കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതി പറഞ്ഞ പെണ്ണിനെ പോക്ക് കേസാക്കിയും ആണിനെ കഞ്ചാവാക്കിയും സഖാക്കള്‍.. കൂട്ടിന് പിഎം മനോജുമുണ്ട്!

  • By Kishor
Google Oneindia Malayalam News

നല്ലൊരു കഞ്ചാവു വേട്ട നടത്തിയാല്‍ തീരുന്ന കാര്യമേയുള്ളൂ - സി പി എം നേതാവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ പി എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റാണിത്. എന്താണ് കാര്യം. യൂണിവേഴ്‌സിറ്റി കോളജില്‍ ജിജീഷിനെയും വിദ്യാര്‍ഥിനികളെയും എസ് എഫ് ഐക്കാര്‍ തല്ലിയെന്ന വിവാദത്തിന് പിന്നാലെയാണ് പി എം മനോജിന്റെ ഈ പോസ്റ്റ്. തങ്ങള്‍ക്ക് കണ്ടുകൂടാത്തവരെ കഞ്ചാവാക്കുന്ന ആ പഴയ പുത്തൂരം അടവെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

Read Also: അതേടാ വെടിയാണ്, വെടി എന്ന് കേട്ടാല്‍ വിറയ്ക്കുന്നോരല്ല ഞങ്ങള്‍; എസ്എഫ്‌ഐക്ക് അരുന്ധതിയുടെ വെല്ലുവിളി

Read Also: എസ്എഫ്‌ഐ പ്രസിഡണ്ട് ജെയ്ക്കിനെ വലിച്ചൊട്ടിച്ച് പെണ്‍കുട്ടികള്‍... സഖാവ് മാരക തോല്‍വിയെന്ന് സോഷ്യല്‍ മീഡിയ!

Read Also: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐയുടെ സംഘി മോഡല്‍ ആക്രമണം.. ആഷിഖ് അബുവിന് പൊങ്കാല!

നിങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ നിങ്ങള്‍ പെണ്ണുകേസും കഞ്ചാവ് കേസും ആരോപിക്കുന്നത് ആദ്യമായിട്ടാണോ സഖാവേ എന്നാണ് എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് സി തോമസിനോട് ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ സൂര്യഗായത്രിയും അഷ്മിതയും മുഖത്ത് നോക്കി ചോദിച്ചത്. വെടിയെന്ന് വിളിച്ചോളൂ എന്ന് എസ് എഫ് ഐയെ വെല്ലുവിളിക്കുന്നത് അരുന്ധതി. അപ്പോഴും പരാതി പറഞ്ഞ പെണ്‍കുട്ടികളെ പോക്ക് കേസാക്കാന്‍ പെടാപ്പാട് പെടുകയാണ് സഖാക്കള്‍, കാണാം ആ കളികള്‍...

ഫോട്ടോയെടുക്കാന്‍ സമ്മതിച്ച മഹാമനസ്‌കത

ഫോട്ടോയെടുക്കാന്‍ സമ്മതിച്ച മഹാമനസ്‌കത

ഈ ഫോട്ടോ യൂണിവേഴ്‌സിറ്റി കോളേജില്‍ ആക്രമിക്കപെട്ടുവെന്നു പറയുന്ന ആ ചെറുപ്പകാരന്റെയും അത് പറഞ്ഞ പെണ്‍കുട്ടിയുടെതുമാണ്. ആ കോളേജിനു പുറത്തുള്ള ഒരു ചെറുപ്പക്കാരന് ആ കോളേജിലെ ഒരു പെണ്‍കുട്ടിയുമായി ഇങ്ങനെയൊക്കെനിന്നു ഫോട്ടോയെടുക്കുവാന്‍ കഴിയുന്നെങ്കില്‍ അയാള്‍ അവിടെത്തെ കുട്ടികളാല്‍ ആക്രമിക്കപ്പെട്ടെങ്കില്‍ അതിനു കാരണം ഈ പറയുന്നതൊന്നും ആകില്ല. അതുകൊണ്ടു അതുകൂടി അന്വേഷിക്കൂ. - ഇങ്ങനെ ഫോട്ടോയെടുക്കാന്‍ സമ്മതിച്ച മഹാമനസ്‌കതയാണെന്ന തരത്തിലാണ് പ്രചാരണം.

ആരാണ് ഈ ഫോട്ടോ പ്രചരിപ്പിക്കുന്നത്

ആരാണ് ഈ ഫോട്ടോ പ്രചരിപ്പിക്കുന്നത്

ഫേസ്ബുക്കില്‍ ഏതെങ്കിലും പാര്‍ട്ടി അനുയായികള്‍ വാദിക്കാന്‍ വേണ്ടി ഇട്ട ഫോട്ടോയാണെന്ന് കരുതരുത്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സി പി ഐ എം സൈബര്‍ കമ്യൂണ്‍ എന്ന പേജാണ് ഈ ഫോട്ടോ പരസ്യപ്പെടുത്തി കുട്ടികളെ അപമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. സി പി എമ്മിന്റെ ആശയങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് പേജാണ് സി പി ഐ എം സൈബര്‍ കമ്യൂണ്‍. ഈ ഫോട്ടോയെയും തല്ലിനെയും ന്യായീകരിക്കുന്നവരും എതിര്‍ക്കുന്നവരുമായ ആളുകള്‍ ഓണ്‍ലൈനില്‍ ഉണ്ട്.

എസ് എഫ് ഐ എന്ന സദാചാര ഫെഡറേഷന്‍

എസ് എഫ് ഐ എന്ന സദാചാര ഫെഡറേഷന്‍

ഒരുത്തിയെ കാവല്‍ നിര്‍ത്തി കോളേജ് മുറിയില്‍ കാമുകനെ വിളിച്ചു കേറ്റി അനാശാസ്യം കാണിക്കാന്‍ യൂണിവേഴ്‌സിറ്റി കോളേജ് നിന്റെ തന്തക്ക് സ്ത്രീധനം കിട്ടിയതല്ല. കോളേജില്‍ അനാശാസ്യം കാണിച്ചാല്‍ ഇന്നലെ കിട്ടിയത് ആകില്ല ഇനി. ഓര്‍മ്മ ഇരിക്കട്ടെ ഇതൊന്നും കോളേജില്‍ നടക്കില്ല - സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സഖാക്കള്‍ നടത്തുന്ന വെല്ലുവിളി. അപരന്റെ ശബ്ദം സംഗീതമായി ആസ്വദിക്കുന്ന സംഘടനയാണെന്ന് ഓര്‍ക്കണേ.

തല്ലിയത് ശരിയാണ് പോലും

തല്ലിയത് ശരിയാണ് പോലും

അവര് ചെയ്തതാണ് ശരി... പുറത്ത് നിന്ന് വന്ന് കെട്ടിപ്പിടിക്കുകയും ഷോ കാണിക്കുകയും ചെയ്താല്‍ കിട്ടണം... സ്വന്തം വീട്ടിലെ കുട്ടിയായിരുന്നു ഇത് ചെയ്തതെങ്കില്‍ എന്തു ചെയ്യും? ബോധമുള്ളതാണെങ്കില്‍ കോളേജിലൊന്നും പോയിട്ട് പുറമേയുള്ള ടീംസ് ഇമ്മാതീരി ഏര്‍പ്പാട് നടത്തീല്ല.. - എങ്ങനെയുണ്ട് ന്യായീകരണം.

വീട്ടുകാരെക്കൂടി ചേര്‍ത്താണ് അസഭ്യം

വീട്ടുകാരെക്കൂടി ചേര്‍ത്താണ് അസഭ്യം

പെറ്റ തള്ളയും, തന്തയും സഹിക്കാത്തതാണിത്, എന്തിന് നിങ്ങള്‍ അടിച്ചു, ഇവന്റെയും ഇവളുടെയും തന്തേയും തള്ളേയും വിളിച്ചോണ്ട് വന്നിരുന്നേല്‍ ഇതിലും വല്ലിയ കൂട്ട അടി കാണാമായിരുന്നല്ലോ. ഇവന്‍ ചിലപ്പോള്‍ പേസ്റ്റായേനെ, കലാലയങ്ങള്‍ പ്രേമിക്കാനല്ല , പഠിക്കാനാണ്. അവിടുത്തെ മരങ്ങള്‍ തണലേകുന്നത് മരംചുറ്റാനല്ല, പഠിക്കുന്ന ബുക്കിലെ കാര്യങ്ങള്‍ ഡിസ്‌കസ് ചെയ്യാനാണ്. പെമ്പിള്ളേരെ വഴിതെറ്റിക്കുന്ന ഇതുപോലുള്ള അവന്‍മാരെ പഞ്ഞിക്കിടണം.

ഇടപെടുകതന്നെ ചെയ്യും

ഇടപെടുകതന്നെ ചെയ്യും

വിദ്യാര്‍ത്ഥിയല്ലാത്ത ഒരുത്തന്‍ ഒരു കോളെജില്‍ കയറുകയും അവിടത്തെ പെണ്‍കുട്ടിയുമായി കണ്ടമാനം ഇടപഴകുകയും ചെയ്താല്‍ മറ്റുകുട്ടികള്‍ ഇടപെടുകതന്നെ ചെയ്യും. ഇതിന് സദാചാരപോലിസിന്റേയോ പിന്തിരിപ്പന്‍ ചിന്താഗതിക്കാരുടേയോ പേരുകൊടുക്കേണ്ടതില്ല. ഇത് സാമാന്യ മര്യാദ എന്നു പറയും. ഈ പെണ്‍കുട്ടി പറയുന്നതുപോലെ ആണെങ്കില്‍ സ്വന്തം വീട്ടില്‍ ഇയാളെ കൊണ്ടുപോയി ഇതുപോലെ പെരുമാറുമോ.

സൂരൃഗായത്രീയോടും ജാനകിയോടും...

സൂരൃഗായത്രീയോടും ജാനകിയോടും...

എഴുതിയ ഭാഷ കൊള്ളൂല കെട്ടോ. വെടിയും പുകയും എഴുതിയാല്‍ കുറച്ച് പേര്‍ നിന്റെ തൊലിക്കട്ടിയെ പുകഴ്ത്തി കൂടെ നില്‍ക്കും. പക്ഷെ ഭൂരിപക്ഷം പേരും അറപ്പോടെ പുച്ഛിച്ച് മാറി നില്‍ക്കും. പെണ്ണൊരുമ്പെട്ടാല്‍ എന്തും നടക്കുന്നീ കാലത്ത് ഈ കിട്ടിയ ലൈക്കും പിന്തുണയും നിന്നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് തോന്നുന്നില്ല. പ്രതികളായി എസ് എഫ് ഐ മറുഭാഗത്തിരിക്കുന്നത് കൊണ്ടാണ് ശത്രു പക്ഷത്തിന്റെ മുഴുവന്‍ സപ്പോര്‍ട്ടും.

എന്താണ് കുഴപ്പം സഖാക്കളേ

എന്താണ് കുഴപ്പം സഖാക്കളേ

ഈ ഫോട്ടോയ്ക്ക് എന്താണ് കുഴപ്പം സഖാക്കളേ അശ്ലീലമായി ഒന്നും കാണുന്നില്ല. വരത്തനായൊരുത്തന്‍ ആളായതാണ് പ്രശ്‌നമെങ്കില്‍ അത് പറ. അല്ലാതെ ഇങ്ങനൊരു ഫോട്ടോയിട്ട് ആഭാസമെന്നൊന്നും പറഞ്ഞേക്കരുത് - ഇങ്ങനെ ഒരു ഫോട്ടോയിട്ടത് മോശമായെന്ന് പറയുന്ന പലരില്‍ ഒരാളാണ് ഈ കമന്റിട്ടത്.

 അതിനെ ചോദ്യം ചെയ്യാനും

അതിനെ ചോദ്യം ചെയ്യാനും

ഇങ്ങനെ നിന്നു ഫോട്ടോ എടുത്താല്‍ എന്താണ് കുഴപ്പം എന്നു പലരും ചോദിക്കുന്നു. അപ്പോള്‍ ഇ ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടാല്‍ എന്താ കുഴപ്പം എന്നാണ് പേജിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആളുടെ ചോദ്യം. നീ ഒക്കെ നിന്റെ വീട്ടിലെ പെണ്‍ കുട്ടികളുടെ ഫോട്ടോ ഇങ്ങെനെ ഇടുമോ പാര്‍ട്ടിയേ ന്യായീകരിക്കാന്‍ - എന്ന് മറുചോദ്യം.

ഈ ചെയ്യുന്നത് ശരിയാണോ

ഈ ചെയ്യുന്നത് ശരിയാണോ

കോളേജില്‍ നടന്നതെന്താണെന്ന് അറിയില്ല. ഇനി അത് എസ് എഫ് ഐ ക്കെതിരായ നുണപ്രചാരണമാണെങ്കില്‍ തന്നെ അതിനെ പ്രതിരോധിക്കേണ്ടത് ഇങ്ങനെയുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ചാണോ. ഒരു ആണും പെണ്ണും ചേര്‍ന്ന് നില്‍ക്കുന്നത് മഹാ അപരാധമാണെന്ന് പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ തന്നെ പ്രചരിപ്പിക്കുന്നത് ശരിയാണോ

കോംപ്ലക്‌സാണ് പ്രശ്‌നം അല്ലേ

കോംപ്ലക്‌സാണ് പ്രശ്‌നം അല്ലേ

ഈ ഫോട്ടോ കാണുമ്പോള്‍ കാര്യം മനസ്സിലാവുന്നുണ്ട്. സ്വന്തം കോളേജില്‍ പുറത്തൂന്നൊരുത്തന്‍ വന്ന് ഇങ്ങനെയൊക്കെ ഫോട്ടോ എടുക്കുമ്പോ ഉള്ളിലുണ്ടാവണ ഒരു കോംപ്ലക്‌സ്ണ്ട്. സഹിക്കാമ്പറ്റൂല. പിന്നെ, സ്വന്തം കോളേജെന്ന തിണ്ണമിടുക്കും കൂടിയാകുമ്പോ തല്ലിപ്പോവും. തല്ലിയത് കേസായപ്പിന്നെ പിടിച്ചു നിക്കാന്‍ കഥയുണ്ടാക്കാതെ വേറെ വഴിയില്ലല്ലോ. ഇത് കോളേജീപ്പഠിച്ചവര്‍ക്കൊക്കെ മനസിലാവും. ഈ ഫോട്ടോ ഇടുന്നതുകൊണ്ടുള്ള ഉപകാരം അതാണ്

അഴിഞ്ഞാടാനുള്ള കോളജ്

അഴിഞ്ഞാടാനുള്ള കോളജ്

പുറമെ നിന്ന് ആര് വന്നാലും അവര്‍ വന്നു ചൊറിഞ്ഞാല്‍ അവനെ പഞ്ഞിക്ക് ഇടുക എന്നത് നാട്ടു നടപ്പാണ്. അത് കോളേജ് ക്യാംപസ് ആണെങ്കിലും നാട്ടിലെ പൂരപ്പറമ്പ് ആണെങ്കിലും ശെരി. ഇവനെപോലുള്ള സാമൂഹ്യ വിരുദ്ധര്‍ക്ക് അഴിഞ്ഞാടാനുള്ളതാണോ യൂണിവേഴ്‌സിറ്റി കോളേജ്, അതും പഠിക്കാത്ത ഒരു കാമ്പസ്സില്‍ കയറി, ഇതിന് കൂട്ട് നില്‍ക്കുന്ന ഇത്തരം പെണ്‍കുട്ടികളെ പറഞ്ഞു വിടുന്ന രക്ഷിതാക്കളെ എന്താ പറയാ - ഒരു സഖാവിന്റെ വിഷമം ഇങ്ങനെ.

ചെറ്റത്തരം കാണിക്കല്ലെടാ

ചെറ്റത്തരം കാണിക്കല്ലെടാ

നിന്നെയൊക്കെ സഖാവ് എന്ന് തന്നെയല്ലേ വിളിച്ചിരുന്നത്. തെണ്ടിത്തരം ചെയ്തിട്ട് അത് ന്യായീകരിക്കാന്‍ പിന്നെയും വഷളത്തരം കാണിക്കേ. നിന്റെയൊക്കെ പെങ്ങളുടെ ഫോട്ടോ ഇതേ മാതിരി എടുത്തു നീയൊക്കെ പ്രദര്‍ശിപ്പിക്കോ. ഇരകളായ ആണ്‍കുട്ടികളെ കഞ്ചാവടിയനും പെണ്ണുപിടിയനും, പെണ്‍കുട്ടികളെ അനാശാസ്യക്കാരിയുമാക്കുന്നത് നമ്മുടെ സംഘടനയ്ക്ക് ചേര്‍ന്ന ഒന്നല്ല. ദയവായി അത്തരം കഥകള്‍ ഒഴിവാക്കണം. തെറ്റുകാര്‍ ശിക്ഷിക്കപ്പെടണം. ഇത്തരം പ്രവണതകള്‍ അടിച്ചമര്‍ത്തുക തന്നെ ചെയ്യണം.

English summary
SFI's moral policing in Thiruvananthapuram university college and online attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X