കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് ന്യൂനപക്ഷ മേഖലകളില്‍ വന്‍ പോളിങ്ങ്! ബിജെപിക്ക് തിരിച്ചടി

  • By
Google Oneindia Malayalam News

ശബരിമല വിഷയത്തോടെ ഇത്തവണ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കുമ്മനം രാജശേഖരനിലൂടെ കേരളത്തിലെ ആദ്യ ബിജെപി എംപിയെ തിരുവനന്തപുരത്ത് നിന്ന് ലഭിക്കുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. മണ്ഡലത്തിലെ ബിജെപിയുടെ സ്വാധീനവും ശബരിമല വിഷയം സൃഷ്ടിച്ച അലയൊലികളും പാര്‍ട്ടിക്ക് അനുകൂലമാണെന്നാണ് കണക്ക് കൂട്ടല്‍.

<strong>വന്‍ ട്വിസ്റ്റ്!! കേരളത്തില്‍ ജയിക്കുന്ന മുന്നണി, ഐബി റിപ്പോര്‍ട്ട് പുറത്ത്! സീറ്റ് കണക്ക് ഇങ്ങനെ</strong>വന്‍ ട്വിസ്റ്റ്!! കേരളത്തില്‍ ജയിക്കുന്ന മുന്നണി, ഐബി റിപ്പോര്‍ട്ട് പുറത്ത്! സീറ്റ് കണക്ക് ഇങ്ങനെ

യുഡിഎഫും എല്‍ഡിഎഫും ബിജെപിയും നേര്‍ക്ക് നേര്‍ ഏറ്റഅ മുട്ടിയ മണ്ഡലത്തില്‍ ഇത്തവണ വന്‍ പോളിങ്ങാണ് നടന്നത്. ഇവിടെ 30,000 ത്തിന്‍റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

 കനത്ത പോളിങ്ങ്

കനത്ത പോളിങ്ങ്

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിങ്ങായിരുന്നു കേരളത്തില്‍ ഇത്തവണ രേഖപ്പെടുത്തിയത്. 2014 ല്‍ 74.02 ശതമാനവും 2009 ല്‍ 73.37 ശതമാനവും പോളിങ്ങ് ഉണ്ടായപ്പോള്‍ ഇത്തവണ അത് 77.13 ആയിരുന്നു.

 ശബരിമല നിലപാട്

ശബരിമല നിലപാട്

ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള ജനവികാരമാണ് ഉയര്‍ന്ന പോളിങ്ങിന് പിന്നില്‍ എന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതേസമയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ വികാരമാണ് പ്രതിഫലിച്ചതെന്ന് യുഡിഎഫ് പറയുന്നു.

 എല്‍ഡിഎഫും

എല്‍ഡിഎഫും

എന്നാല്‍ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനുള്ള അംഗീകാരമാണ് വോട്ടെടുപ്പില്‍ തെളിഞ്ഞതെന്ന് എല്‍ഡിഎഫും അവകാശപ്പെടുന്നു.ശക്തമായ ത്രികോണ മത്സരങ്ങള്‍ നടന്ന മണ്ഡലമായ തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിങ്ങും ഇത്തവണ നിര്‍ണായകമാകും.

 അഞ്ച് ശതമാനം വോട്ട്

അഞ്ച് ശതമാനം വോട്ട്

അഞ്ച് ശതമാനം വോട്ടാണ് തിരുവനന്തപുരം ഇത്തവണ കൂടുതല്‍ ആയി രേഖപ്പെടുത്തിയത്. ന്യൂനപക്ഷ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ പോളിങ്ങ് ശതമാനം കൂടിയതെന്നതാണ് ശ്രദ്ധേയമായകാര്യം.

 മൂന്ന് മണ്ഡ‍ലം

മൂന്ന് മണ്ഡ‍ലം

നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം എന്നിവിടങ്ങളിലാണ് ഉയര്‍ന്ന പോളിങ്ങ് രേഖപ്പെടുത്തിയത്. ഇവിടെ വോട്ടിങ്ങ് ശതമാനം 76 ആയിരുന്നു. കോവളത്ത് ചൊവ്വരയില്‍ വോട്ടിങ്ങ് ക്രമക്കേടെന്ന് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും കോണ്‍ഗ്രസിന് ഇവിടെ വന്‍ പ്രതീക്ഷയിലാണ്.

 ഭൂരിപക്ഷം

ഭൂരിപക്ഷം

ഈ മൂന്ന് മേഖലകളില്‍ നിന്നും ഇത്തവണ കുറഞ്ഞത് 30,000 വോട്ടിന്‍റെ ഭൂരിപക്ഷമെങ്കിലും യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ബിജെപി പ്രതീക്ഷ പുലര്‍ത്തിയ മണ്ഡലങ്ങളില്‍ പോളിങ്ങ് ശതമാനം കുറഞ്ഞത് പാര്‍ട്ടിക്ക് തിരിച്ചടിയായി.

 ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍, നേമം എന്നിവിടങ്ങളില്‍ പോളിങ്ങ് ശതമാനം ഉയര്‍ന്നിട്ടില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ നിര്‍ണായക സ്വാധീമായ മണ്ഡലങ്ങളാണ് ഇവ മൂന്നും.

 നഗര മേഖലകള്‍

നഗര മേഖലകള്‍

നഗരമേഖലകളില്‍ ബിജെപി നേടുന്ന മേല്‍ക്കൈ തീരമേഖലകളിലെ വോട്ടുകള്‍ കൊണ്ട് മറികടക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. തീരമേഖലകളിലെല്ലാം ഇത്തവണ വോട്ടിങ് ശതമാനം 75 ന് മുകളിലാണ്.

 പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍

അതേസമയം ശബരിമല വിഷയം ചര്‍ച്ചയായ പത്തനംതിട്ടയില്‍ ഈ ആത്മവിശ്വാസം മുന്നണിക്കില്ല. വലിയതോതില്‍ ഹിന്ദുവോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി ഏകീകരിക്കപ്പെട്ടതായി ബിജെപി അവകാശപ്പെടുന്നു.

English summary
thiruvananthapuram political analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X