Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടെക്നോപാർക്ക് കുതിക്കുന്നു'; കണക്കുകൾ നിരത്തി കുറിപ്പുമായി കടകംപള്ളി

മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ 80 ലക്ഷം ചതുരശ്ര അടി ഐ.ടി സൗകര്യമുള്ള രാജ്യത്തെ ഏറ്റവും വലിയ ഐടി പാർക്കായി തിരുവനന്തപുരം ടെക്നോപാർക്ക് മാറുമെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടെക്നോപാർക്കിലെ ബിൽറ്റ് അപ്പ് ഏരിയാ വളർച്ച 2015-16 ലെ 72 ലക്ഷം ചതുരശ്ര അടിയിൽ നിന്നും 2020-21 ൽ 102.7 ലക്ഷം ചതുരശ്ര അടിയായി വർദ്ധിച്ചു. കമ്പനികളുടെ എണ്ണം 2015-16ലെ 358ൽ നിന്നും 460 ആയി വർദ്ധിച്ചു. ടെക്നോപാർക്കിൽ നിന്ന് മാത്രമുള്ള സോഫ്റ്റ്വെയർ കയറ്റുമതി 2014-15ലെ 5100 കോടി രൂപയിൽ നിന്നും 2019-20ൽ 7350 കോടിയിലേക്ക് വളർന്നിരിക്കുന്നു. 2014-15 ൽ 47100 തൊഴിലവസരങ്ങൾ ഉണ്ടായിരുന്നത് 2020-21 ആയപ്പോൾ 63000 ആയെന്നാണ് സാമ്പത്തികാവലോകനം സാക്ഷ്യപ്പെടുത്തുന്നത്. കോവിഡ് 19 ഉയർത്തിയ വെല്ലുവിളികള് സംസ്ഥാനസർക്കാർ നൽകിയ മികച്ച പിന്തുണയിൽ ടെക്നോപാർക്ക് മറികടന്നു എന്നാണ് ഈ കണക്കുകൾ അടിവരയിടുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. പോസ്റ്റ് വായിക്കാം

Kadakampally Surendran

ആഗോളനിലവാരമുള്ള പശ്ചാത്തലസൗകര്യം സൃഷ്ടിക്കുന്നതിനും സാങ്കേതികവിദ്യയിലൂന്നിയ വ്യവസായങ്ങളുടെ വികസനത്തിനുമായി വലിയ രീതിയിലുള്ള ശ്രദ്ധയാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാർ നൽകുന്നത്. കേരളസർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ടെക്നോപാർക് ഇടതുപക്ഷം കേരളത്തിന് സമ്മാനിച്ച വികസനമുന്നേറ്റത്തിന്റെ അഭിമാനസ്ഥാപനമാണ്. 1987ലെ സഖാവ് ഇ.കെ. നായനാർ നേതൃത്വം നൽകിയ സർക്കാർ കേരളത്തിന് സമ്മാനിച്ച ഈ സ്ഥാപനത്തിന്റെ മുഖ്യപങ്കും തിരുവനന്തപുരം ജില്ലയിലെ ഞാൻ പ്രതിനിധീകരിക്കുന്ന കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ ആണ്.

ടെക്നോപാർക്കിന്റെ ഇതുവരെയുളള മുന്നേറ്റത്തിൽ ഏറ്റവും കൂടുതൽ വികസനം യാഥാർത്ഥ്യമായ ഒരു കാലയളവായിരുന്നു കഴിഞ്ഞ അഞ്ച് വർഷം. അത് സാക്ഷ്യപ്പെടുത്തുന്നതാണ് കഴിഞ്ഞ ആഴ്ചയിൽ നിയമസഭയിൽ വെച്ച സാമ്പത്തികാവലോകന റിപ്പോർട്ട്. വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കിയ 662 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന 5 ക്യാമ്പസുകളാണ് ടെക്നോപാർക്കിനുളളത്. ആദ്യ ഘട്ടത്തിലെ 148.22 ഏക്കർ, രണ്ടാം ഘട്ടത്തിലെ 86 ഏക്കർ മൂന്നാം ഘട്ടത്തിലെ 90.12 ഏക്കർ, 335.53 ഏക്കറിലെ ടെക്നോസിറ്റി എന്നിങ്ങനെയാണ് ടെക്നോപാർക്ക് വികസിച്ചു വന്നത്.
കിഫ്ബിയുടെ ഫണ്ടിങ്ങിലാണ് ടെക്നോസിറ്റി യാഥാർത്ഥ്യമായത്. സഖാവ് വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലത്താണ് ടെക്നോപാർക്ക് മൂന്നാം ഘട്ട വികസനത്തിനും ടെക്നോസിറ്റിക്കും ആവശ്യമായ ഭൂമി ഏറ്റെടുത്തത്. എന്നാൽ, തുടർപ്രവർത്തനങ്ങൾ മുന്നോട്ട് പോയില്ല. സഖാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നതോടെയാണ് അതിന്റെ പ്രവർത്തനങ്ങളിൽ വേഗത കൈവന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2017ൽ ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം നിർവ്വഹിക്കുകയും 2021ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ടെക്നോസിറ്റിയുടെ പ്രവർത്തനം പൂർത്തിയാകുന്നതോടു കൂടി 424 ഏക്കർ വിസ്തൃതിയിൽ ഒരു ഏകീകൃത ഐടി ടൗൺഷിപ്പ് ആകുകയും കേരളത്തിലെ തന്നെ ആദ്യത്തെ ഐടി ഇടനാഴിയായി ഈ മേഖല മാറുകയും ചെയ്യും എന്ന് സാമ്പത്തികാവലോകനം സാക്ഷ്യപ്പെടുത്തുന്നു.
ടെക്നോസിറ്റിയിൽ ഐടി ഇന്റഗ്രേറ്റഡ് ടൗൺഷിപ്പിനായി 287.7 ഏക്കറിലും നോളജ് സിറ്റിക്കായി 102.05 ഏക്കറിലും ടെക്നോപാർക് സ്വന്തമായി തന്നെ അടിസ്ഥാനസൗകര്യവികസനം ഏറ്റെടുത്തിട്ടുണ്ട്.

ടിസിഎസ്, നിസ്സാൻ, സൺടെക്, കാസ് എന്നീ കമ്പനികൾക്കും രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലക്കും ഇവിടെ ഭൂമി അനുവദിച്ചു നൽകിയ വിവരവും സാമ്പത്തിക അവലോകനത്തിൽ പരാമർശിക്കുന്നു. മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗം തന്നെയായ ടോറസിന്റെ നിർമ്മാണവും എല്ലാവിധ തടസ്സങ്ങളും പരിഹരിച്ച് അതിവേഗം മുന്നേറുകയാണ്. അമേരിക്കൻ കമ്പനിയായ ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്സും ഇന്ത്യൻ സ്ഥാപനമായ എംബസി ഗ്രൂപ്പും അസറ്റ് ഹോംസുമാണ് മൂന്നാംഘട്ട വികസനത്തിലെ പങ്കാളികൾ. മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ 80 ലക്ഷം ചതുരശ്ര അടി ഐ.ടി സൗകര്യമുള്ള രാജ്യത്തെ ഏറ്റവും വലിയ ഐടി പാർക്കായി തിരുവനന്തപുരം ടെക്നോപാർക്ക് മാറും.

ടെക്നോപാർക്കിലെ ബിൽറ്റ് അപ്പ് ഏരിയാ വളർച്ച 2015-16 ലെ 72 ലക്ഷം ചതുരശ്ര അടിയിൽ നിന്നും 2020-21 ൽ 102.7 ലക്ഷം ചതുരശ്ര അടിയായി വർദ്ധിച്ചു. കമ്പനികളുടെ എണ്ണം 2015-16ലെ 358ൽ നിന്നും 460 ആയി വർദ്ധിച്ചു. ടെക്നോപാർക്കിൽ നിന്ന് മാത്രമുള്ള സോഫ്റ്റ്വെയർ കയറ്റുമതി 2014-15ലെ 5100 കോടി രൂപയിൽ നിന്നും 2019-20ൽ 7350 കോടിയിലേക്ക് വളർന്നിരിക്കുന്നു. 2014-15 ൽ 47100 തൊഴിലവസരങ്ങൾ ഉണ്ടായിരുന്നത് 2020-21 ആയപ്പോൾ 63000 ആയെന്നാണ് സാമ്പത്തികാവലോകനം സാക്ഷ്യപ്പെടുത്തുന്നത്. കോവിഡ് 19 ഉയർത്തിയ വെല്ലുവിളികള് സംസ്ഥാനസർക്കാർ നൽകിയ മികച്ച പിന്തുണയിൽ ടെക്നോപാർക്ക് മറികടന്നു എന്നാണ് ഈ കണക്കുകൾ അടിവരയിടുന്നത്.

തിരുവനന്തപുരം ജില്ലയുടെ അഭിമാനസ്ഥാപനമായ ടെക്നോപാർക് ഇനിയും മുന്നോട്ട് കുതിക്കാനുളള അംഗീകാരം കൂടിയാണ് 44 വർഷത്തിന് ശേഷം കേരളത്തിലെ ഒരു സർക്കാറിനെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുത്തതിലൂടെ നാം കണ്ടത്. ഐടി മന്ത്രി കൂടിയായ സഖാവ് പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന്റെ വികസനകാഴ്ചപ്പാടിൽ ടെക്നോപാർക്ക് ഇനിയും ഉന്നതിയിലേക്ക് കുതിക്കുക തന്നെ ചെയ്യും.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+