കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍ ചമഞ്ഞ് 10 ദിവസം മെഡിക്കല്‍ കോളേജിനുള്ളില്‍, ഒടുവില്‍ പിടിയിലായത് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ഡോക്ടറെന്ന വ്യാജേന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കയറി ഇയാള്‍ രോഗിയെ ചികിത്സിക്കുകയായിരുന്നു. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ (22)യാണ് ആശുപത്രി ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പിജി ഡോക്ടറാണെന്നു പറഞ്ഞ് പത്ത് ദിവസമാണ് ഇയാള്‍ സ്റ്റെതസ്‌കോപ്പ് ധരിച്ച് ഡോക്ടര്‍ ചമഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞത്. നിഖിലിനെ നേരത്തെ പരിചയമുണ്ടായ രോഗിക്ക് ഇയാളുടെ തട്ടിപ്പ് മനസ്സിലായില്ല. ഡോക്ടര്‍ ആണെന്ന് പറഞ്ഞായിരുന്നു ഇയാല്‍ നേരത്തെ രോഗിയെ പരിചയപ്പെട്ടത്

arrest
മെഡിക്കല്‍ കോളജിലെ ഒന്നാം വാര്‍ഡ് മെഡിസിന്‍ യൂണിറ്റില്‍ കാലിന് പരിക്കുപറ്റി ചികിത്സയില്‍ കഴിഞ്ഞ വിഴിഞ്ഞം സ്വദേശി റിനുവിനെ ആണ് നിഖില്‍ പറ്റിച്ചത്. റിനുവിന് കൂട്ടിരിക്കാനാണെന്ന പേരിലാണ് നിഖില്‍ ആശുപത്രിയില്‍ കയറിയത്. മാരകമായ രോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി മരുന്നിനും പരിശോധനകള്‍ക്കുമായി പണം കൈക്കലാക്കുകയായിരുന്നു.

'ദിലീപ് കേസില്‍ പി ശശിയുടെ ഇടപെടല്‍; സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ മുഖ'മെന്ന് യൂത്ത് കോണ്‍ഗ്രസ്'ദിലീപ് കേസില്‍ പി ശശിയുടെ ഇടപെടല്‍; സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ മുഖ'മെന്ന് യൂത്ത് കോണ്‍ഗ്രസ്

റിനുവിന്റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊണ്ടു പോകുന്നത് നിഖിലായിരുന്നു. രോഗി ഡിസ്ചാര്‍ജാകാതിരിക്കാന്‍ വേണ്ടി സാമ്പിളുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. എന്നാല്‍ പരിശോധനാ ഫലങ്ങളില്‍ ആശയക്കുഴപ്പമുണ്ടായതോടെ ഡോക്ടര്‍മാര്‍ക്കു സംശയമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നിഖിലിന്റെ തട്ടിപ്പ് പുറത്തുവന്നത്. നിഖിലിനെ പിടികൂടി ഇവര്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ഇതോടെ തട്ടിപ്പ് മനസ്സിലായ ഉടന്‍

ശനിയാഴ്ച രാവിലെ ഡോ. ശ്രീനാഥും ആശുപത്രി ജീവനക്കാരും നിഖിലിനെ പിടികൂടി മെഡിക്കല്‍ കോളജ് പൊലീസില്‍ ഏല്‍പ്പിച്ചു. ആള്‍മാറാട്ടം നടത്തി ചികിത്സ നടത്തിയതിന് നിഖിലിനെതിരെ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നാസറുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കി. നിഖിലിനെതിരെ ആള്‍മാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയുട്ടുണ്ട്.

'ദിലീപ് 85 ദിവസം ജയിലിൽ കിടന്നത് ആ ഒരാളുടെ സത്യസന്ധത കൊണ്ട് മാത്രം, സ്വാധീനിക്കാന്‍ കഴിഞ്ഞില്ല''ദിലീപ് 85 ദിവസം ജയിലിൽ കിടന്നത് ആ ഒരാളുടെ സത്യസന്ധത കൊണ്ട് മാത്രം, സ്വാധീനിക്കാന്‍ കഴിഞ്ഞില്ല'

ഒരു വര്‍ഷം മുന്‍പ് ഡോക്ടറെന്ന വ്യാജേന റിനുവിന്റെ സഹോദരനെയും നിഖില്‍ പറ്റിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ വച്ചുതന്നെയാണ് ഇവര്‍ പരിചയപ്പെടുന്നത്. മുട്ടുവേദനയ്ക്ക് ചികിത്സയിലായിരുന്ന ഇയാളെ ആശുപത്രി വിട്ടിട്ടും മാരക അസുഖമുണ്ടെന്ന് പറഞ്ഞ് നിഖില്‍ സ്വന്തമായി ചികിത്സിച്ചിരുന്നു. ചികിത്സയ്ക്കായി നാല് ലക്ഷത്തോളം രൂപ ഇയാളില്‍ നിന്ന് വാങ്ങിയ നിഖില്‍ വീണ്ടും 80,000 രൂപ കൂടി വാങ്ങി.അനിയന്റെ ചികിത്സയ്‌ക്കെന്നുപറഞ്ഞ് വീട്ടില്‍ സന്ദര്‍ശനം നടത്താറുള്ള നിഖിലിനെ റിനു കണ്ടിരുന്നു. ഈ പരിചയം വെച്ചാണ് ആശുപത്രിയില്‍ സഹായത്തിനെന്ന് പറഞ്ഞ് നിഖില്‍ റിനുവിന്റെ കൂടെ എത്തിയത്.

English summary
thiruvananthapuram medical college, youth faked as doctor and cheated the patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X