കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്ഐയുടെ എതിർപ്പ്; പോലീസ് കാവൽ യൂണിവേഴ്സിറ്റി കോളേജിന് പുറത്ത് മതി, കാര്യങ്ങളെല്ലാം പഴയപടി?

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്തുമായി ബന്ധപ്പെട്ട് ഇനിയും സംഘർഷാവസ്ഥ ഉണ്ടാകുമെന്ന് കണക്കിലെടുത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസിനെ എസ്എഫ്ഐക്കരുടെ എതിർപ്പ് കാരണം പുറത്താക്കിയെന്ന് ആരോപണം. സുരക്ഷാചുമതലയ്ക്കായി കോളജിൽ വിന്യസിച്ചിരുന്ന എഎസ്ഐ ഉൾപ്പെടെ 7 പേരെയാണ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു പിൻവലിച്ചത്. അതേസമയം, കോളജ് കവാടത്തിനു പുറത്ത് ഇപ്പോഴും പൊലീസ് കാവലുണ്ട്.

<strong>അടൂർ വിഷയം; ബി ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം, എഫ്ബി പോസ്റ്റ് സിപിഎം പ്രചാരണത്തിന് വളമിടുന്നത്!</strong>അടൂർ വിഷയം; ബി ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം, എഫ്ബി പോസ്റ്റ് സിപിഎം പ്രചാരണത്തിന് വളമിടുന്നത്!

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോളേജിലെ സ്റ്റേജിലിരുന്ന അഞ്ചംഗ പോലീസ് സംഘത്തെ എസ്എഫ്ഐ പ്രവർത്തകർ ആട്ടിപ്പായിച്ചിരുന്നു. എസ്എഫ്ഐക്കാരുടെ നടപടിയെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു പിന്നാലെയാണ് പോലീസിനോട് കോളേജിനുള്ളിൽ പ്രവേശിക്കേണ്ടെന്നും കാവൽ കാമ്പസിന് പുറത്തുമതിയെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചത്.

University college

ശനിയും ഞായറും ക്ലാസില്ലാത്തതിനാലാണ് പോലീസിനെ പുറത്തേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണവും പുറത് വനനിട്ടുണ്ട്. ട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വെള്ളിയാഴ്ച എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ലാത്തിയും ഷീൽഡും വലിച്ചെറിയുകയുമായിരുന്നു. വിദ്യാർത്ഥിനികളെ ശല്ല്യം ചെയ്തെന്ന പ്രചാരണവും നടത്തി.

തടയാൻ ശ്രമിച്ച് പ്രിൻസിപ്പലിനെയും അക്രമിച്ചെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം വിദ്യാർഥിനികളെ ശല്യപ്പെടുത്തിയെന്നതു സംബന്ധിച്ചു പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നു കമ്മിഷണർ ദിനേന്ദ്ര കശ്യപ് പ്രതികരിച്ചു. സുരക്ഷാസംബന്ധമായതിനാൽ കൂടുതലൊന്നും വിശദീകരിക്കാൻ കവിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോളേജിൽ നടന്ന കത്തികുത്തിന് ശേഷം കോളേജ് തുറന്നതിന് പിന്നാലെ ഇതര വിദ്യാർത്ഥി സംഘടനകൾ അംഗത്വ പ്രചാരണ പരിപാടികൾ നടത്തുന്നുണ്ട്. പോലീസുള്ളതിനാൽ ഇത് തടയുവാനോ നേരിടാനോ എസ്എഫ്ഐക്ക് കഴിയുന്നില്ല. പോലീസിനെ കോളേജിൽ നിന്ന് പുറത്താക്കാനുള്ള നടപടി സ്വീകരിച്ചതെന്നാണ് ഉയരുന്ന ആരോപണം. തിങ്കളാഴ്ച കോളേജ് തുറക്കുമ്പോൾ യൂണിറ്റ് മുറിയുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ് ലക്ഷ്യമെന്നും ആരോപണം ഉയരുന്നുണ്ട്.

English summary
Thiruvananthapuram university college issue; Police drop out of University College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X