കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗെയിംസ്: മീഡിയ സെന്റര്‍ പ്രസ് ക്ലബ്ബിലേക്ക് മാറ്റിയതെന്തിന്?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അനാസ്ഥകളുടേയും അഴിമതികളുടേയും കഥകള്‍ ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ പുതിയ ആരോപണം.

ഗെയിംസിന്റെ മീഡിയ സെന്ററുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. പാളയത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നിര്‍മിക്കാനിരുന്ന മീഡിയ സെന്റര്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിലേക്ക് മാറ്റിയതാണ് സംഭവം. പ്രസ് ക്ലബ്ബ് ഭാരവാഹികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് ആക്ഷേപം.

National Games

സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കേരള പത്ര പ്രവര്‍ത്തക യൂണിയനുമായി ബന്ധമുള്ളതല്ല തിരുവനന്തപുരം പ്രസ് ക്ലബ്ബ്. മറ്റ് ജില്ലകളിലെ പ്രസ് ക്ലബ്ബുകള്‍ പത്രപ്രവര്‍ത്തക യൂണിയന്റെ ജില്ലാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുമ്പോള്‍തിരുവനന്തപുരത്തേത് ഒരു 'ക്ലബ്ബ്' എന്ന രീതിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ കേന്ദ്രമാണിത്.

മീഡിയ സെന്ററിനായി 83 ലക്ഷം രൂപയാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിന് നല്‍കുന്നത്. ഇത് പ്രസ് ക്ലബ്ബ് നവീകരണത്തിനായാണ് ഉപയോഗിക്കുക. അവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഇതുവഴി പ്രസ് ക്ലബ്ബില്‍ ഒരുക്കും. ഗെയിംസിന് ശേഷവും ഈ സംവിധാനങ്ങള്‍ പ്രസ് ക്ലബ്ബിന് ഉപയോഗിക്കാം എന്നതാണ് ഗുണമായി പറയുന്നത്. പ്രസ് ക്ലബ്ബിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഇതിന്റെ ഗുണം ലഭിക്കും.

Press Club

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിംപ്യ ഹാളിലായിരുന്നത്രെ മീഡിയ സെന്റര്‍ സ്ഥാപിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഇവിടെയാണ് മീഡിയ സെന്റര്‍ സ്ഥാപിക്കുന്നതെങ്കില്‍ അത് ഗെയിംസിന് ശേഷം പൊളിച്ച് മാറ്റേണ്ടി വരും. പ്രസ് ക്ലബ്ബിലാണെങ്കില്‍ ഈ സംവിധാനങ്ങള്‍ മുഴുവന്‍ തുടര്‍ന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗിക്കാനാകും എന്ന ന്യായമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്.

പ്രസ് ക്ലബ്ബിലെ ലിഫ്റ്റ് സ്ഥാപിക്കാനുള്ള 20 ലക്ഷം രൂപയും ചേര്‍ന്നാണ് 83 ലക്ഷം രൂപ. 24 ലക്ഷം രൂപക്കാണത്രെ ലിഫ്റ്റ് സ്ഥാപിക്കാനുളള ടെണ്ടര്‍ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ പണം നല്‍കുന്നതോടെ ലിഫ്റ്റിന് വേണ്ടി പ്രസ് ക്ലബ്ബിന് ചെലവാകുക നാല് ലക്ഷം രൂപ മാത്രമാണ്.

പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഇത് ആദ്യമല്ല. പ്രസ് ക്ലബ്ബിലെ റിക്രിയേഷന്‍ ക്ലബ്ബിന്‍റെ ഭാഗമായി അനധികൃത ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

English summary
Thiruvananthapuram Press Club will hold the National Games Media Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X