തിരുവനന്തപുരം മെട്രോ; 'കടുംപിടിത്തം ഇക്കാര്യത്തിൽ..പക്ഷെ കൊച്ചി മെട്രോയെക്കാൾ ആള് കയറും..കാരണം'
ലൈറ്റ് മെട്രോ അല്ല, മെട്രോ മാത്രമാണ് തിരുവനന്തപുരത്തിന്റെ ആവശ്യമെന്ന് ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്എൻ രഘുചന്ദ്രൻ നായർ. ഇപ്പോഴും ഉപരിതലപാതവേണോ അതോ ഭൂഗർഭ പാത വേണോയെന്ന കാര്യത്തിൽ അനിശ്ചിതത്വം നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബാബു രാമചന്ദ്രന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
.'കഴിഞ്ഞ സെപ്റ്റംബർ പത്താം തീയതി ചീഫ് സെക്രട്ടറി ഓഫീസിൽ ഒരു മീറ്റിംഗ് നടന്നു. ആ മീറ്റിങ്ങിനകത്ത് മെട്രോയുടെ പ്രൊപ്പോസൽസ് അവിടെ പ്രസന്റ് ചെയ്തു. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ആണ് അത് പ്രസന്റ് ചെയ്തത്. കാലാകാലങ്ങളിൽ പറഞ്ഞുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ വരുത്താതെയാണ് അവിടെ പ്രസന്റ് ചെയ്തിരിക്കുന്നത്. കഴക്കൂട്ടം, ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, ശ്രീകാര്യം ഉള്ളൂർ എന്നിവിടങ്ങളിലൂടെ ആകരുത് അതിന്റെ അലൈൻമെന്റ്. കഴക്കൂട്ടം ടെക്നോ പാർക്ക് ഫേസ് വൺ, ഫേസ് ടു ഫേസ് ത്രീ, വന്ന് ആക്കുളം വഴി തിരിഞ്ഞ് ഉള്ളൂർ വന്നി കയറിയിട്ട് നേരെ മെഡിക്കൽ കോളേജ് വഴി വേണം പോകുന്നതാകണം, അതാകണം അലൈൻമെന്റ്.

പഴയ അലൈൻമെന്റ് അക്സെപ്റ്റബിൾ അല്ല എന്ന കാര്യം ഞങ്ങൾ അറിയിച്ചു. മെട്രോയുടെ ഉദ്ദേശം എന്താണ് റൈഡർഷിപ്പ് ആണ് ,ഏറ്റവും കൂടുതൽ ആൾക്കാര സഞ്ചരിക്കണം, കൂടുതൽ ആൾക്കാർ സഞ്ചരിക്കുമ്പോൾ ഏറ്റവും കൂടുതൽ വാഹനങ്ങൾ കുറയും. മെട്രോ അണ്ടർ ഗ്രൗണ്ട് ആവാം എബൗ ദ ഗ്രൗണ്ട് ആവാം, നമ്മൾ ഹൈബ്രിഡ് ആണ് പറയുന്നത്. കഴുക്കൂട്ടത്ത് നിന്ന് വരുന്ന മെട്രോ ടെക്നോ പാർക്ക് വഴി പോകുന്ന മെട്രോ മുകളിൽ കൂടെ പോട്ട് കുഴപ്പമേ ഇല്ല. പട്ടം കഴിഞ്ഞു പോകുന്നത് അണ്ടർ ഗ്രൗണ്ട് വഴി പോകാം, മെഡിക്കൽ കോളേജ് വഴി പോകുന്നതും അണ്ടർഗ്രൗണ്ട് ആയിരിക്കണം. രണ്ട് സൈഡിലും കടകളാണ് . ഉള്ളൂർ കഴിഞ്ഞു കഴിഞ്ഞാൽ നേരെ വരുന്ന അണ്ടർഗ്രൗണ്ട് മെട്രോ തന്നെ വരണം .അപ്പോ അവരുടെ ഭാഗത്തുള്ള കണ്ടെൻഷൻ 470 കോടി രൂപ ആകും പർ കിലോമീറ്റർ അണ്ടർഗ്രൗണ്ട് മെട്രോക്ക്. നോർമൽ മെട്രോ അവർക്ക് 230 കോടി രൂപയേ ആവുള്ളൂന്ന്.
അടുത്ത് ജയപ്പൂരിൽ നടന്ന ഒരു മെട്രോയും ചെന്നൈയിൽ നടന്ന മെട്രോയും 230 കോടി രൂപയക്കാണ് ചെയ്തിരിക്കുന്നത്. ഇവർ പറയുന്നത് 470 കോടി രൂപയെന്നാണ്, റിസേർച്ച് ചെയ്താണോ പറയുന്നത് നടക്കാതിരിക്കാൻ വേണ്ടിയാണോ പറയുന്നത് എന്ന് അറിയില്ല. ഞങ്ങളുടെ ഭാഗത്ത് ഞങ്ങൾ ക്ലിയർ ആയിട്ട് പറഞ്ഞിട്ടുണ്ട് മുഖ്യമന്ത്രി സമ്മതിച്ചിട്ടുള്ളതാണ് തിരുവനന്ത സിറ്റിക്കകത്ത് പോകുന്ന മെട്രോ ഭൂമിയുടെ അടിയിൽ കൂടെ പോയാൽ മതി. കാരണം നമ്മുക്ക് സെക്രട്ടറിയേറ്റ് പോലുള്ള ഹെറിറ്റേജ് ബിൽഡിങ്സ് ഉണ്ട്, മെട്രോ അണ്ടർഗ്രൗണ്ട് ആയിരിക്കുമ്പോൾ ബ്യൂട്ടി ഓഫ് ദി സിറ്റി നിർത്താൻ പറ്റും. ബ്യൂട്ടി ഓഫ് ദി സിറ്റി ഇല്ലാത്ത സ്ഥലത്ത് നമുക്ക് മുകളിൽ കൂടെ പോയാൽ കുഴപ്പമില്ല,അതുകൊണ്ടാണ് നമ്മൾ ഹൈബ്രിഡ് എന്ന് പറയുന്നത്.
രണ്ടു ദിവസം മുമ്പ് ഹൈദരാബാദിൽ പോയിരുന്നു, ഒരു വലിയ കമ്പനിയെ പോയി മീറ്റ് ചെയ്തു, അവര് മെട്രോ ഡൽഹി മെയിൽ ഡിഎംആർസി ഡൽഹി മെട്രോ റിയൽ കോർപ്പറേഷൻ ആയിട്ട് ഡീൽ ചെയ്യുന്നവരാ അവര് പറയുന്നത്യയഗെറ്റ് ദിസ് മെട്രോ ടു ഡി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ കാരം ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ഏറ്റവും നല്ല മെട്രോ എക്സിക്യൂട്ട് ചെയ്യാൻ യഗെറ്റ് ഫണ്ടിങ് ഡിഹി മെട്രോ റെയിൽ കോർപ്പറേഷൻ ഫണ് ഉണ്ട് അവർക്ക് ഇന്ത്യൻ റോഡ് ഫണ്ടിങ് ഉണ്ട് റോഡ് ഇന്ത്യൻ റെയിൽവേ ഫണ്ടിങ് ബോർഡ് ഉണ്ട് അവർക്ക് ഫണ്ട് കൊണ്ടുവരും ഗവൺമെന്റ് ആരും പോയി കാല് പിടിക്കു ഒന്നും വേണ്ട ഫണ്ടോടെ കൊണ്ടുവന്നന് അവർ എക്സിക്യൂട്ട് ചെയ്തു തരും എന്നാണ് അവർ പറയുന്നത് അപ്പം
എന്തായാലും തിരുവനന്തപുരം മെട്രോയുടെ കാര്യത്തിൽ ഇലക്ഷൻ മുൻപ് തന്നെ തീരുമാനം വരും . ഈ അലൈൻമെന്റ് കൂടെ കറക്ട് ചെയ്തു കഴിഞ്ഞാൽ മെട്രോയുടെ ഏത് മോഡലാണ് ഹൈബ്രിഡ് മോഡൽ ആണോ ടോട്ടലി അണ്ടർഗ്രൗണ്ട് ആണ് കാര്യം
ഈ അണ്ടർഗ്രൗണ്ട് മെട്രോയുടെ ഒരു ഏറ്റവും വലിയ ബെനിഫിറ്റ് എന്ന് പറയുന്നത് ഭൂമി ഏറ്റെടുക്കേണ്ടി വരുന്നില്ല, രണ്ട് സൈഡിലെ കച്ചവടക്കാർക്കും തടസ്സങ്ങളില്ല, കൊച്ചി മെട്രോ വന്നപ്പോൾ രണ്ട് സൈഡില കച്ചവടക്കാർക്കും കച്ചവടം പോയി. പലരും കട പൂട്ടി പലരും തിരിച്ചു വന്നിട്ട് പോലുമില്ല. അത് കണ്ടു പഠിച്ചിട്ട് നമ്മൾ ഒരിക്കലും അങ്ങനെ ഒരു സാധനം കൊണ്ടുവരാതിരിക്കുക. രണ്ടാമത് ട്രാഫിക് ബ്ലോക്സ് ഇല്ലാതിരിക്കണം. പാപ്പനംകോട് വരെയാണ് മെട്രോ എന്നാണ് പറയുന്നത്. തുടങ്ങി വിട്ടതിന് ശേഷം നമുക്ക് എക്സ്പെൻഡ് ചെയ്ത് അതിനെ ബാലരാമപുരം വരേയോ അല്ലെങ്കിൽ ആറ്റിങ്ങൽ വരേയോ കൊണ്ടുപോകാം.
കൊച്ചി മെട്രോയെക്കാളും കൂടുതൽ ആളുകൾ തിരുവനന്തപുരം മെട്രോയിൽ ഉണ്ടാകും. കൊച്ചി മെട്രോയിൽ ആൾക്കാർക്ക് കുറവൊന്നുമില്ല. ഒരു പോയിന്റിൽ നിന്ന് വേറെ പോയിന്റ് എത്താനായിട്ട് ഭയങ്കര കാലതാമസമുണ്ട്, ഓട്ടോയിൽ പോലും കയറി എത്തില്ല, നമ്മൾ കാർ എടുത്തുകൊണ്ട് പോയാൽ പാർക്കിംഗ് ഇല്ല, കൊച്ചിൻ മെട്രോ ഇപ്പോ ലാഭത്തിൽ കൂടെ പോകുന്നതുകൊണ്ടാണല്ലോ അവർ അടുത്ത ലിങ്ക് കൊണ്ടുവരുന്നത്. എയർപോർട്ടിലേക്ക് കൊണ്ടുപോവുകയാണ്. മെട്രോ റൈഡർഷിപ്പ് ഡിപെൻഡബിൾ ആണ് . കഴക്കൂട്ടത്ത് നിന്ന് പാപ്പനംങ്കോട് പോകാൻ കാറിൽ പോകുന്നതിന്‌റെ പകുതി ദൂരം മതി മെട്രോയിൽ പോകാനെങ്കിൽ ആളുകൾ മെട്രോയെ എടുക്കുള്ളൂ.
സിറ്റിക്കകത്ത് അതുപോലെുള്ള റൈഡേഴ്സ് ഉണ്ട് ഗവൺമെന്റ് ഓഫീസസ് ഉണ്ട് ഐടി കമ്പനീസ് ഉണ്ട് ഷോപ്പ് കീപ്പേഴ്സ് ഉണ്ട്. കിഴക്കേക്കോട്ട കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആൾക്കാർ വന്ന് മറയുന്ന സ്ഥലമാണ് മെഡിക്കൽ കോളേജ്. അവിടെ ശ്രീചിത്ര മെഡിക്കൽ സെന്റർ എസ്ഐടി പാരാമെഡിക്കൽ കോളേജസ് എല്ലാം ഉണ്ട്. അതിനാൽ തിരുനന്തപുരം മെട്രോ വളരെ അധികം സക്സസ് ആയിരിക്കും',രഘുചന്ദ്രൻ നായർ പറഞ്ഞു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications