കുടിയന്മാർക്ക് സന്തോഷിക്കാം.. കേരളത്തിലെ മദ്യവില ഇനി ഓരോ സെക്കന്റും മാറും, വില കുറഞ്ഞാൽ ബാറിൽ 'സൈറൺ'
തിരുവനന്തപുരം: അഷിഖ് അബു സംവിദാനെ ചെയ്ത സാൾട്ട് ആന്റ് പെപ്പർ എന്ന സിനിമിലെ സംഭാഷണമാണ് 'കള്ളുകുടയന്മാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല' എന്നത്. സിനിമ റിലീസ് ആയതിനു ശേഷം ഈ ഡയലോഗ് പറയാത്തവർ ആരും തന്നെയില്ല. എന്നാൽ കേരളത്തിൽ കള്ളുകുടിയന്മാർക്ക് ചോദിക്കാനും പയാനും ആളുണ്ട്.
ഓഹരി വിപണി പോലെ മദ്യവിലയും സെക്കന്റ് നിമിഷത്തില് മാറി മറിയുന്ന രീതിയിലേക്ക് ചുവടുവെക്കുന്നു. ആളെണ്ണത്തിന്റെയും അളവിന്റെയും വലിപ്പം അനുസരിച്ച് അനുനിമിഷം ബാറിലെ വില മാറുമെന്നതാണ് ഈ നൂനതല രീതിയുടെ പ്രത്യേകത. ബാർ മുതലാളിമാരുടെ വിപണി കീഴടക്കാനുള്ള തന്ത്രമാണിത്. വില കുറയുന്ന സമയം നോക്കി മദ്യത്തിന് ഓർഡർ ചെയ്യാൻ സാധിക്കും എന്നതാണ് ഇതുകൊണ്ട് ഉപഭോക്താവിനുള്ള ഗുണം.

പുതിയ ആപ്പുകളും
ദിവസം തോറും മദ്യവില അറിയാണ് മൊബൈൽ ആപ്പുകളും റെഡിയാണെന്നാണ് റിപ്പോർട്ട്. ബ്രാന്‍ഡിന്റെയും അളവിന്റെയും വിലയിലെ ഏറ്റക്കുറച്ചിലാണു ഈ രീതിയുടെ പുതുമയും ആകര്‍ഷണവും.

ആളെണ്ണത്തിന്റെയും അളവിന്റെയും വലിപ്പം
തമ്പാനൂരിലെ ഒരു പ്രമുഖ ബാറിൽ ഈ പരീക്ഷണം നടത്തി വരികയാണെന്ന് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു. ആളെണ്ണത്തിന്റെയും അളവിന്റെയും വലിപ്പം അനുസരിച്ച് അനുനിമിഷം ബാറിലെ വില മാറുമെന്നതാണ് ഈ നൂനതല രീതിയുടെ പ്രത്യേകത.

വില കുറഞ്ഞാൽ സൈറൻ മുഴങ്ങും
വില കുറഞ്ഞത് അറിയിക്കാന്‍ സൈറന്‍ മുഴങ്ങുന്നതാണ് തമ്പാനൂരിലെ ഒരു പ്രമുഖ ഹോട്ടലിലെ രീതി. വില കുറഞ്ഞത് അറിഞ്ഞാൽ ബാറിൽ ഇരിക്കുന്നവർക്കും പുറത്ത് കാത്തു നിൽക്കുന്നവർക്കും മദ്യം വാങ്ങാം. മൊബൈൽ ആപ്ലിക്കേഷൻ നോക്കി കുറയുമ്പേഴുള്ള വില മനസിലാക്കാം. അതിനുള്ള ക്ഷമ ഇല്ലെങ്കിൽ ബാറിലെ സ്ക്രീനുകളില്‍ വിലയുടെ ഏറ്റക്കുറച്ചില്‍ അപ്പപ്പോള്‍ തെളിയും

ലാഭത്തിൽ കുടിക്കാം
മദ്യപിച്ചു തുടങ്ങിയവര്‍ അടുത്ത ലാര്‍ജിനു കാത്തിരിക്കുമ്പോഴാണ് ഇതിന്റെ ഗുണം. ഇതുവഴി ലാഭത്തില്‍ കുടിക്കാനും കഴിയും. എന്നാൽ വില കുറയുന്നു എന്ന് കേട്ടാൽ സാധാരണ ഗതിയിൽ വാങ്ങുന്നതിനേക്കാൽ ഇരട്ടി മദ്യം വാങ്ങാനും സാധ്യതയുണ്ട്. ഇതാണ് വിപണി തന്ത്രം.












Click it and Unblock the Notifications