മേയര്‍ ആര്യയും സച്ചിന്‍ ദേവ് എംഎല്‍എയും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന്
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് നടക്കും. എകെജി സെന്ററില്‍ രാവിലെ 11 മണിക്കാണ് ചടങ്ങ്. മുതിര്‍ന്ന സിപിഎം നേതാക്കളും ഇരുവരുടെയും അടുത്ത ബന്ധുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. വിവാഹം പിന്നീട് നടക്കും. നേരത്തെ വിവാഹ വാര്‍ത്തയോട് പ്രതികരിച്ച വേളയില്‍ വിവാഹം ഇപ്പോഴുണ്ടാകില്ലെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞിരുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ജില്ലകളെ പ്രതിനിധീകരിച്ച് ആര്യയും സച്ചിനും പങ്കെടുത്തിരുന്നു. ഇരുവരുടെയും ഫോട്ടോകള്‍ പാര്‍ട്ടി നേതാക്കള്‍ പങ്കുവയ്ക്കുകയും ചെയ്തു.

വിവാഹ വാര്‍ത്ത പുറത്തുവന്ന ശേഷം ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും ആദ്യമായി പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടിയാണ് സംസ്ഥാന സമ്മേളനം. സമ്മേളന നഗരിയില്‍ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രതിനിധിയായി മേയര്‍ ആര്യ രാജേന്ദ്രന്‍ സമ്മേളനത്തിന് എത്തിയപ്പോള്‍ കോഴിക്കോട് ജില്ലാ പ്രതിനിധിയായി സച്ചിന്‍ ദേവുമെത്തി. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം ആദ്യം പങ്കുവച്ചത് ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്‌കെ സജേഷാണ്. കഴിഞ്ഞ മാസം 16നാണ് ആര്യ-സച്ചിന്‍ വിവാഹ വാര്‍ത്ത പരസ്യമായത്. പിന്നീട് ആര്യ രാജേന്ദ്രന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. വീട്ടുകാര്‍ സംസാരിച്ചിട്ടുണ്ടെന്നും വിവാഹം ഉടനെയില്ലെന്നും ആര്യ വ്യക്തമാക്കിയിരുന്നു.
എസ്എഫ്‌ഐ ദേശീയ ജോയന്റ് സെക്രട്ടറിയാണ് സച്ചിന്‍ ദേവ് എംഎല്‍എ. ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ ദേവിന്റെയും കുടുംബം നേരത്തെ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ്. ബാലസംഘം, എസ്എഫ്‌ഐ എന്നിവയില്‍ സജീവമായിരുന്ന ഇരുവരും കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബാലുശേരിയില്‍ സച്ചിന്‍ ദേവിന്റെ പ്രചാരണത്തിന് ആര്യയും എത്തിയിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എമായാണ് സച്ചിന്‍ ദേവ്.
തിരുവനന്തപുരം കോര്‍പറേഷനിലെ മുടവന്‍മുകള്‍ ഡിവിഷനിലാണ് ആര്യ മല്‍സരിച്ചതും ജയിച്ചതും. 21 വയസിലാണ് മല്‍സരിച്ചത്. ഇലക്ട്രീഷ്യന്‍ രാജേന്ദ്രന്റെയും എല്‍ഐസി ഏജന്റ് ശ്രീലതയുടേയും മകളാണ് ആര്യ. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് സച്ചിന്‍ ദേവ് ബാലുശേരി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. എതിരാളിയായി നടന്‍ ധര്‍മജന്‍ ബോര്‍ഗാട്ടി എത്തിയതോടെ ബാലുശേരി മണ്ഡലം ഏറെ ചര്‍ച്ചയായി. കോഴിക്കോട് ഗവണ്‍മെന്റ് ആട്‌സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ സച്ചിന്‍ ദേവ് നിയമബിരുദ ധാരിയാണ്.












Click it and Unblock the Notifications