കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രക്കാരുടെ ഞെട്ടിയ്ക്കുന്ന കഥകള്‍... കേട്ടാല്‍ ചിരിയ്ക്കരുതേ...

  • By Desk
Google Oneindia Malayalam News

ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട കണക്കുകളില്‍ ആളുകളില്‍ ചിരിയാണ് ഉണ്ടാക്കുക. പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ തേങ്ങയുടച്ച കാര്യം ആദ്യ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നല്ലോ!!!

കളിയ്ക്കുന്നവര്‍ക്ക് ഷൂസും ജേഴ്‌സിയും ഒക്കെ വാങ്ങി നല്‍കുന്നതില്‍ ഒരു തെറ്റും ഇല്ല. ആദ്യ ജെപിഎല്ലില്‍ പ്രസ് ക്ലബ്ബ് ടീം അംഗങ്ങള്‍ക്കെല്ലാം കൂടി(19 പേര്‍) ഷൂ വാങ്ങിയതിനുള്ള ചെലവ് 17,100 രൂപയാണ്. എന്നാല്‍ സെക്രട്ടറിയ്ക്കും പ്രസിഡന്റിനും ട്രഷറര്‍ക്കും ഷൂ വാങ്ങിയതിന്റെ ചെലവ് 4,397 രൂപ!

Press Club Report

ജെപിഎല്ലിന്റെ ഫോട്ടോ ആല്‍ബത്തിന്റെ പേരിലും വന്‍ തട്ടിപ്പാണ് നടന്നിട്ടുണ്ട്. ഇരുപതിനായിരം രൂപയ്ക്ക് താഴെ മാത്രം വരുമായിരുന്ന ആല്‍ബത്തിന് 38,500 രൂപയാണ് ക്ലബ്ബില്‍ നിന്ന് ഈടാക്കി. അനില്‍ ഗോപിയാണ് ഫോട്ടോ ആല്‍ബത്തിന്റെ ഇടപാട് നടത്തിയിരിയ്ക്കുന്നത്.

ആദ്യത്തെ തവണ ജെപിഎല്‍ നടത്തിയപ്പോള്‍ സെലിബ്രിറ്റി ക്രിക്കറ്റ് ടീമുമായി മത്സരം ഉണ്ടായിരുന്നു. അന്ന് താമസ സൗകര്യവും ജേഴ്‌സിയും മാത്രമായിരുന്നു നല്‍കിയത്. രണ്ടാം തവണ അവര്‍ക്ക് അമ്പതിനായിരം രൂപ നല്‍കി എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതിന്റെ കൃത്യമായ രേഖകളൊന്നും എവിടേയും ഇല്ല.

ഭക്ഷണക്കാര്യത്തിലാണ് വന്‍ അഴിമതികള്‍ പലതും നടന്നിട്ടുള്ളത്. ന്യൂക് എന്ന കാറ്ററിംഗ് സര്‍വ്വീസ് ആണ് ക്ലബ്ബ് ഡേ, ജനറല്‍ ബോഡി, ജെപിഎല്‍ തുടങ്ങി പ്രസ് ക്ലബ്ബിന്റെ ഒരുമാതി എല്ലാ പരിപാടികളും ഏറ്റെടുത്തിട്ടുള്ളത്. ഈ വഴിയില്‍ ലക്ഷങ്ങള്‍ ക്ലബ്ബിന് നഷ്ടം വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിന്റെ പല ഭാഗങ്ങളില്‍ കമ്മിറ്റി വിശദീകരിയ്ക്കുന്നുണ്ട്.

അടുത്ത പേജില്‍:എല്ലാ പത്രക്കാരും ഇങ്ങനെയാണോ.... അല്ലേയല്ലഅടുത്ത പേജില്‍:എല്ലാ പത്രക്കാരും ഇങ്ങനെയാണോ.... അല്ലേയല്ല

English summary
Thiruvananthapuram Press Club financial Fraudulence- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X