സദാചാര ആക്രമണം: രാധാകൃഷ്ണന് അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ചു, അന്വേഷണ സമിതിയിലും അടുപ്പക്കാര്‍!!
തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സദാചാര ആക്രമണം നടത്തിയ കേസിലെ പ്രതി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മാനേജ്മെന്റ് കമ്മിറ്റി പരാതി പ്രകാരം അന്വേഷണ സമിതിയെ കനിയമിച്ചിരുന്നു. എന്നാല്‍ ഈ സമിതിയില്‍ അടുപ്പക്കാരെ നിയമിച്ച് കേസ് അട്ടിമറിക്കാനാണ് പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന് ശ്രമിച്ചത്. രാധാകൃഷ്ണന്റെ പാനലില്‍ നിന്ന് വിജയിച്ച പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ അന്വേഷണ കമ്മീഷനിലെ നാലംഗങ്ങളും രാധാകൃഷ്ണന്റെ അടുപ്പക്കാരാണ്.

പ്രസ് ക്ലബ് തിരഞ്ഞെടുപ്പ് വേളയില്‍ രാധാകൃഷ്ണന് വേണ്ടി പരസ്യമായി വോട്ട് അഭ്യര്‍ത്ഥിച്ചവരാണ് ഈ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന നാല് പേരും. അതേസമയം മനോരമ പാനലില്‍ നിന്നുള്ള സഹായവും പ്രസ് ക്ലബ് സെക്രട്ടറിക്ക് അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ സുജയ പാര്‍വതി, ജന്മഭൂമി ദിനപത്രത്തിലെ പി ശ്രീകുമാര്‍, മലയാള മനോരമയിലെ രാജീവ് ഗോപാലകൃഷ്ണന്, തത്വമയി ന്യൂസിലെ വി ഷീന എന്നിവരാണ് നാലംഗ കമ്മിറ്റിയിലുണ്ടായിരുന്നവര്‍.
ഇവര്‍ തിരഞ്ഞെടുപ്പ് കാലത്ത് രാധാകൃഷ്ണന് വേണ്ടി പരസ്യമായി വോട്ടഭ്യര്ഥിച്ചവരാണ്. അന്വേഷണം അട്ടിമറിക്കാന്‍ ഈ കമ്മിറ്റി വഴിയാണ് പ്രസ് ക്ലബ് സെക്രട്ടറി ശ്രമിച്ചത്. ഒപ്പം പ്രസ് ക്ലബ് സമിതിയില്‍ ഭൂരിപക്ഷത്തിന്റെ സ്വാധീനമുള്ളതിനാല്‍ ഈ അന്വേഷണ കമ്മീഷനെ എളുപ്പത്തില്‍ നിയമിക്കാനും സാധിച്ചു. എന്നാല്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധമാണ് ഒടുവില്‍ രാധാകൃഷ്ണന്റെ അറസ്റ്റിലേക്ക് നയിച്ചത്.
വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ന് രാവിലെ തൊട്ട് ശക്തമായ പ്രതിഷേധം നടത്തുന്നുണ്ട്. സമ്മര്‍ദം ശക്തമായതോടെ പേട്ട പോലീസ് പ്രസ് ക്ലബിലെത്തി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ കൂക്കി വിളിച്ചാണ് ഇയാളെ ജീപ്പ് വരെ അനുഗമിച്ചത്. ഒരു കുടുംബത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് താന്‍ ശിക്ഷിക്കപ്പെടുന്നത് എന്നാണ് അറസ്റ്റിനിടെ പ്രസ് ക്ലബ് സെക്രട്ടറി പറഞ്ഞത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications