Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം ലുലുവിൽ വൻ ഓണം ഓഫർ..ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് വിലക്കുറവ്, എക്സ്ചേഞ്ച് ഓഫറും

ഓണക്കാല ഷോപ്പിംഗ് അവിസ്മരണീയമാക്കാൻ വമ്പൻ ഓഫറുകളും സമ്മാന പദ്ധതികളും പ്രഖ്യാപിച്ച് തിരുവനന്തപുരം ലുലു കണക്ട്. പ്രത്യേക വിലക്കിഴിവ്, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയ്ക്ക് പുറമേ ലുലു കണക്ട് ആദ്യമായി അവതരിപ്പിക്കുന്ന 'ഡിജിറ്റൽ സദ്യ'യും ഈ ഓണക്കാല ഷോപ്പിങിന്റെ പ്രത്യേകതയാണ്.

43,499 രൂപ വിലവരുന്ന ആറിനം ഇലക്ട്രോണിക്സ് - ഗൃഹോപകരണങ്ങൾ ഉൾപ്പെടുന്ന മിനി ടെക് സദ്യ 24,999 യ്ക്ക് കരസ്ഥമാക്കാവുന്നതാണ്. 20 ഇനങ്ങളുള്ള 96,999 രൂപ വില വരുന്ന ഫാമിലി ടെക്സദ്യ 49,999 രൂപയ്ക്കും , 43 ഇഞ്ച് എൽ ഇ ഡി ടിവി ഉൾപ്പെടെ പ്രീമിയം ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ അടങ്ങിയ 1,65,499 രൂപയുടെ ഗ്രാൻഡ് ടെക്സദ്യ 99,999 രൂപയ്ക്കും ലഭിക്കുന്ന തരത്തിൽ പ്രത്യേക പാക്കേജുകളായിട്ടാണ് ഡിജിറ്റൽ സദ്യ അവതരിപ്പിച്ചിരിക്കുന്നത്.

luluonam2-958

സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടി.വികൾ, ഹോം അപ്ലയൻസുകൾ തുടങ്ങി വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങൾക്ക് ഓണക്കാലത്ത് പ്രത്യേക വിലക്കിഴിവുകളും ലഭ്യമാണ്. പഴയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും തിരുവനന്തപുരം ലുലു കണക്ടിൽ ഒരുക്കിയിട്ടുണ്ട്. വിവിധ ബ്രാന്റുകളുടെ വ്യത്യസ്തങ്ങളായ ഉത്പന്നങ്ങൾക്ക് നിരവധിയായ ഒട്ടേറെ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ഓണക്കാല ഷോപ്പിങിന്റെ ഭാഗമായി 'സൗഭാഗ്യോത്സവം' സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ലുലു കണക്ട്, ലുലു ഫാഷൻ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു സെലിബ്രേറ്റ് എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. കിയ സിറോസ് കാറുകളാണ് ഗ്രാൻഡ് ബമ്പർ സമ്മാനമായി ലഭിക്കുക. നിരവധി മറ്റു സമ്മാനങ്ങളും വിജയികൾക്കായി ഒരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+