Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂണിവേഴ്സിറ്റി കോളേജ് ഉത്തരക്കടലാസ് ചോർച്ച; കൈക്കലാക്കിയത് 'ബ്ലാക്ക് മെയിലിങ്ങിലൂടെ'!

തിരുവനന്തപുരം: യൂണിവേഴ്സിറ്റ് കോളേജ് വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് യൂണിവേഴ്സി ഉത്തരപേപ്പർ ലഭിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. ബ്ലാക്ക് മെയിലിങ്ങിലൂടെയാണ് വധശ്രമകേസ് പ്രതി ശിവരഞ്ജിത്തും കൂട്ടരും ഉത്തര കടലാസുകൾ കൈവശം വെച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. കോളേജിലെ ചില സാധനങ്ങൾ അധ്യാപകർ പുറത്ത് കടത്താൻ ശ്രമിച്ചിരുന്നു.

സാധനങ്ങൾ കടത്താൻ ഉപയോഗിച്ച വാഹനം വിദ്യാർത്ഥികൾ തടഞ്ഞിരുന്നു. ഇതിൽ നിന്ന് ഒരു മേശ ആർ ശിവരഞ്ജിത്തും കൂട്ടരും പിടിച്ചെടുത്തു. അതിൽ നിന്നാണ് ഉത്തരപേപ്പറുകൾ ലഭിച്ചതെന്നാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. . ഈ സാധനങ്ങളുടെ പേരിൽ അധ്യാപകരെ വിദ്യാർഥികൾ 'ബ്ലാക്മെയിൽ’ ചെയ്തതായും സൂചനയുണ്ട്. അന്വേഷണ സംഘം അധ്യാപകരെയും ചോദ്യം ചെയ്തെന്നാണ് സൂചന.

നാക് അക്രഡിറ്റേഷൻ

നാക് അക്രഡിറ്റേഷൻ


കഴിഞ്ഞ വർഷം നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട വിദഗ്ധർ സംഘത്തിന്റെ സന്ദർശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾക്കായി ചില സാധനങ്ങൾ കോളേജിൽ വാടകയ്ക്ക് എത്തിച്ചിരുന്നു. സന്ദർശം കഴിഞ്ഞ് സാധനങ്ങൾ തിരികെ എത്തിക്കാൻ കൊണ്ടു പോകുമ്പോൾ വിദ്യാർത്ഥികൾ വാഹനം തടഞ്ഞു. അതിൽ ഒരു മേശ കേളേജിന്റേതാണെന്ന് അവർ വാദിച്ചു. ഉത്തരമെഴുതാനുള്ള മുദ്രപതിച്ച കടലാസുകളും വൗച്ചറുകളും സീലുകളും മേളക്കുള്ളിൽ ഉണ്ടായിരുന്നെന്നും അതു മേശയും വിദ്യാർത്ഥികൾ പിടിച്ചെടുക്കുകായിരുന്നെന്നും പോലീസ് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

തിരികെ നൽകാൻ വിസമ്മതിച്ചു

തിരികെ നൽകാൻ വിസമ്മതിച്ചു

ഇത് തിരികെ നൽകാൻ അധ്യാപകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യാർത്ഥികൾ അതിന് വഴങ്ങിയില്ല. പിന്നീട് ചില സൗജന്യങ്ങൾ‌ നേടിയെടുത്താണ് ഇത് തിരികെ നൽകിയത്. ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തിൽ ശിവരഞ്ജിത്തിനു പുറമെ പിപി പ്രണവിനെയും പ്രതിയാക്കുമെന്നു പോലീസ് നേരത്തെ വ്യക്തമാക്കകിയിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ അഖിലെ കുത്തിയ കേസിലെ പതിനേഴാം പ്രതിയാണ് പ്രണവ്.

അധ്യാപകരെ ചോദ്യം ചെയ്തു

അധ്യാപകരെ ചോദ്യം ചെയ്തു


തുടർന്ന് മേശയിൽ നന്ന് ലഭിച്ച ഉത്തരക്കടലാസ് വീട്ടിലേക്ക് കൊണ്ടുപോയെന്ന് മോഴി നകിയെന്നാണ് പുറത്ത് വരുന്ന സൂചന. ഇതു സംബന്ധിച്ച് അന്നു കോളജ് പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന അധ്യാപകരെയും നാക് അക്രഡിറ്റേഷൻ പ്രവർത്തനങ്ങളുടെ ഏകോപനം നിർവ്വഹിച്ചിരുന്ന അധ്യാപകനെയും ഉൾപ്പെടെ ഏതാനും ജീവനക്കാരെ കന്റോൺമെന്റ് പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞെന്നാണ് വിവരം.

 പിഎസ്സി പരീക്ഷ ക്രമക്കേട്

പിഎസ്സി പരീക്ഷ ക്രമക്കേട്


അതേസമയം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്സി പരീക്ഷാത്തട്ടിപ്പില്‍ പോലീസുകാരനും പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പോലീസുകാരനായ കല്ലറ സ്വദേശി ഗോകുലിന് പരീക്ഷാക്രമക്കേടില്‍ പങ്കുണ്ടെന്ന് പിഎസ്സി വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് ഗോകുല്‍. 2017-ലാണ് ഇയാള്‍ പോലീസില്‍ ജോലിയില്‍ പ്രവേശിച്ചത്. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈൽഫോണിൽ നിന്നാണ് പ്രണവിന് സന്ദേശങ്ങൾ ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+