കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക്‌ ദിനത്തില്‍ ഒരു ത്രിവര്‍ണ പതാക പോലും ഉയര്‍ത്താനായില്ല';പിണറായി സര്‍ക്കാരിനെതിരെ തരൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: റിപ്പബ്ലിക്‌ ദിനത്തില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ശശി തരൂര്‍ എംപി. "കേരള സര്‍ക്കാരിന്‌ റിപ്പബ്ലിക്‌ ദിനത്തില്‍ ഒരു ത്രിവര്‍ണ പതാക പോലും ഉയര്‍ത്താനായില്ലാല്ലോ, കഷ്ടം" എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള തരൂരിന്റെ വിമര്‍ശനം. 2013ല്‍ തരൂര്‍ സ്ഥാപിച്ച തിരുവനന്തപുരത്തെ കനകക്കുന്ന്‌ കൊട്ടാരത്തിലെ ഉയരമുള്ള കൊടുമരത്തില്‍ ഇത്തവണ ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നില്ല. ഇതാണ്‌ തരൂരിനെ ട്വിറ്ററില്‍ പിണറായി സര്‍ക്കാരിനെതിരെ ഇത്തരമൊരു ചോദ്യമുയര്‍ത്താന്‍ പ്രേരിപ്പിച്ചത്‌. ചോദ്യത്തോടൊപ്പം കനകക്കുന്ന്‌ കൊട്ടാരത്തിലെ കൊടിമരത്തിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ നടന്നു. രാവിലെ 9ന്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ദേശീയ പതാക ഉയര്‍ത്തി. പിന്നീട്‌ ഗവര്‍ണര്‍ സേനാ വിഭാഗങ്ങളുടെ പരേഡ്‌ പരിശോധിച്ച്‌ അഭിവാദ്യം സ്വീകരിച്ചു.

sasi tharoor

മലാളത്തില്‍ പ്രസംഗം ആരംഭിച്ച ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. സാമൂഹിക അടുക്കള, സൈജന്യ ഭക്ഷണ കിറ്റ്‌ , കൊവിഡ്‌ പ്രതിരോധം, നീതി അയോഗിന്റെ ദേശീയ വിദ്യാഭ്യാസ സൂചികയില്‍ കേരളം ഒന്നാമതെത്തിയത്‌ എന്നിങ്ങനെ നേട്ടങ്ങളെല്ലാം തന്റെ പ്രസംഗത്തില്‍ എണ്ണിപ്പറഞ്ഞു. കെപിസിസി പ്പരസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ വടരയിലെ വിട്ടിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എംഎന്‍ സ്‌മാരകത്തിലും പതാക ഉയര്‍ത്തി.വയനാട്‌ ജില്ലയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും തൃശൂര്‍ ജില്ലയില്‍ വിഎസ്‌ സുനില്‍കുമാറും പതായ ഉയര്‍ത്തി. തിരുവനന്തപുരത്ത്‌ റയില്‍വേ ആസ്ഥാനത്ത്‌ ഡിവിഷണല്‍ റയില്‍വേ മാനേജര്‍ ആര്‍ മുകുന്ദും, കൊച്ചി നാവിക സേന ആസ്ഥാനത്ത്‌ ദക്ഷിണ നാവിക കമാന്‍ഡ്‌ മേധാവി വൈസ്‌ അഡ്‌മിറല്‍ എകെ ചാവ്‌ലയും പൊലീസ്‌ ആസ്ഥാനത്ത്‌ എഡിജിപി മനോജ്‌ എബ്രഹാമും പതാക ഉയര്‍ത്തി.

English summary
Thiruvananthapuram MP shashi tharoor against pinarayi government on republic day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X