Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റെടുക്കും, കൂടെ പഠനവും... യുവ മേയര്‍ ആര്യ രാജേന്ദ്രന്റെ ആദ്യ പ്രതികരണം ഇങ്ങനെ...

തിരുവനന്തപുരം: തലസ്ഥാന ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നത് യുവ വനിതാ നേതാവ് ആര്യ രാജേന്ദ്രന്‍. ഈ 21കാരിയെ തിരുവനന്തപുരം മേയറാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യ പറയുന്നു. ഡിഗ്രി വിദ്യാര്‍ഥിയാണ് ആര്യ. മേയര്‍ പദവി വഹിക്കുന്നതിനൊപ്പം തന്നെ പഠനവും മുന്നോട്ട് കൊണ്ടുപോകാനാണ് ആര്യ കരുതുന്നത്. പാര്‍ട്ടിയുടെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

t

ആള്‍ സെയിന്റ്‌സ് കോളജിലെ ബിഎസ്‌സി വിദ്യാര്‍ഥിയാണ് ആര്യ. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. പിതാവ് രാജേന്ദ്രന്‍ ഇലക്ട്രീഷ്യനാണ്. അമ്മ ശ്രീലത എല്‍ഐസി ഏജന്റുമാണ്. യുവ മുഖം മേയര്‍ പദവിയിലെത്തുന്നത് പാര്‍ട്ടി നേട്ടമാകുമെന്നാണ് സിപിഎം കരുതുന്നത്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാകും ആര്യ. നേരത്തെ വികെ പ്രശാന്തിനെ മേയറാക്കിയപ്പോള്‍ കിട്ടിയ യുവജന പിന്തുണ ആര്യയുടെ കാര്യത്തിലും ലഭിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നും സിപിഎം കണക്കുകൂട്ടുന്നു.

മകളില്‍ പ്രതീക്ഷയുണ്ടെന്ന് ആര്യയുടെ പിതാവ് രാജേന്ദ്രന്‍ പറഞ്ഞു. പുതിയ വാര്‍ത്തയില്‍ സന്തോഷമുണ്ടെന്നും രാജേന്ദ്രന്‍ പറഞ്ഞു. മുടവന്‍മുഗളില്‍ നിന്നുള്ള വാര്‍ഡ് കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. ജമീല ശ്രീധര്‍ മേയറാകുമെന്നാണ് നേരത്തെ കരുതിയിരുന്നത്. പക്ഷേ പാര്‍ട്ടി ഒടുവില്‍ തിരഞ്ഞെടുത്തത് 21കാരിയായ ആര്യ രാജേന്ദ്രനെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+