കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ സര്‍ട്ടിഫിക്കറ്റുമായി പെണ്‍കുട്ടിമെഡിക്കല്‍ ക്ലാസില്‍; സഹായിച്ചത് 17കാരന്‍

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: പ്ലസ് ടു പോലും പാസാകാത്ത ഒരു പെണ്‍കുട്ടി വ്യാജ സര്‍ട്ടിഫിക്കറ്റുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നാലാഴ്ച എംബിബിഎസ് ക്ലാസിലിരുന്നതായി റിപ്പോര്‍ട്ട്. മുട്ടത്തറ സ്വദേശിനിയായ ഗോപികയാണ് തട്ടിപ്പ് നടത്തിയത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്‌മെന്റ് ലെറ്ററും പ്ലസ് ടു സര്‍ട്ടിഫിക്കറ്റും വ്യാജമായി ഉണ്ടാക്കിയിട്ടും അധികൃതര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.

ഒരാഴ്ചയ്ക്കു ശേഷം പെണ്‍കുട്ടിതന്നെ തന്റെ പേര് അറ്റന്‍ഡന്‍സ് രജിസ്റ്ററിലില്ലെന്ന് കോളേജ് അധികൃതരോട് പരാതി പറഞ്ഞപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ തട്ടിപ്പ് പുറത്തുവന്നത്. ഉടന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ സുഹൃത്തായ പതിനേഴുകാരനാണ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിത്തന്നതെന്ന് പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചു.

thiruvanadhapuram-map

ഈ വിദ്യാര്‍ത്ഥി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം പേര് മാറ്റി കളര്‍ പ്രിന്റെടുത്തായിരുന്നു തട്ടിപ്പ്. പ്ലസ് ടു പോലും ജയിക്കാന്‍ കഴിയാത്ത പെണ്‍കുട്ടി മെഡിക്കല്‍ പഠനം ബുദ്ധമുട്ടായതോടെ സ്വയം തെറ്റുകള്‍ ഏറ്റു പറയുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

പോലീസ് അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. പ്ലസ് ടു ജയിച്ചെന്നായിരുന്നു പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് വീട്ടില്‍ നിന്നും വന്‍ തുക വാങ്ങി ഒരു വര്‍ഷം എന്‍ട്രന്‍സ് കോച്ചിംഗിനും ചേര്‍ന്നു. എന്‍ട്രന്‍സ് പരീക്ഷയും ഉയര്‍ന്ന മാര്‍ക്കില്‍ പാസായെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നെന്ന് പറയുന്നു.

English summary
Thiruvananthapuram student joined MBBS with fake certificates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X