ആക്ഷന്‍ ഹീറോ ബിജു സ്‌റ്റൈലില്‍ വയര്‍ലെസ് സെറ്റ് മോഷണം പോയി; പോലീസിനെ ഞെട്ടിച്ച് സ്ത്രീ സ്വരം!!!
തിരുവനന്തപുരം: നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ എന്ന സിനിമയില്‍ പോലീസ് വയര്‍ലെസ് സെറ്റ് അടിച്ച് മാറ്റിയ വിരുതനെ ഓര്‍മ്മയില്ലേ. എസ്‌ഐ ബിജുവിനെയും കമ്മീഷ്ണറെയുമെല്ലാം വട്ട് കളിച്ച ആശാനെ പോലീസ് പിന്നീട് പൊക്കി. എന്നാല്‍ അതിനിടയില്‍ വയര്‍ലസ് സെറ്റ് കളഞ്ഞ മിനി പോലീസിന് സസ്പന്‍ഷനും കിട്ടി.
Read More: കെഎസ് ആര്‍ടിസി ബസ് മോഷ്ടിച്ച് ഷിബുവിന്‍റെ പ്രതികാരം !!! പോലീസ് കയ്യോടെ പൊക്കി...
ആക്ഷന്‍ ഹീറോയില്‍ ബിജു പൗലോസിനെയും പോലീസ്‌കാരെയും വലച്ചത് പോലെ തിരുവനന്തപുരത്തെ പോലീസുകാരും ആകെ വലഞ്ഞിരിക്കുകയാണ്. ഇവിടെയും സിറ്റി പോലീസ് കമ്മീഷ്ണറുടെ വയര്‍ലെസ് സെറ്റിലേക്കാണ് സന്ദേശമെത്തുന്നത്. എന്നാല്‍ അത് ഒരു കള്ളുകുടിയനൊന്നുമല്ല കേട്ടോ.. ഒരു സ്വീറ്റ് വോയിസ്....

ഓവര്‍ ഓവര്‍
ആക്ഷന്‍ ഹീറോ ബിജുവിലേത് പോലെ മോഷണം പോയ വയര്‍ലസ് സെറ്റില്‍ നിന്നുള്ള സന്ദേശമാണ് പോലീസിലെ കുഴപ്പിച്ചിരിക്കുന്നത്. ഇടയ്ക്കിടയ്ക്കിടയ്ക്ക് ഓണ്‍ ചെയ്യുന്ന വയര്‍ലെസ് സെറ്റില്‍ നിന്നും മെസേജെത്തുന്നത് ആര്‍ക്കാണെന്നോ..

കമ്മീഷ്ണര്‍
സിറ്റിപോലീസ് കമ്മീഷ്ണര്‍ സ്പര്‍ജ്ജന്‍ കുമാറിനാണ് സന്ദേശമെത്തുന്നത്. എവിടെ നി്ന്നാണ് സന്ദേശം വരുന്നതെന്ന് ഇത് വരെയും പോലീസിന് കണ്ടെത്താനായില്ല.

സ്ത്രീ സ്വരം
ഒരു സ്ത്രീയാണ് സിറ്റിപോലീസ് കമ്മീഷ്ണര്‍ക്കും ജില്ലയിലെ പോവിസുകാര്‍ക്കും തലവേദനയായിരിക്കുന്നത്. ആരാണെന്ന് ചോദിച്ചാല്‍ ഒരു മറുപടിയെങ്കിലും തരണ്ടേ...

കോബ്രാ കാളിംഗ്
പോലീസുകാര്‍ ഉയോഗിക്കുന്ന കോഡ് ഭാഷ തന്നെയാണ് ഇടയ്ക്കിടയ്‌ക്കെ വരുന്നതെന്ന് പോലീസ് പറയുന്നു. എന്നാല്‍ തിരിച്ച് പ്രതികരിച്ചപ്പോള്‍ സ്ത്രീ സ്വരം വയര്‍ലെസ് സെറ്റ് ഓഫാക്കികളഞ്ഞത്രേ.

മോഷണം പോയി
മെഡിക്കല്‍ കോളേജ് സിഐ ഷീന്‍ തറയിലിന്റെ വയര്‍ലെസ് സെറ്റ് കഴിഞ്ഞ ആഴ്ച മോഷണം പോയിരുന്നു. ആ വയര്‍ലസ് സെറ്റ് കിട്ടിയ ആളാണോ പോലീസിനെ കളിപ്പിക്കുന്നത്...?

അന്വേഷണം
വയര്‍ലെസ് സെറ്റ് മോഷണം പോയതും ഇടയ്ക്കിടയ്ക്ക സ്ത്രീ സന്ദേശം വരുന്നതും അന്വേഷിക്കാന്‍ കമ്മീഷ്ണര്‍ ഉത്തരവിട്ടുണ്ട്. എന്തായാലും ഉടനെ തന്നെ കിളിനാദത്തിന്റെ ഉടമയെ പോലീസ് കണ്ടെത്തും.

സിനിമയല്ല ഒറിജിനല്‍
നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവില്‍ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സീനാണ് വയര്‍ലെസ് സെറ്റ് മോഷണം. സിനിമയെ വെല്ലുന്ന ഒറിജിനല്‍ സംഭവമാണിതെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications