ദേശീയ ഗെയിംസ്: മീഡിയ സെന്റര്‍ പ്രസ് ക്ലബ്ബിലേക്ക് മാറ്റിയതെന്തിന്?
തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അനാസ്ഥകളുടേയും അഴിമതികളുടേയും കഥകള്‍ ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ പുതിയ ആരോപണം.
ഗെയിംസിന്റെ മീഡിയ സെന്ററുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. പാളയത്തെ ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നിര്‍മിക്കാനിരുന്ന മീഡിയ സെന്റര്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിലേക്ക് മാറ്റിയതാണ് സംഭവം. പ്രസ് ക്ലബ്ബ് ഭാരവാഹികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് ആക്ഷേപം.

സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കേരള പത്ര പ്രവര്‍ത്തക യൂണിയനുമായി ബന്ധമുള്ളതല്ല തിരുവനന്തപുരം പ്രസ് ക്ലബ്ബ്. മറ്റ് ജില്ലകളിലെ പ്രസ് ക്ലബ്ബുകള്‍ പത്രപ്രവര്‍ത്തക യൂണിയന്റെ ജില്ലാ കേന്ദ്രങ്ങളായി പ്രവര്ത്തിക്കുമ്പോള്തിരുവനന്തപുരത്തേത് ഒരു 'ക്ലബ്ബ്' എന്ന രീതിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ കേന്ദ്രമാണിത്.
മീഡിയ സെന്ററിനായി 83 ലക്ഷം രൂപയാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിന് നല്‍കുന്നത്. ഇത് പ്രസ് ക്ലബ്ബ് നവീകരണത്തിനായാണ് ഉപയോഗിക്കുക. അവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഇതുവഴി പ്രസ് ക്ലബ്ബില്‍ ഒരുക്കും. ഗെയിംസിന് ശേഷവും ഈ സംവിധാനങ്ങള്‍ പ്രസ് ക്ലബ്ബിന് ഉപയോഗിക്കാം എന്നതാണ് ഗുണമായി പറയുന്നത്. പ്രസ് ക്ലബ്ബിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഇതിന്റെ ഗുണം ലഭിക്കും.

ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഒളിംപ്യ ഹാളിലായിരുന്നത്രെ മീഡിയ സെന്റര്‍ സ്ഥാപിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഇവിടെയാണ് മീഡിയ സെന്റര്‍ സ്ഥാപിക്കുന്നതെങ്കില്‍ അത് ഗെയിംസിന് ശേഷം പൊളിച്ച് മാറ്റേണ്ടി വരും. പ്രസ് ക്ലബ്ബിലാണെങ്കില്‍ ഈ സംവിധാനങ്ങള്‍ മുഴുവന്‍ തുടര്‍ന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗിക്കാനാകും എന്ന ന്യായമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്.
പ്രസ് ക്ലബ്ബിലെ ലിഫ്റ്റ് സ്ഥാപിക്കാനുള്ള 20 ലക്ഷം രൂപയും ചേര്‍ന്നാണ് 83 ലക്ഷം രൂപ. 24 ലക്ഷം രൂപക്കാണത്രെ ലിഫ്റ്റ് സ്ഥാപിക്കാനുളള ടെണ്ടര്‍ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ പണം നല്‍കുന്നതോടെ ലിഫ്റ്റിന് വേണ്ടി പ്രസ് ക്ലബ്ബിന് ചെലവാകുക നാല് ലക്ഷം രൂപ മാത്രമാണ്.
പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഇത് ആദ്യമല്ല. പ്രസ് ക്ലബ്ബിലെ റിക്രിയേഷന്‍ ക്ലബ്ബിന്റെ ഭാഗമായി അനധികൃത ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications