9 വർഷങ്ങൾ മുമ്പ് ലോട്ടറിയടിച്ചു, പാവങ്ങൾക്ക് നൽകിയത് ലക്ഷങ്ങൾ, ഇപ്പോഴും ലോട്ടറി വിൽക്കുന്ന സുരേന്ദ്രൻ
തിരുവനന്തപുരം: ഭാഗ്യം തേടിവരും എന്ന പ്രതീക്ഷയിലാണ് എല്ലാവരും ലോട്ടറി എടുക്കുന്നത്. അത്തരത്തിൽ ഭാഗ്യം വന്നുചേർന്ന വ്യക്തിയാണ് സുരേന്ദ്രൻ. ഒരു വട്ടമല്ല രണ്ട് വട്ടമാണ് ഈ 58 കാരനെ തേടി ഭാഗ്യം വന്നത്. വർഷങ്ങൾക്ക് മുൻപ് ലക്ഷപ്രഭു ആയെങ്കിലും ഇപ്പോഴും ലോട്ടറി വിൽക്കുകയാണ് അദ്ദേഹം.
ഏതാണ്ട് 9 വർഷം മുൻപാണ് സുരേന്ദ്രന് സംസ്ഥാന സർക്കാരിന്റെ ധനശ്രീ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.എടുത്തയാൾ വാങ്ങാതെ തിരിച്ച് നൽകിയ ടിക്കറ്റിനാണ് അന്ന് സുരേന്ദ്രന് അന്ന് സമ്മാനം ലഭിച്ചത്. അതേ മാസം തന്നെ വീണ്ടും സുരേന്ദ്രനെ തേടി ഭാഗ്യം എത്തി. ഇളയ മകന് ഇന്ത്യൻ സേനയിൽ ജോലി ലഭിച്ചു.

ലോട്ടറി കച്ചവടവും പെയിന്റിംഗുമായി കുടുംബം നോക്കുകയായിരുന്നു സുരേന്ദ്രൻ. ലോട്ടറി കച്ചവടത്തിലൂടെ അദ്ദേഹത്തിന് ഒന്നര ലക്ഷം കടവും വന്നു. പിന്നാലെ ലോട്ടറി കച്ചവടം നിർത്താൻ തീരുമാനിച്ചപ്പോഴാണ് ഭാഗ്യം തേടി വന്നത്. ടാക്സ് ഒഴിച്ച് 40 ലക്ഷം രൂപയാണ് ലഭിച്ചത്. അതിൽ അഞ്ച് ലക്ഷം രൂപ സുരേന്ദ്രൻ പാവപ്പെട്ടവർക്കായി നൽകി.
ബാക്കി സമ്മാനത്തുക കൊണ്ട് സ്ഥലം വാങ്ങി വീട് വെച്ചു. വർഷങ്ങൾക്ക് മുൻപ് ഭാഗ്യം തേടിയെത്തിയിട്ടും സുരേന്ദ്രൻ ഇപ്പോഴും ലോട്ടറി വിൽക്കുകയാണ്. പഴയത് പോലെ ഇനിയൊരു നഷ്ടം വരാതിരിക്കാൻ നറുക്കെടുപ്പിന് സമയമാകുമ്പോൾ മിച്ചം വരുന്ന ടിക്കറ്റ് വില കുറച്ച് നൽകും. മുടക്ക് മുതൽ തിരികെ പിടിക്കാൻ.












Click it and Unblock the Notifications