എണ്ണതേച്ച് കള്ളന്; പോലീസുകാരെ അടിച്ച് നിലംപരിശാക്കി!! ഹെല്‍മെറ്റ് കൊണ്ടുള്ള അടിയിൽ എഎസ്ഐ വീണു
നഗ്നമോഷ്ടാവിനെ പിടിക്കാന്‍ നാട്ടുകാരും പോലീസിനൊപ്പം ചേര്‍ന്നിരിക്കുകയാണിപ്പോള്‍.
തിരുവനന്തപുരം: പോലീസ് ഓഫീസറെ മര്‍ദ്ദിച്ച ശേഷം കടന്നുകളഞ്ഞ മോഷ്ടാവിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നഗ്നനായി പാറശ്ശാല മേഖലയില്‍ മോഷണം നടത്തുന്ന വ്യക്തി തന്നെയാണ് ഇതെന്ന് പോലീസ് സംശയിക്കുന്നു. മോഷണം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കണ്ട വ്യക്തി തന്നെയാണ് ഒടുവില്‍ പോലീസിനെ മര്‍ദ്ദിച്ച് രക്ഷപ്പെട്ടതെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം. സാധാരണ മോഷ്ടാക്കള്‍ സ്വീകരിക്കുന്ന രീതിയല്ല പാറശ്ശാലയിലെ മോഷ്ടാവിന്റെത്. ഇതാണ് ഇയാളെ പിടിക്കാന്‍ ഇതുവരെ സാധിക്കാതെ വന്നത്. നാട്ടുകാര്‍ ഒരുമിച്ച് ഉറക്കമിളച്ചിരിക്കുകയാണിപ്പോള്...

പാറശ്ശാലയിലെ മോഷണങ്ങള്‍
പാറശ്ശാലയില്‍ മോഷണങ്ങള്‍ അടുത്തിടെയായി അധികരിച്ചിട്ടുണ്ട്. തുടര്‍ന്നാണ് മേഖലയില്‍ പോലീസ് പട്രോളിങ് ശക്തമാക്കിയത്. പക്ഷേ, കള്ളനെ പിടിക്കാന്‍ പോലീസിന് സാധിച്ചില്ല.

കഴിഞ്ഞദിവസം പുലര്‍ച്ചെ
അതിനിടെയാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ പെട്രോള്‍ പമ്പിന് സമീപം ഒരാളെ സംശയകരമായ രീതിയില്‍ കണ്ടത്. ബക്കറ്റില്‍ ശേഖരിച്ച പെട്രോള്‍ ബൈക്കില്‍ നിറയ്ക്കുകയായിരുന്നു ഇയാള്‍. സംശയം തോന്നിയ പോലീസ് കാര്യങ്ങള്‍ തിരക്കി.

തലയ്ക്കടിച്ചു വീഴ്ത്തി
എഎസ്ഐയെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷമാണ് അക്രമി രക്ഷപ്പെട്ടത്. ഹെല്‍മെറ്റ് മാറ്റിയപ്പോള്‍ പോലീസ് ഇയാളുടെ മുഖം വ്യക്തമായി കണ്ടിരുന്നു. തുടര്‍ന്ന് നേരത്തെ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ വച്ചു പരിശോധിച്ചു.

നഗ്നനായെത്തുന്ന കള്ളന്
അടുത്തിടെ മോഷണ റിപ്പോര്‍ട്ടുകള്‍ മേഖലയില്‍ കൂടിയിട്ടുണ്ട്. മോഷ്ടാവിന്റേതെന്ന് കരുതുന്ന വ്യക്തിയുടെ ദൃശ്യങ്ങള്‍ നെടിയാംകോട് ഭാഗത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. നഗ്നനായിട്ടാണ് കള്ളനെത്തുന്നതെന്ന് പോലീസ് പറയുന്നു.

മോഷ്ടിച്ച ബൈക്കില്‍ മോഷ്ടച്ച പെട്രോള്‍
അക്രമി പെട്രോള്‍ ഒഴിച്ചിരുന്ന ബൈക്ക് കളിയിക്കാവിളയില്‍ നിന്ന് മോഷണം പോയതാണെന്ന് വ്യക്തമായിട്ടുണ്ട്. മോഷ്ടിച്ച ബൈക്കില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് മോഷ്ടിച്ച പെട്രോള്‍ ഒഴിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

പോലീസുകാരെ ആക്രമിച്ചു
കാരോട് വെണ്‍കുളം ഭാഗത്ത് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മോഷണശ്രമമുണ്ടായി. വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. പോലീസ് എത്തി തിരച്ചില്‍ വ്യാപകമാക്കി. അന്ന് മോഷ്ടാവിനെ പോലീസ് കണ്ടിരുന്നു. പൊഴിയൂര്‍ സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ചാണ് അന്ന് ഇയാള്‍ രക്ഷപ്പെട്ടത്.

ശരീരത്തില്‍ എണ്ണതേച്ച്
ധനുവച്ചപുരം, മേക്കൊല്ല, നെടിയാംകോട് എന്നീ മേഖലകളില്‍ മോഷണം നടത്തിയതും ഇയാള്‍ തന്നെയാണെന്ന് പോലീസ് പറയുന്നു. ഇവിടെയാണ് നഗ്നനായി ഇയാള്‍ പ്രത്യക്ഷപ്പെട്ടത്. പിടിച്ചാല്‍ രക്ഷപ്പെടാന്‍ വേണ്ടി ശരീരത്തില്‍ എണ്ണതേച്ചാണ് ഇയാള്‍ വരിക.

15ഓളം വീടുകള്‍
ഒരാഴ്ചക്കിടെ മേഖലയിലെ 15ഓളം വീടുകൡലാണ് മോഷണശ്രമം നടന്നിട്ടുള്ളത്. വീട്ടുകാര്‍ അറിഞ്ഞാല്‍ ഉടന്‍ രക്ഷപ്പെടും. എന്നാല്‍ ഓടിക്കൂടിയ ആളുകള്‍ പിരിഞ്ഞുപോയാല്‍ ഇതേ സ്ഥലത്ത് തന്നെ വീണ്ടും മോഷണത്തിന് എത്തുന്നതാണ് ഇയാളുടെ രീതി.

മൊബൈല്‍ വെളിച്ചത്തില്‍
ഒരേ സ്ഥലത്ത് തന്നെയാണ് പതിവായി മോഷണത്തിന് എത്തുന്നത്. ഇങ്ങനെ ചെയ്യാന്‍ മോഷ്ടാവിനെ പ്രേരിപ്പിക്കുന്നത് എന്താണ് എന്ന് വ്യക്തമല്ല. മൊബൈല്‍ വെളിച്ചത്തിലാണ് മോഷ്ടാവ് എത്തുന്നത്.

മതില്‍ചാടി വന്നത് പോലീസിന്റെ മുമ്പില്‍
നെടിയാംകോട് മോഷണത്തിനെത്തിയ ഇയാള്‍ മതില്‍ച്ചാടി വന്നത് പോലീസിന്റെ മുന്നിലേക്കാണ്. അന്ന് അടിവസ്ത്രം മാത്രമാണ് യുവാവ് ധരിച്ചിരുന്നത്. പോലീസുകാരുടെ കണ്ണില്‍ മണ്ണ് വാരിയിട്ടാണ് അന്ന് രക്ഷപ്പെട്ടത്.

നാട്ടുകാരുടെ യോഗം
നഗ്നമോഷ്ടാവിനെ പിടിക്കാന്‍ നാട്ടുകാരും പോലീസിനൊപ്പം ചേര്‍ന്നിരിക്കുകയാണിപ്പോള്‍. രാത്രിയില്‍ സംയുക്ത പട്രോളിങ് നടക്കുന്നുണ്ട്. പക്ഷേ, മോഷണത്തിനും കുറവില്ല. പോലീസ് മുന്‍കൈയ്യെടുത്ത് നാട്ടുകാരുടെ ഒരു യോഗം അടുത്തിടെ വിളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വീടുകളില്‍ കയറുന്നത് അവസാനിപ്പിച്ച് പ്രതി പെട്രോള്‍ മോഷണത്തില്‍ കേന്ദ്രീകരിച്ചോ എന്നാണ് പോലീസിന് സംശയം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications