തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊല; യുവാവ് 5 പേരെ വെട്ടിക്കൊന്നു, പോലീസിൽ കീഴടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി. വെഞ്ഞാറമൂടും മറ്റ് രണ്ടിടങ്ങളിലുമായാണ് യുവാവ് അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. സഹോദരിയും മാതാവും ബന്ധുക്കളും അടക്കം ആറ് പേരെയാണ് യുവാവ് ആക്രമിച്ചത് എന്നാണ് വിവരം. കൃത്യത്തിന് ശേഷം പെരുമന സ്വദേശിയായ 23 കാരനായ അസ്നാൻ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.
പ്രതി പോലീസിന്റെ കസ്റ്റഡിയിലാണ്. പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് പ്രതിയുടെ മൊഴി. പാങ്ങോട് നിന്ന് മുത്തശ്ശിയുടെ മൃതദേഹം കണ്ടെടുത്തതായി വിവരമുണ്ട്. പ്രതി പറഞ്ഞതനുസരിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

പിതാവിന്റെ മാതാവ് സൽമ ബീവി ( 88 ) സഹോദരൻ അഫ്സാൻ ( 13 ). പിതാവിന്റെ സഹോദരൻ ലത്തീഫ് ( 66 ), ലത്തീഫിന്റെ ഭാര്യ ഷാഹിദ (58), അഫാന്റെ പെൺസുഹൃത്ത് മക്കന്നൂർ സ്വദേശി ഫർസാന എന്നിവരാണ് മരിച്ചത്.
അസ്നാന്റെ സഹോദരൻ, പെൺസുഹൃത്ത്, മാതാവ് എന്നിവരെ സ്വന്തം വീട്ടിൽ വെച്ചാണ് പ്രതി ആക്രമിച്ചത്.
പെൺ സുഹൃത്തിന്റെ മാതാവിനെയും മാതാവിനെയും പിതാവിനെയും ഇവരുടെ വീട്ടിലെത്തിയുമാണ് ആക്രമിച്ചത്. പിതാവിന്റെ മാതാവ് സൽമാ ബീവിയെ അവരുടെ വീട്ടിൽ വച്ചുമാണ് യുവാവ് ആക്രമിച്ചത്. തലയ്ക്കടിയേറ്റാണ് ഇവരുടെ മരണം എന്നാണ് റിപ്പോർട്ട്












Click it and Unblock the Notifications