Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റിന്റെ പേരില്‍ കുടിച്ച് തീര്‍ത്തത് പതിനായിരങ്ങള്‍; റൂഫ് ടോപ്പില്‍ 'മുങ്ങിയത്' ലക്ഷങ്ങള്‍...

തിരുവനന്തപുരം: തിരുവന്തപുരം പ്രസ് ക്ലബ്ബില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകളുടെ പരിശോധന ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് പുറത്ത് കൊണ്ടുവരുന്നതെന്ന് കഴിഞ്ഞ ദിവസം വണ്‍ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ ഏറ്റവും പ്രധാനം മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗ് എന്ന ക്രിക്കറ്റ് ടൂര്‍ണമെന്റും പ്രസ് ക്ലബ്ബിന്റെ റൂഫ് ടോപ്പ് നവീകരണവും ആയിരുന്നു.

അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച കമ്മീഷന്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി തന്നെ പ്രതിപാദിയ്ക്കുന്നുണ്ട്. ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗിന്റെ (ജെപിഎല്‍) പേരില്‍ നടത്തിയ മദ്യപാനത്തിന്റെ കണക്കുകള്‍ കേട്ടാല്‍ ആരും ഞെട്ടിപ്പോകും.

Club Liquor

റൂഫ് ടോപ്പ് നവീകരണം ആണ് പ്രസ് ക്ലബ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ധനദുര്‍വിനിയോഗം എന്നാണ് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റൂഫ് ടോപ്പ് നിര്‍മാണം 'കോസ്റ്റ് ഫോര്‍ഡ്' എന്ന കമ്പനിയ്ക്കാണ് നല്‍കിയത്. ഈ റൂഫ് ടോപ്പ് ഒരു വര്‍ഷം കൊണ്ട് തകരുകയും ചെയ്തു.

വലിയ തോതിലുള്ള ക്രമക്കേടാണ് റൂഫ് ടോപ്പ് നിര്‍മാണത്തില്‍ എന്നാണ് കമ്മിറ്റി കണ്ടെത്തിയിരിയ്ക്കുന്നത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആ കാലഘട്ടത്തിലെ ഭാരവാഹികളായിരുന്ന എംഎം സുബൈറിനും ബിജു ചന്ദ്രശേഖറിനും ആണെന്നും കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+