Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി മീരാ ജാസ്മിന്റെ വിവാഹ രജിസ്‌ട്രേഷന്‍ നഗരസഭ തടഞ്ഞു

തിരുവന്തപുരം: നടി മീരാജാസ്മിന്റെ വിവാഹ രജിസ്‌ട്രേഷന്‍ നിയമകുരുക്കില്‍. നടിയുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നഗരസഭ താത്കാലികമായി തടഞ്ഞു. മീരയുടെ ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസ് നേരത്തെ വിവാഹം കഴിച്ചിരുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. ഇതേ കുറിച്ച് അന്വേഷിക്കാന്‍ നഗരസഭ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഈ വര്‍ഷം ഫെബ്രുവരി 12 നാണ് തിരുവനന്തപുരം നന്ദാവനം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസയും എല്‍ എം എസ് പള്ളിയില്‍ വച്ച് വിവാഹതിരായത്. വിവാഹത്തിന് അനില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതും വാര്‍ത്തയായിരുന്നു. ആദ്യ ഭാര്യയുടെ ഭീഷണി തുടര്‍ന്നാണ് അനില്‍ വിവാഹത്തിന് പൊലീസ് കാവലൊരുക്കിയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് വായിക്കൂ...

അവിവാഹിതനെന്ന് അനില്‍

അവിവാഹിതനെന്ന് അനില്‍

എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ദമ്പതികള്‍ നല്‍കിയ അപേക്ഷയില്‍ അവിവാഹിതന്‍ എന്നാണ് അനില്‍ പറഞ്ഞിരിക്കുന്നത്.

ബാംഗ്ലൂര്‍ പെണ്‍കുട്ടിയോ

ബാംഗ്ലൂര്‍ പെണ്‍കുട്ടിയോ

ബാംഗ്ലൂരിലെ ഒരു പെണ്‍കുട്ടിയമായി അനിലിന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അനില്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.

സംശയത്തിന്റെ അടിസ്ഥാനത്തില്‍

സംശയത്തിന്റെ അടിസ്ഥാനത്തില്‍

മുമ്പ് വിവാഹം നടന്നതായി സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേകുറിച്ച് അന്വേഷിക്കാതെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് നഗരസഭ പറയുന്നത്.

മാര്യേജ് ആക്ട്

മാര്യേജ് ആക്ട്

നേരത്തെ വിവാഹം നടന്നതാണെങ്കില്‍ മാര്യേജ് ആക്ട് പ്രകാരം ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോഹനം നേടിയ ഡൈവേഴ്‌സ് സര്‍ട്ടിഫിക്കറ്റോ ഭാര്യയുടെ മരണ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതുണ്ട്.

നേരത്തെ രജിസ്റ്റര്‍ നടന്നോ

നേരത്തെ രജിസ്റ്റര്‍ നടന്നോ

പള്ളിയില്‍ വച്ച് വിവാഹതിരാകുന്നതിന് മുമ്പ് മീരയും അനിലും കൊച്ചിയിലെ സബ് രജിസ്റ്റാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു എന്ന കാര്യവും അന്വേഷിക്കും.

 നടി പ്രതികരിച്ചിട്ടില്ല

നടി പ്രതികരിച്ചിട്ടില്ല

അതേ സമയം ഇതുവരെ ഇതിനോട് നടിയോ ഭര്‍ത്താവോ പ്രതികരിച്ചിട്ടില്ല. ഇരുവരും ദുബായിലാണിപ്പോള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+