കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താക്കീതുമായി കോടതി: തെറ്റായ ആരോപണങ്ങളടങ്ങിയ ഹർജിയുമായി സമയം നഷ്ടപ്പെടുത്തരുതെന്ന്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നിരുത്തുരവാദപരമായ ആരോപണങ്ങളടങ്ങിയ ഹർജിയുമായെത്തി കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തരുതെന്ന് പ്രത്യേക വിജിലൻസ് കോടതി അഭിഭാഷകനെ താക്കീത് ചെയ്തു. പൊതുതാത്പര്യം എന്ന പേരിൽ ഹർജിയുമായെത്തിയ അഭിഭാഷകനായ നെയ്യാറ്റിൻകര പി.നാഗരാജനെയാണ് കോടതി താക്കീത് ചെയ്തത്. വ്യക്തി വിരോധം തീർക്കാനുളള വേദിയല്ല കോടതി എന്ന് പ്രത്യേകം ഒാർക്കണമെന്നും കോടതി പറഞ്ഞു.

അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ എന്തെല്ലാം കാരണങ്ങളാണ് വരുന്നത് എന്നറിയാതെയാണോ ഹർജിയുമായെത്തിയതെന്ന് കോടതി ചോദിച്ചു.നേരത്തേ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി നടപടി ശുപാർശ ചെയ്ത കേസിൽ വകുപ്പ് തല നടപടി ഉണ്ടാകാത്തത് അഴിമതി ആണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

advocate

മൃഗ സംരക്ഷണ വകുപ്പിൽ ഒരു ഡ്രെെവറുടെ താത്കാലിക നിയമനം നടന്നിരുന്നു. ഇയാൾ കെ.എസ്.ആർ.ടി.സി യിലും ഡ്രെെവറായി ജോലി നോക്കി ഇരു വകുപ്പുകളിൽ നിന്നും ശമ്പളം കെെപ്പറ്റിയിരുന്നു. ഇതിൽ വിജിലൻസ് അന്വേഷണം പൂർത്തിയായി ആരോപണ വിധേയനായ ആൾക്ക് എതിരെ വകുപ്പ് തല നടപടിക്ക് വിജിലൻസ് ശുപാർശയും ചെയ്തിരുന്നു. വകുപ്പ് തല നടപടി വെെകുന്നത് അഴിമതിയാണെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറി എക്സ്. അനിൽ ,മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ എൻ.എൻ.ശശി എന്നിവരെയാണ് ഹർജിക്കാരൻ എതിർ കക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തത്.
English summary
Thiruvananthapuram Local News: Court warned advocate for wasting time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X