വെര്‍ച്വല്‍ 'അറസ്റ്റില്‍' കഴിഞ്ഞത് 24 ദിവസം; തിരുവനന്തപുരത്തെ മധ്യവയസ്കനില്‍ നിന്ന് തട്ടിയത് 1.84 കോടി രൂപ
തിരുവനന്തപുരം: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിനെതിരേ സൈബര്‍ പൊലീസും കേന്ദ്ര സര്‍ക്കാരും നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നാണ് ഏറ്റവും പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
'വെര്‍ച്വല്‍ അറസ്റ്റ്' തട്ടിപ്പിനിരയായ മധ്യവയസ്കന് നഷ്ടമായത് 1.84 കോടി രൂപയാണ്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കവടിയാര്‍ സ്വദേശിക്കാണ് വീട് പണയപ്പെടുത്തി ലഭിച്ച പണം നഷ്ടമായത്. 24 ദിവസത്തോളം വെര്‍ച്വല്‍ അറസ്റ്റിലാക്കിയാണ് ഇദ്ദേഹത്തില്‍ നിന്ന് പണം തട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പരാതിക്കാരന് ബാങ്കില്‍ സ്ഥിരനിക്ഷേപം ഉണ്ടെന്നു മനസിലാക്കിയായിരുന്നു തട്ടിപ്പ്. ആദ്യം ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ ഓഫീസില്‍ നിന്നാണെന്ന വ്യാജേനെ ഒരാള്‍ വീഡിയോ കോളില്‍ വിളിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് സംഭാഷണം തുടങ്ങിയത്. കോള്‍ സിബിഐ ഇന്‍സ്പെക്ടര്‍ക്ക് കൈമാറുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥന് എന്ന് പരിചയപ്പെടുത്തിയ ആള് പരാതിക്കാരനെ സമ്മര്‍ദത്തിലാക്കി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി.
പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ചു. ഇങ്ങനെ ജനുവരി 14 മുതല്‍ ഫെബ്രുവരി ഏഴു വരെയാണ് പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റിലാണെന്നു വിശ്വസിപ്പിച്ച് പണം തട്ടിയത്. ബാങ്കിലുള്ള പണം നിയമവിധേയമാണോ എന്ന് പരിശോധിക്കണമെന്നും അതിനായി ബാങ്ക് പാസ്ബുക്കുകളും മറ്റ് രേഖകളും അയക്കാനും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കേസ് എടുക്കുമെന്നും പറഞ്ഞു. പ്രതിയാകുമെന്ന് ഭയന്ന് ഇവര്‍ ആവശ്യപ്പെട്ട പണം പരാതിക്കാരന് അയച്ചുകൊടുക്കുകയായിരുന്നു.
50 ലക്ഷം രൂപ ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് കൈമാറിയത്. തട്ടിപ്പിനിരയായ വിവരം തിരിച്ചറിഞ്ഞ പരാതിക്കാരന് വൈകിയാണ് പരാതി നല്‍കിയത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും തട്ടിപ്പുകാര്‍ ബന്ധപ്പെട്ട മൊബൈല്‍ ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ചാണിപ്പോള്‍ അന്വേഷണം നടക്കുന്നത്. ഒടുവില്‍ പരാതിക്കാരന്റെ വക്കീല്‍ ഇടപെട്ടപ്പോഴാണ് തട്ടിപ്പുസംഘം പിന്‍വാങ്ങിയത്. എന്നാല്‍ അതിനകം കോടിയിലേറെ രൂപ നഷ്ടപ്പെട്ടു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications