Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനശ്രമം; തിരുവനന്തപുരം മെഡി. കോളേജ് ഡോക്ടര്‍ അറസ്റ്റില്‍

തിരുവന്തപുരം: വീട്ടില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളജിലെ അസോഷ്യേറ്റ് പ്രൊഫ. ഡോ. റൊണാള്‍ഡ് വിന്നിനെ (47) യാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റെന്ന് സിഐ ഷീന്‍ തറയില്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ കോളജിലെ അലര്‍ജി സ്‌പെഷലിസ്റ്റും ചെസ്റ്റ് ഫിസിഷ്യനുമായ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഈ പരിചയത്തില്‍ യുവതിക്ക് ചികിത്സയ്ക്കായാണ് ഡോക്ടറുടെ വീട്ടിലെത്തിയത്. ഭര്‍ത്താവ് മറ്റൊരാവശ്യത്തിന് പുറത്തുപോയതോടെ സ്ത്രീ ഡോക്ടറുടെ മുറിയില്‍ തനിച്ചായി. മറ്റു രോഗികളും ആ സമയത്ത് ഉണ്ടായിരുന്നില്ല.

arrest

പരിശോധനയെല്ലാം കഴിഞ്ഞ് മരുന്നിന്റെ കുറിപ്പും നല്‍കിയശേഷം ഡോക്ടര്‍ യുവതിയെ കടന്നു പിടിച്ച് ബലാത്സംഗത്തിന് മുതിരുകയായിരുന്നു. ഭര്‍ത്താവ് തിരിച്ചെത്തിയ ഉടന്‍ സ്ത്രീ വിവരം പറഞ്ഞു. ഡോക്ടറുമായി വഴക്കുണ്ടാക്കിയ യുവാവ് ഭാര്യയെയും കൊണ്ട് തൈക്കാട് ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയയാക്കി

പരിശോധനയില്‍ സ്ത്രീയുടെ മുഖത്തും കൈയ്യിലും നഖപ്പാടുകള്‍ കണ്ടെത്തി. ഇതിനുശേഷമാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് രാത്രിയോടെ ഡോക്ടറെ പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ആശുപത്രിയിലെ റിപ്പോര്‍ട്ടിലെ ശാസ്ത്രീയ തെളിവുകള്‍ പ്രകാരമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ സാരി കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+