കിളിമാനൂർ ചന്തയിൽ പോത്തിന്റെ വിളയാട്ടം; വാഹനങ്ങള് തരിപ്പണമാക്കി!!
തിരുവനന്തപുരം: കിളിമാനൂർ ചന്തയിൽ കഴിഞ്ഞ ദിവസം പോത്തിന്റെ വിളയാട്ടമായിരുന്നു.കുതറിയോടിയ പോത്തുകള് നിരവധി വാഹനങ്ങള് തകര്ത്തു.കഴിഞ്ഞ ദിവം വില്പനയ്ക്കായി എത്തിച്ച പോത്തുകളിൽ ഒരെണ്ണം അക്രമാസക്തമാകുകയും നിരവധി വാഹനങ്ങൾക്ക് നേരെയും ഒരു കടയ്ക്ക് നേരെയും ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് സംഭവം അരങ്ങേറിയത്.

കിളിമാനൂരിൽ ഇന്ന് ആടുമാടുകളുടെ ചന്ത ദിനമായിരുന്നു. രാവിലെ നാവായിക്കുളത്ത് നിന്നും നാല് പോത്തുകളെ കൊണ്ടുവരികയും ഇവയിൽ രണ്ടെണ്ണത്തെ ഒരാൾ വാങ്ങുകയും ചെയ്തു. ഇവയെ തന്റെ വാഹനത്തിലെത്തിക്കാൻ കൊണ്ടു പോകുമ്പോൾ ചന്തയിലെ മാട്ടിറച്ചി കശാപ്പ് ശാലയിൽ കെട്ടി തൂക്കിയിരുന്ന മാട്ടിറച്ചി കണ്ടതോടെ ഒരു പോത്ത് ഇടഞ്ഞ് കൂടെയുണ്ടായിരുന്ന മറ്റൊരു പോത്തിനെ കുത്തിയ ശേഷം ചന്തയ്ക്കുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നു.
ഒരു പിക് അപ്പ് വാനിനെ കുത്തി വായ്ക്ക് പരിക്കേറ്റ പോത്ത് മൂന്ന് ബൈക്കുകൾ കുത്തി മറിച്ചിട്ടു.തുടർന്ന് ഇവിടുള്ള രാധാകൃഷ്ണന്റെ കടയിലെത്തി സോഡാ കുപ്പികൾ ഉൾപ്പെടെ കുത്തി മറിച്ചു. അവിടെയുണ്ടായിരുന്ന കടയുടമ രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നയാളും കടയ്ക്കുള്ളിൽ കയറി ഒളിച്ചത് കാരണം പോത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. തുടർന്ന് ഏറെ പണിപ്പെട് പോത്തിനെ നാട്ടുകാരുടെ സഹായത്തോടെ ബന്ധിക്കുകയായിരുന്നു.












Click it and Unblock the Notifications