Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം മെട്രോ: ചിലവ് 8000 കോടി; 2028 ല്‍ ട്രാക്കില്‍, ഒട്ടും ലൈറ്റ് അല്ല, എങ്കിലും വിടാതെ കൊച്ചിക്കാർ

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ നിർമ്മാണം രണ്ട് വർഷത്തിനുള്ളില്‍ തന്നെ പൂർത്തിയാക്കാന്‍ കഴിഞ്ഞേക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്‌നാഥ് ബെഹ്‌റ. 8000 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ അലൈന്‍മെന്റ് മാറ്റമുള്ളതു കൊണ്ടു മുന്‍പ് തയാറാക്കിയ ഡിപിആറില്‍ കുറച്ചു മാറ്റങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആർഎൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

thirivanthapurammetro

പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച്‌ സ്റ്റേഷനുകള്‍.

തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. നിലവിൽ വരുന്നതോടെ തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി അനന്തപുരിയുടെ വികസനക്കുതിപ്പിന് ഗതിവേഗം പകരുമെന്നാണ് പ്രതീക്ഷ.

അതേസമയം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായ തിരുവനന്തപുരും-കൊച്ചി പോര് മെട്രോ വിഷയത്തിലുമുണ്ട് എന്നതാണ് ശ്രദ്ധേയം. തിരുവനന്തപുരത്ത് വരുന്നത് ലൈറ്റ് മെട്രോയാണ് ചില ആളുകളുടെ പ്രചരണം. എന്നാല്‍ തിരുവനന്തുപുരത്തേത് ലൈറ്റ് മെട്രോയല്ല എന്നതാണ് യാഥാർത്ഥ്യം. ഗവണ്മെന്റ് ഓർഡറിൽ കൃത്യമായി തിരുവനന്തപുരം മെട്രോ എന്ന് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

നേരത്തെ കെ ആർ ടി എല്‍ ഉണ്ടായിരുന്നപ്പോൾ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക് അഡ്മിനിസ്ട്രറ്റിവ് അനുമതി നൽകിയിരുന്നു എന്ന്. ഇന്ന് കെ ആർ ടി എല്‍ അല്ല, കെ എം ആർ എല്‍ ആണുള്ളത്. അതിവേഗം വളരുന്ന നഗരം എന്ന നിലക്ക്, തിരുവനന്തപുരത്തിന്റെ ഭാവി ഗതാഗത ആവശ്യങ്ങൾക്കു മോണോ റെയിൽ അല്ലെങ്കിൽ ലൈറ്റ് മെട്രോ ഒരിക്കലും മതിയാവില്ലെന്ന് കെ എം ആർ എല്‍ നടത്തിയ സമഗ്ര മൊബൈലിറ്റി സ്റ്റഡി പ്രകാരം മനസിലായി.

അതുകൊണ്ട് സോഷ്യൽ, ഇക്കണോമിക് വയബിലിറ്റ് ഒക്കെ നോക്കുമ്പോൾ കൊച്ചിയിൽ ഉള്ളത് പോലെ കൺവെൻഷണൽ മെട്രോ തിരുവനന്തപുരത്ത്‌ ഉചിതം എന്ന് മനസിലായി. അതായത് ലൈറ്റ് മെട്രോ അല്ല, തിരുവനന്തപുരം മെട്രോ ആണെന്നും തിരുവനന്തപുരത്തെ പിന്തുണയ്ക്കുന്ന സോഷ്യല്‍ മീഡി പേജുകള്‍ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+