പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ റെയിൽവെമന്ത്രിയിൽ നിന്നും അനുമതി ലഭിച്ചതായും ശ്രീധരൻ. 15 ദിവസത്തിനുള്ളിൽ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

നിലമ്പൂർ-നഞ്ചംകോട് റെയിൽ ലൈനിനെ കുറിച്ച് സംസാരിക്കാൻ പോയപ്പോഴാണ് റെയിൽവെ മന്ത്രിയോടെ ഹൈസ്പീഡ് റെയിൽവെയെ കുറിച്ച് സംസാരിച്ചത്. പദ്ധതിയെ കുറിച്ച് ഞാൻ വിശദമായി പഠിച്ചു. ജപ്പാൻ 1965 ൽ ഈ ഹൈസ്പീഡ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. യാതൊരു അപകടവും ഇതുവരെ ഉണ്ടായിട്ടില്ല. ജപ്പാനീസ് വിദഗ്ധരെ ഇവിടെ എത്തിച്ച് പഠിച്ചതിന് ശേഷം റിപ്പോർട്ട് നൽകി. 2016 ലാണ് ജുലൈയിലാണ് ഡിഎംആർസി റിപ്പോർട്ട് സമർപ്പിച്ചത്. ഈ സമയത്ത് എൽഡിഎഫ് സർക്കാർ അധികാരത്തിലേറി, അവരുടെ പ്രയോറിറ്റി കെറെയിൽ ആയിരുന്നു. ആ പദ്ധതിക്ക് വലിയ സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. മാത്രമല്ല പ്രകൃതിക്കും വലിയ ദോഷം ചെയ്യുന്ന പദ്ധതിയായിരുന്നു.
2023 ലാണ് ഞാൻ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന് അതിവേഗ റെയിൽവെയെ കുറിച്ച് കാണിച്ച് കത്തയക്കുന്നത്. മുഖ്യമന്ത്രിക്കും ഇത് സംബന്ധിച്ച് കത്തെഴുതി. അദ്ദേഹം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ഹൈസ്പീഡ് റെയിലുമായി മുന്നോട്ട് പോകാമെന്ന് അറിയിച്ചു. കഴിഞ്ഞയാഴ്ച വീണ്ടും റെയിൽവെ മന്ത്രിയെ കണ്ടു. അദ്ദേഹം വിശദമായ റിപ്പോർട്ട് തയ്യാറാക്കൻ ആവശ്യപ്പെടുകയായിരുന്നു.
രണ്ട് പദ്ധതി തയ്യാറാക്കി. ആദ്യ പദ്ധതി 350 കിമി വേഗതയിലായിരുന്നു. 60-64 കിലോമീറ്റർ പരിധിയിലായിരുന്നു ആദ്യത്തെ സ്റ്റേഷൻ പരിധി. എന്നാൽ രണ്ടാം റിപ്പോർട്ടിൽ അത് മാറ്റി വേഗം 200 കിമിയാക്കി. 20-25 കിലോമീറ്റർ പരിധിയിൽ സ്റ്റേഷനുകൾ വരും. 22 സ്‌റ്റേഷനുകളാണ് ഉണ്ടാകുക . തിരുവനന്തപുരം സെൻട്രൽ- തിരുവനന്തപുരം വിമാനത്താവളം- വർക്കല- കൊല്ലം-കൊട്ടാരക്കര- അടൂർ- ചെങ്ങന്നൂർ-കോട്ടയം-വൈക്കം-എറണാകുളം -ആലുവ-നെടുമ്പാശ്ശേരി-തൃശ്ശൂർ-കുന്നംകുളം-എടപ്പാൾ-തിരൂർ-മലപ്പുറം -കോഴിക്കോട് - കൊയിലാണ്ടി-വടകര-തലശ്ശേരി-കണ്ണൂർ എന്നിങ്ങനെയാകും സ്റ്റേഷനുകൾ.
തുടക്കത്തിൽ എട്ട് കോച്ചുകളുണ്ടാകും. 560 പേർക്ക് യാത്ര ചെയ്യാം. 86000 കോടിയാണ് പദ്ധതി ചെലവ്. ഇത് 1 ലക്ഷം കോടി വരെ വർധിക്കാം. പദ്ധതി ചെലവിന്റെ 51 % റെയിൽവേയായിരിക്കും വഹിക്കുക 60000 കോടി രൂപ കേന്ദ്രവും സംസ്ഥാനവും വഹിക്കണം. അഞ്ചു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .70 ശതമാനം എലിവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്തതിന് ളേശം 15 ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications