'വീടിനുളളിൽ എല്ലാവരുമുണ്ട്, രക്ഷിക്കണേ': ആംബുലൻസിൽ കയറ്റുമ്പോഴും നിഹുൽ പറഞ്ഞത്
തിരുവനന്തപുരം: വീടിനുള്ളിൽ എല്ലാവരുമുണ്ട്...രക്ഷിക്കണേ....വർക്കലയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പരിക്കേറ്റ നിഹുലിനെ ആംബുലൻസിൽ കയറ്റുന്ന സമയത്തെ വാക്കുകളാണിത്. അയൽവാസിയായ യുവതി ഫോണിൽ വിളിച്ചതുകൊണ്ടു മാത്രമാണ് നിഹുൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ദേഹമാസകലം പൊള്ളലേറ്റ് അവശനിലയിലായിരുന്നു നിഹുൽ. തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന നിഹുൽ ഇനിയും അപകടനില തരണം ചെയ്‌തിട്ടില്ല. അച്ഛനും അമ്മയും ഉൾപ്പെടുന്ന വലിയ കുടുംബത്തെയാണ് ഒരു ഉറക്കത്തിന്‍റെ ഇടവേളയിൽ നിഹുലിന് നഷ്‌ടമായത്.

അഗ്നിശമനസേനാംഗങ്ങൾ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ കണ്ടത് ദാരുണ ദൃശ്യങ്ങളായിരുന്നു. മുകളിലെ നിലയിൽ ബാത്ത്‌റൂമിലാണ് അഭിരാമിയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കിടന്നിരുന്നത്. അഖിലിന്‍റെ മൃതദേഹം മുകളിലെ മുറിയിലും പ്രതാപന്‍റെയും ഷേർളിയുടെയും മൃതദേഹം കിടന്നിരുന്നത് താഴത്തെ മുറിയിലുമായിരുന്നു. വർക്കലയിലുണ്ടായ ഈ ദാരുണ സംഭവത്തിലെ ഞെട്ടലിലാണ് നാട്ടുകാർ. അപകടത്തിൽ മരിച്ച പ്രതാപനെക്കുറിച്ച് നാട്ടുകാർക്ക് നല്ലതു മാത്രമേ പറയാനുള്ളു. മികച്ച സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നുവെങ്കിലും ഒരു അഹങ്കാരവും ഉണ്ടായിരുന്നില്ലയെന്നും എല്ലാവരെയും സഹായിക്കുന്ന മനുഷ്യനായിരുന്നു പ്രതാപനെന്നും നാട്ടുകാർ ഓർത്തെടുക്കുന്നു.

അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. എ.സിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നാണ് അന്വേഷണത്തിൽ വിലയിരുത്തുന്നത്. പുക ശ്വസിച്ചതിനെ തുടർന്നാകും മരണം സംഭവിച്ചിരിക്കുകയെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.

ചൊവ്വാഴ്‌ച പുലർച്ചയോടെയാണ് വർക്കലയിൽ രണ്ടു നില വീടിന് തീപിടിച്ചത്. വീടിന്‍റെ കാർപോർച്ചിൽ തീപിടിക്കുന്നതായി കണ്ട അയൽവാസികളാണ് ഫയർഫോഴ്‌സിനെ വിവരമറിച്ചത്. തുടർന്ന് അവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. 62കാരനായ പ്രതാപൻ, ഭാര്യ ഷേർളി, ഇളയ മകൻ അഖിൽ, മരുമകൾ അഭിരാമി, ഇവരുടെ എട്ട് വയസ് പ്രായമുളള മകൻ റയാൻ എന്നിവരാണ് മരിച്ചത്.

മുതിർന്ന പൊലീസ് ഓഫീസർമാർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സംശയാസ്‌പദമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നായിരുന്നു സംഭവസ്ഥലം സന്ദർശിച്ച ശേഷം ഐ.ജി നിശാന്തിനി ഐപിഎസിന്‍റെ പ്രതികരണം. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് അതിന്‍റേതായ പ്രാധാന്യം നൽകുമെന്നും ഇതുവരെ ഒന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും നിശാന്തിനി വ്യക്തമാക്കിയിരുന്നു.

1.15ഓടെ തീപിടിത്തം ഉണ്ടാകുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇതിനകം ലഭിച്ചിട്ടുണ്ട്. വീട്ടിലെ മുകളിലെ രണ്ട് മുറികളും പൂർണമായും കത്തിനശിച്ചിട്ടുണ്ട്. വീടിന്‍റെ ഇന്‍റീരിയർ ഡിസൈനിങ്ങും വീടിനുള്ളിലെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും പൂർണമായും നശിച്ചു. തീപിടിത്തം ആരംഭിച്ചതിന് 45 മിനിറ്റുകൾക്ക് ശേഷമാണ് എല്ലാവരെയും പുറത്തെത്തിക്കാൻ കഴിഞ്ഞത്.
Recommended Video
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications