Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനക്കൂട്ടത്തിന് ഇടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി; വർക്കലയിൽ അമ്മയും മകളും മരിച്ചു

തിരുവനന്തപുരം: ജനക്കൂട്ടത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ചു. വർക്കല പേരേറ്റിൽ രോഹിണി ( 53 ) മകൾ അഖില ( 19 ) എന്നിവരാണ് മരിച്ചത്. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭ​ഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്ക് അരികിലേക്കാണ് റിക്കവറി വാഹനം ഇടിച്ചുകയറിയത്. ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.

വർക്കല കവലയൂർ റോഡിൽ കൂട്ടിക്കട ജം​ഗ്ഷന് സമീപം അമിതവേ​ഗതയിൽ വന്നുകയറിയ റിക്കറി വാഹനം ഒരു സ്കൂട്ടിയിൽ ഇടിച്ച ശേഷം റോഡിലൂടെ നടന്നുപോവുകയായിരുന്ന ആളുകളെ ഇടിക്കുകയായിരുന്നു.. പരിക്കേറ്റ രോഹിണി, അഖില എന്നിവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

death

രോഹണിയെയും അഖിലെയും ഇടിച്ച ശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലിടിച്ചു. പിന്നീട് അവിടെ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചാണ് വാഹനം നിന്നത്. മരിച്ച അഖില ബി എസ് സി എം എൽടി വിദ്യാർത്ഥിയാണ്.

അപകടത്തിൽ പരിക്കേറ്റ രഞ്ജിത്ത് ( 35 ) ഉഷ ( 60) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രികരായ വർക്കല സ്വദേശികൾക്കാണ് പരിക്കേറ്റത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണി അപകടശേഷം ഓടി രക്ഷപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+