കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ പത്രക്കാരും ഇങ്ങനെയാണോ.... അല്ലേയല്ല

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നാനൂറിലധികം അംഗങ്ങളുണ്ട്. അതില്‍ വിരലില്‍ എണ്ണാവുന്നവരുടെ പേരുവിവരങ്ങള്‍ മാത്രമാണ് ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പൊതുവേദിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അത് മൊത്തം പത്രപ്രവര്‍ത്തകര്‍ക്കും അപമാനകരമാകും എന്നാണ് മിക്ക പത്രപ്രവര്‍ത്തകരും ചിന്തിയ്ക്കുന്നത്. എല്ലാ ഭാരവാഹികള്‍ക്കും എതിരെ ഇത്തരം ആരോപണങ്ങള്‍ ഇല്ല എന്ന കാര്യവും ശ്രദ്ധിയ്ക്കേണ്ടതുണ്ട്.

Journalism

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ മാത്രമാണ് ഈ സമിതി പരിശോധിച്ചിട്ടുള്ളൂ. എന്നാല്‍ അതിന് മുമ്പ് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ, ഉണ്ടെങ്കില്‍ തന്നെ എത്രമാത്രം എന്നീ കാര്യങ്ങളെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.

അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ഡിസംബര്‍ 31 ലെ ജനറല്‍ ബോഡിയ്ക്ക് മുന്നിലാണ് സമര്‍പ്പിച്ചത്. വിശദമായ ചര്‍ച്ചയ്ക്കായി ജനുവരി 10 ന് വീണ്ടും ജനറല്‍ ബോഡി ചേരും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സിപിഎമ്മിന്റെ കേരളപഠന കോണ്‍ഗ്രസിന്റെ പേര് പറഞ്ഞ് അത് മാറ്റിവച്ചു.

ജനുവരി 18 നാണ് അടുത്തയോഗം എന്നാണ് ഇപ്പോള്‍ അറിയുന്നത്. എന്നാല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങുന്നതിന്റെ തൊട്ട് തലേന്ന് ജനറല്‍ ബോഡി യോഗം നടക്കുമോ എന്ന കാര്യത്തിലും ചിലര്‍ക്കെങ്കിലും സംശയമുണ്ട്.

ഇപ്പോള്‍ മലയാളം വാരിക പുറത്ത് വിട്ടത് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് മാത്രമാണ്. ഈ റിപ്പോര്‍ട്ട് പ്രസ് ക്ലബ്ബ് ഭരണസമിതിയ്ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ആരോപണ വിധേയര്‍ക്ക് അവരുടെ ഭാഗം ന്യായീകരിയ്ക്കാനും അവസരമുണ്ടാകും.

English summary
Thiruvananthapuram Press Club financial Fraudulence- report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X