കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടോടി കലാസംഗമത്തെ വരവേല്‍ക്കാന്‍ തലസ്ഥാനമൊരുങ്ങുന്നു; 500ലേറെ കലാകാരന്മാര്‍ പങ്കെടുക്കും...

സംസ്ഥാന യുവജനക്ഷേമ ബോർഡ്, ഭാരത് ഭവന്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയുടെ നാടോടി പാരമ്പര്യത്തിന്റെ നേർക്കാഴ്ചയുമായി അഞ്ഞൂറിലേറെ കലാകാരന്മാർ അണിനിരക്കുന്ന ദേശീയ നാടോടി കലാസംഗമത്തിന് തിരുവനന്തപുരത്ത് അരങ്ങൊരുങ്ങുന്നു. സംസ്ഥാന യുവജനക്ഷേമ ബോർഡ്, ഭാരത് ഭവന്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കനകക്കുന്ന്, നിശാഗന്ധി, മാനവീയം എന്നിവിടങ്ങളിലായി ഫെബ്രുവരി 24, 25, 26 തിയതികളിലാണ് നാഷണൽ ഫോക് ഫെസ്റ്റിവൽ ഓഫ് കേരള നടക്കുന്നത്.

nffklogo

കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ കലാരൂപങ്ങളാണ് തിരുവനന്തപുരത്തെ മൂന്ന് പകലിരവുകളെ ധന്യമാക്കാനായി എത്തുന്നത്. ഇതിൽ കശ്മീരിൽ നിന്നു മാത്രം ഇരുനൂറോളംപേർ പങ്കെടുക്കുന്ന പത്തോളം നൃത്ത- സംഗീത രൂപങ്ങൾ അവതരിപ്പിക്കപ്പെടും. ബംഗാളിൽ നിന്നെത്തുന്ന സഹാജിയ ഫോക് മ്യൂസിക് ബാൻഡ് ഉൾപ്പെടെ പല സംഘങ്ങളും കേരളത്തിൽ ആദ്യമായിട്ടാണ് പരിപാടി അവതരിപ്പിക്കുന്നത്. ബംഗാളിന്റെ പരമ്പരാഗത നാടൻപാട്ടുകളും മറ്റും പരമ്പരാഗത വാദ്യോപകരണങ്ങളുടെ സഹായത്തോടെയാണ് ഇവർ അവതരിപ്പിക്കുക. ബംഗാള്‍ സംസ്കാരത്തെ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിക്കുന്നതിനായി ലോകമെമ്പാടും പര്യടനം നടത്തി ശ്രദ്ധ നേടിയിട്ടുള്ള ബാന്‍ഡാണ് സഹാജിയ.

nffk

പഞ്ചാബിൽ നിന്നെത്തുന്ന സംഘങ്ങൾ ഭംഗ്ര, ഗിഥ, ജാഗോ, തുടങ്ങി സംസ്ഥാനത്തിന്റെ യഥാർഥ സാംസ്‌കാരികമുഖം വെളിപ്പെടുത്തുന്ന നൃത്തരൂപങ്ങളാണ് അവതരിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് തെയ്യം ഉള്‍പ്പെടെയുള്ള അനുഷ്ഠാന- നാടന്‍ കലാരൂപങ്ങളും സംഗമത്തില്‍ അവതരിപ്പിക്കും.

English summary
Thiruvananthapuram will soon witness different kinds of folk art forms across India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X