തിരുവനന്തപുരം മെട്രോ: തുടക്കം കഴക്കൂട്ടം; പട്ടവും പാളയവും സെക്രട്ടറിയേറ്റും പിന്നിട്ട് തമ്പാനൂരേക്ക്
കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും മെട്രോ സംവിധാനം സ്ഥാപിക്കണമെന്നുള്ളത് തലസ്ഥാന നിവാസികളുടെ ദീർഘകാലമായ ആവശ്യമാണ്. ഇപ്പോഴിതാ ഈ ആവശ്യത്തില്‍ സർക്കാറിന്റെ ശ്രദ്ധേയമായ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ പുതിയ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കി.
'ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിലവിൽ വരുന്ന സമിതി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും. റവന്യൂ, ധനകാര്യം, തദ്ദേശ സ്വയംഭരണം, ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതായിരിക്കും ഈ സമിതി. അത്യാധുനിക പൊതുഗതാഗത സൗകര്യങ്ങളുള്ള ഒരു നാടായി നമ്മുടെ തലസ്ഥാന നഗരത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്. ആ മനോഹര ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്.' എന്നും അദ്ദേഹം പറഞ്ഞു.

മെട്രോ പദ്ധതി ചർച്ച ചെയ്യുന്നതിനായി വിളിച്ച് ചേർത്ത ഓണ്‍ലൈന്‍ യോഗത്തില്‍ സ്ഥലം എംപി ശശി തരൂർ ഉള്‍പ്പെടേയുള്ളവരും പങ്കെടുത്തിരുന്നു. ഞാൻ തിരുവനന്തപുരം എംപിയായ കാലം മുതൽ ആവശ്യപ്പെട്ടിരുന്ന ഒരു പദ്ധതിയായിരുന്നു മെട്രോ എന്നായിരുന്നു എം പിയുടെ പ്രതികരണം. മെട്രോയെക്കുറിച്ചുള്ള നമ്മുടെ ദർശനം, ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റുകയും നിർമ്മാണ സമയത്തെ തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യുമ്പോൾ തന്നെ വരും തലമുറകളുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണുക എന്നതായിരിക്കണം. ശരിയായ സമീപനത്തിലൂടെ, തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് പുതിയ മെട്രോ സ്ഥാപിക്കുന്നതിനായി അനുമതി തേടിക്കൊണ്ട് കഴിഞ്ഞ വർഷം തന്നെ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു. 42.1 കിലോമീറ്ററിൽ ലൈറ്റ് റെയിൽ സിസ്റ്റം ആയാണ് നിർദിഷ്ട പദ്ധതി വിഭാവനം ചെയ്യുന്നത്. ആകെ 37 സ്റ്റേഷനുകളാണ് പദ്ധതിയില്‍ ഉണ്ടാകുക. ടെക്നോസിറ്റി, കഴക്കൂട്ടം, കരമന എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന ലൈനുകള്‍ അടങ്ങുന്ന രീതിയില്‍ മെട്രോ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
ടെക്നോപാർക്ക് മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയായിരിക്കും മെട്രോ നിർമ്മാണം എന്ന രീതിയിലുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. ഇന്നലത്തെ യോഗത്തിന് ശേഷം ശശി തരൂർ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ കഴക്കൂട്ടം ജങ്ഷൻ മുതൽ തമ്പാനൂർ വരെയുള്ള റൂട്ടാണ് നൽകിയിരിക്കുന്നത്. അതായത് കഴക്കൂട്ടത്ത് നിന്ന് ആരംഭിക്കുന്ന സർവ്വീസ് കാര്യവട്ടം - ശ്രീകാര്യം - ഉള്ളൂർ - മെഡിക്കൽ കോളേജ് - പട്ടം - പ്ലാമൂട് - പാളയം - സെക്രട്ടറിയറ്റ് വഴി തമ്പാനൂരിലേക്ക് എത്തും. എന്നാല്‍ തമ്പാനൂരും പിന്നിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വഴി പുത്തരിക്കണ്ടം മൈതാനം വരെ എത്തുന്ന തരത്തിലാണ് സർക്കാർ പദ്ധതി.
നഗരത്തിലെ വളരെ തിരക്കേറിയ റൂട്ട് ആയതിനാല്‍ തന്നെ യാത്രക്കാരുടെ എണ്ണവും വലിയ തോതിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉള്ളൂർ മുതൽ കരമന വരെ 10 കിലോമീറ്റർ സമ്പൂർണ ഭൂഗർഭ പാതയായിരിക്കും. നിലവിലെ പദ്ധതി പ്രകാരം മെട്രോയുടെ ഒന്നാം ഘട്ടം കിള്ളിപ്പാലത്ത് അവസാനിക്കും. ഇവിടം മുതല്‍ നെയ്യാറ്റിന്‍കര വരെ രണ്ടാംഘട്ടമായാണ് നിർദേശിച്ചിരിക്കുന്നത്. അതേസമയം തന്നെ ഈ റൂട്ടിന് പകരം പാളയത്തുനിന്നു കുടപ്പനക്കുന്ന് വരെയുള്ള റൂട്ടും രണ്ടാം ഘട്ടത്തിനായി പരിഗണിക്കുന്നുണ്ട്.
രണ്ടാമത് മെട്രോ പദ്ധതി തിരുവനന്തപുരത്ത് ആരംഭിക്കുന്നിനുള്ള പ്രവർത്തനങ്ങൾ ഈ വർഷം ഉണ്ടാകുമെന്ന ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലും വ്യക്തമാക്കിയിരുന്നു. കൊച്ചി മെട്രോ റെയിലിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications