കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്; ഐ.സി.യുവിലെന്ന് ഡോക്ടര്‍മാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: പാമ്പ് പിടുത്തക്കാരനായ വാവ സുരേഷിന് അപകടത്തില്‍ പരിക്ക്. വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാവ സുരേഷ് സഞ്ചരിച്ച കാര്‍ കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്.

തിരുവനന്തപുരത്ത് നിന്നും നിലമേല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു വാവ സുരേഷ്. വാവ സുരേഷ് സഞ്ചരിച്ച കാറിന് മുന്നില്‍ പോയിരുന്ന കാര്‍ നിയന്ത്രണം തെറ്റി മണ്‍തിട്ടയിലിടിച്ചിരുന്നു. ഇതിന് ശേഷം ഈ കാര്‍ വാവ സുരേഷ് സഞ്ചരിച്ച കാറിലിടിക്കുകയും ചെയ്തു.

1

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം കിളിമാനൂരിന് അടുത്ത് തട്ടത്ത് മലയില്‍ വെച്ചായിരുന്നു അപകടം. കെ എസ് ആര്‍ ടി സി ബസിനടിയിലേക്ക് ഇടിച്ച് കയറിയാണ് വാവ സുരേഷ് സഞ്ചരിച്ച കാര്‍ നിന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വാവ സുരേഷിനെയും ഡ്രൈവറേയും ആശുപത്രിയിലെത്തിച്ചത്.

ചരിത്രമാകും ഈ പോരാട്ടവീര്യം; തോല്‍വിയിലും തലയുയര്‍ത്തി തരൂര്‍ചരിത്രമാകും ഈ പോരാട്ടവീര്യം; തോല്‍വിയിലും തലയുയര്‍ത്തി തരൂര്‍

2

വാവ സുരേഷിന്റെ മുഖത്തിന് സാരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ല എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ ഐ സി യുവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് വാവാ സുരേഷ്. ഈ വര്‍ഷം ജനുവരിയില്‍ വാവ സുരേഷ് മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.

അത്ഭുതമൊന്നും സംഭവിച്ചില്ല; ഖാർഗെ കോൺഗ്രസ് അധ്യക്ഷൻഅത്ഭുതമൊന്നും സംഭവിച്ചില്ല; ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ

3


ഡോക്ടര്‍മാരുടെ കഠിന പരിശ്രമത്തെ തുടര്‍ന്നാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കോട്ടയത്ത് കുറിച്ചിയില്‍ പാമ്പിനെ പിടിക്കുന്നതിനിടെ ആയിരുന്നു വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് വാവ സുരേഷ് ആശുപത്രി വിട്ടത്.

13 മിനിറ..." data-gal-src="malayalam.oneindia.com/img/600x100/2022/03/f-1648349651.jpg">
4

13 മിനിറ്റ് കട്ട് ചെയ്യും..!! മോണ്‍സ്റ്ററിന് ബഹ്‌റൈനില്‍ പ്രദര്‍ശനാനുമതി എന്ന് റിപ്പോര്‍ട്ട്<br />13 മിനിറ്റ് കട്ട് ചെയ്യും..!! മോണ്‍സ്റ്ററിന് ബഹ്‌റൈനില്‍ പ്രദര്‍ശനാനുമതി എന്ന് റിപ്പോര്‍ട്ട്

അതീവ ഗുരുതരാവസ്ഥയിലായിരുന്നു വാവ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇരുപത് ശതമാനം മാത്രം മിടിപ്പുള്ള ഹൃദയവുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു വാവ സുരേഷ് അന്ന് ആശുപത്രിയിലെത്തിയത്. സര്‍ക്കാരിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ചികിത്സയ്ക്ക് ശേഷവും പാമ്പ് പിടുത്തത്തില്‍ സജീവമായിരുന്നു വാവ സുരേഷ്. ഇതിന് ശേഷം നിരവധി സ്ഥലങ്ങളില്‍ പാമ്പ് പിടിക്കാനായി വാവ സുരേഷ് എത്തിയിരുന്നു.

English summary
Thiruvananthapuram: Snake catcher vava suresh met an accident admitted to the hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X