ഓണ്‍ലൈന്‍ ചാറ്റിങ്; പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി നാടുവിട്ട വീട്ടമ്മ പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ തിരുവനന്തപുരം കുളത്തൂര്‍ തേച്ചിവിലാസത്തില്‍ ചിഞ്ചുവിനെയാണ് (26) ഓയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം: ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പ്രണയത്തിലായ വിദ്യാര്‍ര്‍ഥിയുമായി നാടുവിട്ട വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ തിരുവനന്തപുരം കുളത്തൂര്‍ തേച്ചിവിലാസത്തില്‍ ചിഞ്ചുവിനെയാണ് (26) ഓയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ദീര്‍ഘകാലം ഓണ്‍ലൈന്‍ വഴിയുള്ള ചാറ്റിങ് പ്രണയത്തിലേക്ക് വഴിമാറിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുമായി ഒരുമിച്ചു ജീവിക്കാനാണ് രണ്ടു കുട്ടികളുടെ അമ്മകൂടിയായ ചിഞ്ചു വിദ്യാര്‍ഥിയുമായി ഒളിച്ചോടിയത്. ഓയൂര്‍ മരുതമണ്‍പള്ളി സ്വദേശിയാണ് വിദ്യാര്‍ഥി.

കുട്ടിയുമായി ദിവസവും ചിഞ്ചു ചാറ്റ് ചെയ്യാറുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. മാസങ്ങളായിട്ടുള്ള ബന്ധത്തിനൊടുവില്‍ പിരിയാന്‍ വയ്യാത്തവിധം പ്രണയത്തിലായതോടെ ഒന്നിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു. പിന്നീട് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രണ്ടുപേരും ഒളിച്ചോടുകയായിരുന്നു. നാഗര്‍കോവിലിനടുത്ത് തക്കലയ്ക്കുസമീപം വീടു വാടകയ്‌ക്കെടുത്തു താമസിക്കുകയായിരുന്നു ചിഞ്ചു. ഇവിടെവെച്ചാണ് പിടിയിലായത്.












Click it and Unblock the Notifications