കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഡെത്ത് എന്റര്‍ടെയ്ന്‍മെന്റ്', പഴവങ്ങാടിയില്‍ തേങ്ങയടിയ്ക്കല്‍; തലസ്ഥാനത്തെ 'ചില' പത്രക്കാരുടെ കൊള്ള

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ നാലാം തൂണ്‍ ആണ് മാധ്യമങ്ങള്‍. രാജ്യത്തെ ഞെട്ടിച്ച പല അഴിമതിക്കഥകളും കള്ളത്തരങ്ങളും പുറത്തുകൊണ്ടുവന്നിട്ടുള്ളത് ഇവിടത്തെ മാധ്യമങ്ങള്‍ തന്നെയാണ്. ഇപ്പോഴും രാഷ്ട്രീയക്കാരും മാഫിയകളും ഒരു പരിധിവരെ ഭയക്കുന്നതും മാധ്യമങ്ങളെ തന്നെയാണ്.

സമൂഹത്തിലെ പുഴുക്കുത്തുകള്‍ മാധ്യമ പ്രവര്‍ത്തകരേയും ബാധിയ്ക്കും എന്ന് ഉറപ്പാണ്. അതിന്റെ തെളിവാണ് ഇപ്പോള്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ചിലര്‍. പ്രസ്സ് ക്ലബ്ബിലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ച നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിയ്ക്കുന്നതാണ്.

ഈ കാലഘട്ടങ്ങളില്‍ പ്രസ് ക്ലബ്ബ് ഭാരവാഹികളും ചില ഓഫീസ് ജീവനക്കാരും നടത്തിയിട്ടുള്ള സാമ്പത്തിക ക്രമക്കേടുകളാണ് പുറത്ത് വരുന്നത്. ക്ലബ്ബ് അംഗങ്ങളുടെ മാതാപിതാക്കള്‍ മരിയ്ക്കുമ്പോള്‍ 'ഡെത്ത് എന്റര്‍ടെയ്ന്‍മെന്റ്' എന്നപേരില്‍ പോലും ആയിരങ്ങള്‍ ചെലവാക്കിയിരിയ്ക്കുന്നു. സമകാലിക മലയാളം ആണ് ഇപ്പോള്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുള്ളത്.

പ്രസ്സ് ക്ലബ്ബ്

പ്രസ്സ് ക്ലബ്ബ്

സംസ്ഥാനത്തെ മറ്റ് ജില്ലകളിലെല്ലാം പത്രപ്രവര്‍ത്ത യൂണിയന്റെ നേതൃത്വത്തിലാണ് പ്രസ്സ് ക്ലബ്ബുകള്‍. എന്നാല്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന് പത്രപ്രവര്‍ത്തക യൂണിയനുമായി ഒരു ബന്ധവും ഇല്ല. ക്ലബ്ബിലെ 'മദ്യപാന സങ്കേതവുമായി' ബന്ധപ്പെട്ട് നേരത്തേയും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പരിശോധനാ റിപ്പോര്‍ട്ട്

പരിശോധനാ റിപ്പോര്‍ട്ട്

2010 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിയ്ക്കാനാണ് അഞ്ചംഗ സമിതിയെ നിയോഗിച്ചത്. ബിവി പവനന്‍, എസ് ചന്ദ്രമോഹന്‍, സി രാജ, ജീമോന്‍ ജേക്കബ്, പി ശ്രീകുമാര്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ബിവി പവനന്‍ ആയിരുന്നു കണ്‍ീനര്‍. ഇദ്ദേഹം പിന്നീട് രാജിവച്ചൊഴിഞ്ഞു.

പൊതു വിലയിരുത്തല്‍

പൊതു വിലയിരുത്തല്‍

നിലവിലെ അക്കൗണ്ടിങ് രീതി അനുകരണീയമല്ലാത്തതും സുതാര്യത ഇല്ലാത്തതും ആണ്. പണാപഹരണം നടത്തണം എന്ന് ബോധപൂര്‍വ്വം ശ്രമിയ്ക്കുന്നവര്‍ക്ക് അതിന്‌ സാധിയ്ക്കുന്ന തരത്തിലാണിത്- കമ്മിറ്റിയുടെ പൊതു വിലയിരുത്തല്‍ തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്.

ഭാരവാഹികളുടെ പേര് പറഞ്ഞ്

ഭാരവാഹികളുടെ പേര് പറഞ്ഞ്

2010-2011, 2013-2014, 2014-2015 വര്‍ഷങ്ങളിലാണ് വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്ന് റിപ്പേര്‍ട്ടില്‍ പറയുന്നു. ഏതൊക്കെ ഭാരവാഹികള്‍ക്കാണ് ഇതില്‍ പങ്കുളളതെന്ന് വ്യക്തമായ പരാമര്‍ശിക്കുന്നതാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

ഡെത്ത് എന്റര്‍ടെയ്ന്‍മെന്റ്

ഡെത്ത് എന്റര്‍ടെയ്ന്‍മെന്റ്

ആരേയും ഞെട്ടിപ്പിയ്ക്കുന്ന സംഗതി ആണിത്. ക്്ലബ്ബ് അംഗങ്ങളുടെ അടുത്ത ബന്ധുക്കള്‍ മരിയ്ക്കുമ്പോള്‍ മരണ വീട് സന്ദര്‍ശിയ്ക്കുന്നതും സാമ്പത്തിക സഹായം നല്‍കുന്നതും ഒക്കെ നല്ലതാണ്. എന്നാല്‍ യാത്രാ ചെലവ് കൂടാതെ 'ഡെത്ത് എന്റര്‍ടെയ്ന്‍മെന്റ്' എന്ന പേരില്‍ ക്ലബ്ബില്‍ നിന്ന് പണം ഈടാക്കിയതിന്റെ രേഖകകളും റിപ്പോര്‍ട്ട് പുറത്ത് വിടുന്നു.

അയ്യപ്പന്‍ മരിച്ചപ്പോള്‍

അയ്യപ്പന്‍ മരിച്ചപ്പോള്‍

കവി അയ്യപ്പന്‍ മരിച്ചപ്പോള്‍ പ്രസ്സ് ക്ലബ്ബിന്റെ റിപ്രഷ്‌മെന്റ് ചെലവ് അയ്യായിരം രൂപയായിരുന്നു. ആകെ അന്ന് ക്ലബ്ബിന്റെ പേരില്‍ ചെലവഴിച്ചത് 6,687 രൂപ. ഇതില്‍ 1244 രൂപയ്ക്ക് മാത്രമാണത്രെ ബില്‍ ഉള്ളത്.

മദ്യപാനം

മദ്യപാനം

പ്രസ്സ് ക്ലബ്ബിലെ 'സങ്കേതം' പ്രസിദ്ധമാണ്. ക്ലബ്ബ് അംഗങ്ങള്‍ക്ക് ഇവിടെ മദ്യം വിളമ്പുന്നു എ്ന്ന ആക്ഷേപം പലപ്പോഴായി ഉയര്‍ന്നിട്ടുണ്ട്. മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് ക്ലബ്ബിനില്ലെന്നതും വിവാദമായിരുന്നു. പ്രസ്സ് ക്ലബ്ബ് പരിപാടികളുമായി ബന്ധപ്പെട്ട് 'സങ്കേതത്തില്‍' നിന്ന് ഭാരവാഹികളും വേണ്ടപ്പെട്ടവരും മദ്യപിച്ച കണക്കുകളും സമിതി റിപ്പോര്‍ട്ടില്‍ പരാമര്‍ശിയ്ക്കുന്നുണ്ട്.

ക്ലബ്ബ് ഡേയ്ക്ക് കള്ള് കുടിയ്ക്കാന്‍ ഒരു ലക്ഷം രൂപ!

ക്ലബ്ബ് ഡേയ്ക്ക് കള്ള് കുടിയ്ക്കാന്‍ ഒരു ലക്ഷം രൂപ!

2014 മെയ് 31 ന് ചേര്‍ന്ന ജനറല്‍ ബോഡി ക്ലബ്ബ് ഡേയ്ക്ക് മദ്യം വാങ്ങാനായി ചെലവഴിച്ചത് 94,725 രൂപ. ഏതാണ്ട് നൂറ് ലിറ്ററോളം മദ്യം, 144 ലിറ്റര്‍ ബിയര്‍, 950 സിഗററ്റുകള്‍... കണക്ക് കാണാം.

പഴവങ്ങാടിയ്ക്ക് തേങ്ങ

പഴവങ്ങാടിയ്ക്ക് തേങ്ങ

ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗ് എന്ന പേരില്‍ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നുണ്ട്. ഈ ടൂര്‍ണമെന്റില്‍ പ്രസ്സ് ക്ലബ്ബ് ടീമിന്റെ വിജയത്തിനായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ രണ്ട് തവണയായി 101 വീതം തേങ്ങകള്‍ ഉടയ്ക്കാനും ചെലവ് ക്ലബ്ബില്‍ നിന്ന് തന്നെ. ഇക്കാര്യവും സമിതി റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്.

ജെപിഎല്‍ എന്ന ചക്കരക്കുടം

ജെപിഎല്‍ എന്ന ചക്കരക്കുടം

ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗിന്റെ കണക്കുകള്‍ പ്രത്യേകമായി തന്നെ സമിതി പരിശോധിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുതകളാണ് ഇതുമായി ബന്ധപ്പെട്ട് കണ്ടെത്തിയിരിയ്ക്കുന്നത്.

ഭാരവാഹികള്‍, കുറ്റക്കാര്‍

ഭാരവാഹികള്‍, കുറ്റക്കാര്‍

പ്രസ്സ് ക്ലബ്ബിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പേരുകള്‍ സമിതി റിപ്പോര്‍ട്ടില്‍ അക്കമിട്ട് പറയുന്നുണ്ട്. എംഎം സുബൈര്‍(പ്രസിഡന്റ് 009-2011), ബിജു ചന്ദ്രശഖര്‍( സെക്രട്ടറി 2010-2011, 2013-ിസ്രഡന്റ്2014), സുജിത്ത്(പ്രസ്സ് ക്ലബ്ബ് ഓഫീസ് സക്രട്ടറി), രാധാകൃഷ്ണന്‍(പ്രസ്സ് ക്ലബ്ബ് ഇലക്ട്രീഷ്യന്‍), ജയന്‍ മേനോന്‍(സെക്രട്ടറി 2014-2015, പിപി ജെയിംസ്(പ്രസിഡന്റ് 2014-2015) അനില്‍ ഗോപി, അയ്യപ്പന്‍ തുടങ്ങിയവരാണ് ഇവര്‍.

ജെപിഎല്ലും നാഷണല്‍ഗെയിംസും

ജെപിഎല്ലും നാഷണല്‍ഗെയിംസും

ജെപിഎലിലിന്റെ പേരിലും നാഷണല്‍ ഗെയിംസിന്റെ പേരിലും നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് അടുത്ത ദിവസം.

English summary
Thiruvananthapuram Press Club Financial Enquiry committee report. Committee found large scale fraud in financial dealings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X