Get Updates
Get notified of breaking news, exclusive insights, and must-see stories!

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയിൽ വീണു! ശശി തരൂരിന് പരിക്ക്, തലയിൽ ആറ് തുന്നിക്കെട്ട്!

Recommended Video

cmsvideo
    ത്രാസ് പൊട്ടി തലയിൽ വീണ് ശശി തരൂരിന് പരിക്ക്

    തിരുവനന്തപുരം: തുലാഭാര നേര്‍ച്ചയ്ക്കിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തലയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം വിശദമായ പരിശോധനയ്ക്കും തുടർ ചികിത്സയ്ക്കും വേണ്ടി തരൂരിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

    ഇന്ന് രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം. പഞ്ചസാര കൊണ്ടുളള തുലാഭാര നേര്‍ച്ചയ്ക്കിടെയാണ് അപകടം സംഭവിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ഛസ്ഥായിയിൽ എത്തി നിൽക്കുന്ന വേളയിൽ സ്ഥാനാർത്ഥിക്ക് അപകടമുണ്ടായത് കോൺഗ്രസ് നേതൃത്വത്തേയും പ്രവർത്തകരേയും ആശങ്കയിലാക്കിയിരിക്കുകയാണ്.

    ഗാന്ധാരിയമ്മന്‍ കോവിലില്‍

    ഗാന്ധാരിയമ്മന്‍ കോവിലില്‍

    വിഷു ദിനമായത് കൊണ്ട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിനിറങ്ങുന്നതിന് മുന്നോടിയായി സമീപത്തുളള ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാര നേര്‍ച്ച നടത്താന്‍ എത്തിയതായിരുന്നു ശശി തരൂര്‍. പാര്‍ട്ടി പ്രവര്‍ത്തകരെ കൂടാതെ സഹോദരി അടക്കമുളള ബന്ധുക്കളും തരൂരിനൊപ്പമുണ്ടായിരുന്നു.

    കൊളുത്ത് ഇളകി വീണു

    കൊളുത്ത് ഇളകി വീണു

    തുലാഭാര നേര്‍ച്ചയ്ക്ക് ശേഷം എഴുന്നേല്‍ക്കുന്നതിടെ ത്രാസ് പൊട്ടുകയും ചങ്ങല തലയില്‍ പതിക്കുകയുമായിരുന്നു എന്നാണ് അറിയുന്നത്. ത്രാസിന്റെ കൊളുത്ത് ഇളകി വീണതാണ് അപകടത്തിന് കാരണം എന്നാണ് അറിയുന്നത്. തലയില്‍ മുറിവ് പറ്റി നന്നായി രക്തം വന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

    മുറിവ് ഗുരുതരമല്ല

    മുറിവ് ഗുരുതരമല്ല

    തരൂരിന് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഉടനെ തന്നെ അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. തലയിലെ മുറിവ് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശങ്കപ്പെടേണ്ടതില്ലെന്നും തലയിലെ സ്റ്റിച്ച് നാളെത്തന്നെ അഴിക്കാന്‍ സാധിക്കും എന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ വിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

    പ്രചാരണം മുടങ്ങി

    പ്രചാരണം മുടങ്ങി

    തരൂരിനെ ജനറല്‍ ആശുപത്രിയില്‍ നിന്നും കൂടുതല്‍ കിംസ് പോലുളള മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. തലയ്ക്ക് പരിക്ക് പറ്റിയതോടെ ശശി തരൂരിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മുടങ്ങിയേക്കും. ഇന്നത്തെ പ്രചാരണം തല്‍ക്കാലം നിര്‍ത്തി വെയ്ക്കുമെന്ന് തരൂരിന്റെ പ്രചാരണ പരിപാടികളുടെ ചുമതലയുളള വിഎസ് ശിവകുമാര്‍ എംഎല്‍എ പ്രതികരിച്ചു.

    പ്രവർത്തകർ ആശങ്കയിൽ

    പ്രവർത്തകർ ആശങ്കയിൽ

    ശശി തരൂരിന്റെ പ്രചാരണ പരിപാടികള്‍ക്ക് നിലവില്‍ തന്നെ തിരുവനന്തപുരം മണ്ഡലത്തില്‍ പ്രശ്‌നങ്ങളുണ്ട്. നേതാക്കളും പ്രവര്‍ത്തകരുമടക്കം ഒരു വിഭാഗം പ്രചാരണ പരിപാടികളോട് സഹകരിക്കുന്നില്ല എന്നാണ് ആരോപണം ഉയര്‍ന്നത്. വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടിരിക്കുകയാണ്. അതിനിടെ തരൂരിന് പരിക്ക് കൂടി ആയതോടെ പ്രചാരണ പരിപാടികള്‍ കൂടുതല്‍ പരുങ്ങലില്‍ ആയിരിക്കുകയാണ്.

    പ്രവർത്തകർ കൊടുത്ത പണി

    പ്രവർത്തകർ കൊടുത്ത പണി

    തരൂരിനൊപ്പം അമ്പലത്തിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അനാസ്ഥ മൂലമാണ് അപകടമുണ്ടായത് എന്നാണ് ഗാന്ധാരിയമ്മന്‍ കോവിലിലെ അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിര്‍ദേശം അനുസരിക്കാതെ പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്ത് വെച്ചു.

    ചങ്ങലയില്‍ പിടിച്ച് തൂങ്ങി

    ചങ്ങലയില്‍ പിടിച്ച് തൂങ്ങി

    മാത്രമല്ല പ്രവര്‍ത്തകര്‍ തുലാഭാരത്തട്ടിന്റെ ചങ്ങലയില്‍ പിടിച്ച് തൂങ്ങുക കൂടി ചെയ്തതോടെയാണ് അപകടമുണ്ടായത് എന്ന് ക്ഷേത്രം സെക്രട്ടറി ആര്‍ പി നായര്‍ വിശദീകരിച്ചു. ഭാരം താങ്ങാനായി വെച്ച സ്റ്റൂള്‍ ആരോ എടുത്ത് മാറ്റിയെന്നും അതോടെ ചങ്ങലയുടെ കൊളുത്ത് ഇളകി പൊട്ടി വീഴുകയായിരുന്നു എന്നും ക്ഷേത്രം സെക്രട്ടറി ആര്‍ പി നായര്‍ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+