സദാചാര ആക്രമണം; തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ അറസ്റ്റില്‍. പ്രസ് ക്ലബ്ബിലെത്തിയാണ് പേട്ട പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഭവത്തിലാണ് അറസ്റ്റ്. സദാചാര പോലീസ് ചമഞ്ഞ് മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി രാധാകൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. രാധാകൃഷ്ണനെതിനെ നടപടി വേണണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പേട്ട പോലീസ് പ്രസ് ക്ലബ്ബിലെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും.

സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി പോലീസ് കമ്മീഷണറോട് വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. കേരള കൗമുദിയില്‍ പ്രൂഫ് റീഡറാണ് രാധാകൃഷ്ണന്‍. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. മാധ്യമപ്രവര്‍ത്തക പേട്ട പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.
സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ രാത്രി വന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പരാതിക്ക് കാരണം. രാധാകൃഷ്ണനും സംഘവും വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ അഭിപ്രായം പറഞ്ഞതില്‍ രാധാകൃഷ്ണന് പകയുണ്ടെന്നും ഇത് തീര്‍ക്കുകയാണ് ലക്ഷ്യമെന്നും മാധ്യമപ്രവര്‍ത്തക ആരോപിച്ചു.
നേരത്തെ ആസൂത്രണം ചെയ്താണ് രാധാകൃഷ്ണന്‍ എത്തിയത്. ജേണലിസ്റ്റ് യൂണിയന്‍ ജില്ലാകമ്മിറ്റി തിരിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാന്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ രാധാകൃഷ്ണന് തന്നോട് പകയുണ്ടായിരുന്നു. രാധാകൃഷ്ണന് ഒപ്പം വന്നവരില്‍ പലര്‍ക്കും എന്താണ് സംഭവം എന്നറിയില്ല. തങ്ങളോട് സംഭവം പറയാതെയാണ് രാധാകൃഷ്ണന്‍ വിളിച്ചുകൊണ്ടുവന്നതെന്ന് സംഘത്തിലുണ്ടായിരുന്ന ഒരാള്‍ തന്റെ ഭര്‍ത്താവിനോട് പറഞ്ഞുവെന്നും പരാതിക്കാരി പറയുന്നു.












Click it and Unblock the Notifications